ബിഗ്‌ബോസില്‍ ഈ ആഴ്ച്ചയിലെ എലിമിനേഷന്‍ റൗണ്ടുകള്‍ നാളെ മുതല്‍ ആരംഭിക്കും. നോമിനേറ്റഡ് ആയ നാലുപേരില്‍ ആരാകും ഔട്ടാകുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ അര്‍ച്ചനയാണ് ഇത്തവണ ഔട്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ്ബോസ് ഷോ അവസാന 7 പേരുമായി അവസാന ഘട്ടത്തിലെത്തിയിരിക്കയാണ്. ശ്രീനിഷ്, അദിതി,സുരേഷ് എന്നിവരാണ് ഗ്രാന്റ് ഫിനാലെയിലേക്ക് സെലക്ഷന്‍ നേടിയിരിക്കുന്നത്. നോമിനേഷനിലൂടെ എലിമിനേഷനിലെത്തിയ സാബു,ഷിയാസ്,പേളി, അര്‍ച്ചന എന്നിവരില്‍ ആരാകും പുറത്തുപോകുക എന്ന് അറിയാനുളള ആകാംഷയിലാണ് ബിഗ്ബോസ് പ്രേക്ഷകര്‍.
എന്നാല്‍ ഇത്തവണത്തെ എലിമിനേഷനില്‍ അര്‍ച്ചനയാകും പുറത്താകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വോട്ടിന്റെ ബലത്തില്‍ സാബു രക്ഷപ്പെടാനുളള സാധ്യത ഉളളതിനാലും എപ്പോഴും അവസാനഘട്ടത്തില്‍ പേളി സേയ്ഫ് ആകാറുളളതിനാലുമാണ് ഇത്തവണത്തെ ബലിയാടുകുക അര്‍ച്ചനയാകുമെന്ന് വിലയിരുത്താന്‍ കാരണം. കൂടാതെ മറ്റു മത്സരാര്‍ത്ഥികളെ അപേക്ഷിച്ച് അര്‍ച്ചനയ്ക്ക് വോട്ടു കുറവാണ് എന്നതും ഔട്ടാകാനുളള കാരണമാണ്. ബിഗ്ബോസ് വീട്ടിനുളളില്‍ നിന്നും ഒരാള്‍ കൂടി പുറത്തുപോകുന്നതോടെ ആരാകും അടുത്ത വിജയി എന്നതിന്