ബിഗ്‌ബോസ് സീസണ്‍ 2 പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആദ്യ സീസണിലേതുപോലെ ഒരു പ്രണയജോഡി ഇക്കുറി ഉണ്ടാകുമോ എന്ന സംശയം. പേര്‍ളിഷിന് പകരമായി ആരായിരിക്കും ബിഗ് ബോസ് വീട്ടില്‍ പ്രണയം എത്തിക്കുക എന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. സുജോയും അലക്‌സാണ്ട്രയുമായിരുന്നു പ്രണയിക്കാനായി പ്രേക്ഷകരുടെ ഇഷ്ടജോഡികള്‍. ടാസ്‌കിനു വേണ്ടിയാണെങ്കിലും സാന്‍ഡ്രയെ സുജോ പ്രൊപ്പോസ് ചെയ്തതോടെ ബിഗ് ബോസ് വീട്ടിലെ ഇണക്കുരുവികളായി വീട്ടുകാര്‍ തന്നെ ഇവരെ തീരുമാനിച്ചു. സോഷ്യല്‍മീഡിയയിലും സുജാന്‍ഡ്ര എന്ന പേരില്‍ ഇവര്‍ക്കായുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമാണ്. തമാശയ്ക്ക് വേണ്ടി തുടങ്ങിയത് ആണെങ്കിലും ഇരുവരും തമ്മില്‍ പ്രണയം ആരംഭിച്ചുവെന്നാണ് പ്രേക്ഷകരും വിലയിരുത്തുന്നത്. എന്നാല്‍ ഇതിനിടെ എലീനയുടെ പെരുമാറ്റത്തില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് അലസാന്‍ഡ്രയും സുജോയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇത് കൂടാതെ പുറത്ത് പോകേണ്ടവരുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അലക്‌സാന്ഡ്ര, സുജോ എലീന എന്നിവരുടെ പേരുകള്‍ മത്സരാര്‍ത്ഥികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുജോയോടും രജിത്തിനോടും സംസാരിക്കുന്നതിനിടെ സുജോയും എലീനയുമായി വലിയ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.
സുജോയും രജിത് കുമാറും എലീനയുമായി സംസാരിക്കുമ്പോള്‍, രജിത് തന്റെ പെരുമാറ്റം എന്തുകൊണ്ട് ആളുകള്‍ക്ക് അലോസരമുണ്ടാക്കുന്നു, താന്‍ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടോ എന്ന് എലീനയോട് ചോദിക്കുന്നു. മറുപടിയായി എലീന തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല, എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെ ഫീല്‍ ചെയ്യുന്നുണ്ട് എന്നു പറയുന്നു. തുടര്‍ന്ന്, ഉദാഹരണമായി അലസാന്‍ഡ്രക്ക് ഫീല്‍ ചെയ്തിട്ടുണ്ട് എന്ന് സൂചിപ്പിക്കാന്‍ ഒരു സംഭവം അവതരിപ്പിക്കുന്നു. രജിത്തും സുജോയും സംസാരിക്കുമ്പോള്‍ രജിത് 'നീ യൂറോപ്പിലും അമേരിക്കയിലുമൊക്കെ പോയി തുണിയില്ലാതെ നടക്കുമോ' എന്ന് ചോദിച്ചത് അലസാന്‍ഡ്രക്ക് ഫീല്‍ ചെയ്തു എന്നാണ് എലീന പറഞ്ഞത്.തുടര്‍ന്ന് സുജോ ആ സംഭവത്തെക്കുറിച്ചു വിശദമായി സംസാരിക്കുന്നു. രജിത് അക്കാര്യം തന്നോട് പറയുന്നതിന് അലസാന്‍ഡ്രക്ക് എന്തിന് ഫീല്‍ ചെയ്യണമെന്ന് സുജോ ചോദിച്ചതോടെ എലീന വെട്ടിലായി. തുടര്‍ന്ന് രജിത്തും സുജോയും എലീനയെ സംസാരിച്ചു കുടുക്കുകയും എലീന പറഞ്ഞതെല്ലാം നിഷേധിക്കുകയും സോറി പറയുകയുമൊക്കെ ഉണ്ടായി.പറഞ്ഞു കുടുങ്ങി എന്ന് തോന്നിയതിനാല്‍ എലീന കൂടുതല്‍ തര്‍ക്കിക്കാതെ പിന്മാറി. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായിരിക്കയാണ്.
അലസാന്‍ഡ്രയോട് എലീന പറഞ്ഞ ഒരു വാചകം സുജോയെ പ്രകോപിപ്പിക്കുകയായിരുന്നു. എലീനയും അലസാന്‍ഡ്രയും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. സുജോയുടെ കട്ടിലിനരികെ മറ്റ് കട്ടിലുകളിലായി രജിത് കുമാറും സോമദാസും ഉണ്ടായിരുന്നു. 'നീ എന്തിനാണ് ഈ അലവലാതികളോടൊക്കെ സംസാരിക്കാന്‍ പോകുന്നതെന്നായിരുന്നു എലീന പറഞ്ഞ വാചകം. പതുക്കെയാണ് പറഞ്ഞതെങ്കിലും ഇതുകേട്ട സുജോ ചാടി എഴുന്നേല്‍ക്കുകയായിരുന്നു.
എന്തിനാണ് ഇത്ര ഷോ കാണിക്കുന്നതെന്നും തന്നോട് ബഹുമാനക്കുറവ് കാട്ടിയെന്നും എലീനയെക്കുറിച്ച് സുജോ പറഞ്ഞു. എന്നാല്‍ ആദ്യമൊന്നും താന്‍ അത്തരത്തില്‍ സംസാരിച്ചെന്ന് എലീന സമ്മതിക്കുന്നുണ്ടായിരുന്നില്ല. പറയുന്നത് പിന്നീട് വളച്ചൊടിക്കരുതെന്നും സംസാരിക്കാന്‍ പഠിക്കെന്നുമൊക്കെ സുജോ പറയുന്നുണ്ടായിരുന്നു. അപ്പോഴേക്ക് ബഹളം കേട്ട് വീട്ടിലെ മറ്റംഗങ്ങളും ഈ സ്ഥലത്തേക്ക് എത്തി. എലീന സീന്‍ ക്രിയേറ്റ് ചെയ്യാനുള്ള ശ്രമമാണെന്നും എന്ത് ധൈര്യത്തിലാണ് തന്നെ അങ്ങനെ വിളിച്ചതെന്നും സുജോ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കുറേസമയം കഴിഞ്ഞ് എലീന സുജോയോട് വന്ന് ക്ഷമ ചോദിക്കുന്നതും ഇന്നലത്തെ എപ്പിസോഡില്‍ കണ്ടു. സുജോയെയോ അവിടെ അപ്പോള്‍ ഉണ്ടായിരുന്ന രജിത്തിനെയോ സോമദാസിനെയോ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് എലീന പറഞ്ഞു.