Latest News

മുരുകന്റെ മുന്നില്‍ വച്ച് വീണ്ടും ഒരിക്കല്‍ കൂടെ വിവാഹിതയായി; തുളസിമാലയിട്ട് ആര്യ അനിലും ഭര്‍ത്താവും; വിവാദങ്ങള്‍ക്കിടെ വീണ്ടും വിവാഹിതയായ കാര്യം വെളിപ്പെടുത്തി താരം

Malayalilife
മുരുകന്റെ മുന്നില്‍ വച്ച് വീണ്ടും ഒരിക്കല്‍ കൂടെ വിവാഹിതയായി; തുളസിമാലയിട്ട് ആര്യ അനിലും ഭര്‍ത്താവും; വിവാദങ്ങള്‍ക്കിടെ വീണ്ടും വിവാഹിതയായ കാര്യം വെളിപ്പെടുത്തി താരം

കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ അനില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആര്യയുടെ വിവാഹം കഴിഞ്ഞത്. വളരെ ആഘോഷപൂര്‍വമാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. വെഡ്ഡിംഗ് ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത്ത് ആണ് താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ വിവാഹത്തിന് പിന്നാലെ താരത്തിന്റെ പേരില്‍ ഒരു വിവാദം വന്നിരുന്നു.

ആര്യ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചുവെന്ന് പറഞ്ഞ് ഒരു യുവാവ് രംഗത്ത് വരികയായിരുന്നു. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ആര്യക്കെതിരെ രഞ്ജിത് കൃഷ്ണ എന്ന യുവാവ് രം?ഗത്ത് വന്നത്. താനും ആര്യയും പ്രണയത്തിലായിരുന്നുവെന്നും വിവാഹ വാ?ഗ്ദാനം നല്‍കി ഇരുപത് ലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്നുമായിരുന്നു ഇയാള്‍ ആരോപിച്ചത്.


എന്നാല്‍ വര്‍ഷങ്ങളായുള്ള കുടുംബ വഴക്കിന്റെ പേരില്‍ തന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണ് ഇത് എന്നായിരുന്നു ആര്യ പറഞ്ഞത്. അങ്ങനെ വിവാദങ്ങള്‍ക്കിടയില്‍ വളരെ സന്തോഷകരമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ആര്യ. വീണ്ടും വിവാഹിതയായ ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഭര്‍ത്താവ് ശരത്തിനെ തന്നെയാണ് ആര്യ വീണ്ടും വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ആര്യ അനില്‍. ടിക് ടോക്ക് വീഡിയോകളിലൂടെയാണ് ആര്യ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിന് പിന്നാലെ ആര്യ മോഡസിംഗിലും സജീവമായി. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ സ്വയംവരം എന്ന സൂപ്പര്‍ ഹിറ്റ് സീരിയലില്‍ അഭിനയിക്കുകയാണ് ആര്യ. നര്‍ത്തകിയായ ആര്യ ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ ഏവിയേഷനില്‍ നിന്ന് ഗ്രാജുവേഷന്‍ പൂര്‍ത്തിയാത്തിയതാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത മുറ്റത്തെ മുല്ല എന്ന സീരിയയില്‍ ആര്യ ചെയ്ത വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അശ്വതി എന്ന കഥാപാത്രമായാണ് ആര്യ ഈ സീരിയലില്‍ എത്തിയത്.
 

Read more topics: # ആര്യ അനില്‍
arya anil married her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES