Latest News

എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് എത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന്‍ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുത ഉള്ള വ്യക്തി; വിവാഹ വാഗ്ഗാനം നല്കി ലക്ഷങ്ങള്‍ തട്ടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി സീരിയല്‍ താരം ആര്യ അനില്‍

Malayalilife
topbanner
 എന്റെ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് എത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന്‍ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുത ഉള്ള വ്യക്തി; വിവാഹ വാഗ്ഗാനം നല്കി ലക്ഷങ്ങള്‍ തട്ടിയെന്ന യുവാവിന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി സീരിയല്‍ താരം ആര്യ അനില്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആര്യ അനില്‍. മുറ്റത്തെ മുല്ല, സ്വയംവരം തുടങ്ങിയ പരമ്പരകളിലൂടെയാണ് ആര്യ ജനപ്രീയയാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ആര്യ അഭിനയത്തിലേക്ക് കടന്നു വരുന്നത്. ഈയ്യടുത്തായിരുന്നു ആര്യയുടെ വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് ആര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആര്യ വിവാഹവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നായിരുന്നു യുവാവ് മാഅഭിമുഖത്തില്‍ ആരോപിച്ചത്.

എന്നാല്‍ ഇപ്പോഴിതാ യുവാവിന്റെ ആരോപണത്തില്‍ മറുപടിയുമായി രഗംത്തെത്തിയിരിക്കുകയാണ് ആര്യ അനില്‍. തന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുതയുള്ള വ്യക്തിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ച യുവാവെന്നും അതിന്റെ പേരിലാണ് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മുഖം പോലും കാണിക്കാതെ അയാള്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയോ വാസ്തവമോ ഇല്ലെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിശ്ചയവും വിവാഹവും എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകള്‍ ആണ്. ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തിയിരിക്കുന്നത്'- ആര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആര്യയുടെ വാക്കുകളിലേക്ക്...
എന്നെ ഒരുപാട് സ്നേഹിക്കുകയും, ഞാന്‍ ഈ നിലയില്‍ എത്താന്‍ എന്റെ കൂടെ നിന്നവര്‍ക്കും വേണ്ടിയാണ് ഈ പോസ്റ്റ്. ഈ കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ ശരത്തേട്ടനുമായി എന്‍ഗേജ്ഡ് ആണെന്നും ആ വ്യക്തിയെ തന്നെയാണ് കല്യാണം കഴിച്ചതെന്നും എന്നെ ഫോളോ ചെയ്യുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ നാലു വര്‍ഷ കാലയളവില്‍ എന്റെ നിശ്ചയം എന്റെ വിവാഹം എല്ലാം തന്നെ പബ്ലിക്കായി എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങുകള്‍ ആണ്.

ആ സമയത്ത് ഒന്നും തന്നെ ഉന്നയിക്കാത്ത ആരോപണമാണ് എന്നെയും എന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി നടത്തിയിരിക്കുന്നത്. സന്തോഷകരമായി പോകുന്ന എന്റെ ഈ ജീവിതത്തെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ട് ഇപ്പോള്‍ ഫേക്ക് അലിഗേഷന്‍ നടത്തിയിരിക്കുന്ന രഞ്ജിത്ത് കൃഷ്ണന്‍ എന്ന ആള്‍ എന്റെ അച്ഛനുമായി സാമ്പത്തിക ഇടപാടില്‍ ശത്രുത ഉള്ള വ്യക്തിയാണ് അതിന്റെ പേരില്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് അയാള്‍ ശ്രമിക്കുന്നത്.

ആര്‍ട്ടിസ്റ്റും, ഇന്‍ഫ്‌ളൂവന്‍സറുമായ എനിക്ക് എതിരെ ഇങ്ങനെ ഒരു ഫേക്ക് അലിഗേഷന്‍ നടത്തിയാല്‍ എത്രത്തോളം ആളുകളിലേക്ക് എത്തും എന്ന് വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് ഇത് ചെയ്തിരിക്കുന്നത്. മുഖം പോലും കാണിക്കാതെ ഇപ്പോള്‍ അയാള്‍ പറയുന്ന കാര്യങ്ങളില്‍ ഒരു വ്യക്തതയോ വാസ്തവമോ ഇല്ല. തെളിവുണ്ടെന്ന് പറയുന്നത് അല്ലാതെ ഒന്നും പുറത്തുകാണിച്ചിട്ടില്ല. രഞ്ജിത്തിന്റെ വീഡിയോ വന്നതിന്റെ പ്രതികരണം മാത്രമാണിത്. എന്നെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു ക്ലാരിഫിക്കേഷന്‍ ഉടന്‍ തരണം എന്ന് എനിക്ക് തോന്നി. കൂടുതല്‍ തെളിവുകളുമായി ഞാന്‍ ഉടന്‍ വരും.

 

 

 

Read more topics: # ആര്യ അനില്‍
dream catcher arya anil respond

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES