Latest News

തിരുവോണ ദിവസം രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ഗേയിറ്റ് അടക്കാന്‍ പോയി; ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത്; ഗേയിറ്റ് അടക്കാന്‍ പോയ രാജീവിന് സംഭവിച്ചത്; ഞെട്ടലില്‍ മാതാപിതാക്കള്‍

Malayalilife
തിരുവോണ ദിവസം രാത്രിയില്‍ ഭക്ഷണത്തിന് ശേഷം ഗേയിറ്റ് അടക്കാന്‍ പോയി; ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്നത്; ഗേയിറ്റ് അടക്കാന്‍ പോയ രാജീവിന് സംഭവിച്ചത്; ഞെട്ടലില്‍ മാതാപിതാക്കള്‍

എല്ലാവരും സന്തോഷത്തോടെ കാത്തിരിയ്ക്കുന്ന ദിവസങ്ങളിലൊന്നാണ് തിരുവോണ ദിനം. വീടുകളില്‍ പൂക്കളവും വിഭവങ്ങളും നിറഞ്ഞിരിക്കുമ്പോള്‍, ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചുകൂടി ആഘോഷിക്കുന്ന സമയത്ത് ഒരു വീട്ടിലേക്ക് ദുരന്തവാര്‍ത്ത എത്തുന്നത് വേദനയെ ഇരട്ടിയാക്കുന്നു. ആഘോഷത്തിനായി ഒരുക്കിയിരുന്ന വീടിന് അന്ന് തന്നെ ശൂന്യതയും കരച്ചിലും നിറഞ്ഞുവെന്നത് ആ കുടുംബത്തിന്റെ മനസ്സു തകര്‍ക്കുന്ന അനുഭവമായി. ചിരിയും സന്തോഷവും നിറഞ്ഞിരിക്കേണ്ട ദിവസം കണ്ണീര്‍ നിറഞ്ഞ ദിവസമായി മാറി. അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും വിശ്വസിക്കാനാകാത്ത ഞെട്ടലായിരുന്നു അത്. കരുവാറ്റയില്‍ 48 കാരനായ രാജീവിന്റെ മരണവാര്‍ത്ത എത്തിയത്. വീടിന്റെ വരാന്തയില്‍ കഴുത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടു കിട്ടിയ രാജീവ്, ആശുപത്രിയില്‍ എത്തുംമുമ്പേ ജീവന്‍ വിട്ടു. കുടുംബത്തിന് വിശ്വസിക്കാന്‍ പോലും കഴിയാത്ത ഞെട്ടലാണ് ഈ മരണം. ആത്മഹത്യയാണോ, കൊലപാതകമാണോ  ഇതുവരെ വ്യക്തമായിട്ടില്ല. വീടിനു മുന്നിലെ തെരുവുവിളക്ക് അന്ന് കത്താതിരുന്നതും, സമീപത്തുണ്ടായിരുന്ന സാമൂഹിക വിരുദ്ധ ശല്യങ്ങളും സംശയങ്ങള്‍ കൂട്ടുകയാണ്.

രാത്രിയില്‍ വീടിന്റെ വരാന്തയില്‍ കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് രാജീവിനെ കണ്ടെത്തിയത്. ആ ദൃശ്യങ്ങള്‍ കണ്ട കുടുംബം ഞെട്ടലിലായി. തിരുവോണ ദിവസം രാത്രി, വീടിന്റെ ഗേറ്റ് അടക്കാന്‍ പുറത്തേക്ക് പോയ രാജീവ് കുറച്ചു സമയം കഴിഞ്ഞിട്ടും അകത്ത് വരാതിരുന്നതോടെ കുടുംബം പുറത്തേക്ക് നോക്കിയപ്പോഴാണ് അവനെ കസേരയില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ വീട്ടുകാര്‍ ബഹളം വച്ചു, അയല്‍വാസികളും ഓടിയെത്തി. രാജീവിനെ രക്ഷിക്കാനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ പറയുന്നു. സന്തോഷവും ഉത്സവവുമൊക്കെയായി നിറഞ്ഞിരിക്കേണ്ട തിരുവോണ രാത്രിയില്‍ ഇത്തരമൊരു ദുരന്തം വീട്ടിലെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു  രാജീവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഇത് കൊലപാതകമാണെന്ന സംശയം ശക്തമാകുന്നത്.

രാജീവ് ആത്മഹത്യ ചെയ്യേണ്ട തരത്തിലുള്ള കാരണങ്ങളൊന്നുമില്ലെന്നു വീട്ടുകാര്‍ പറഞ്ഞു. വീടിനു മുന്നിലെ തെരുവു വിളക്ക് അന്ന് കത്താതിരുന്നത് സംശയം ഉണ്ടാക്കുന്നുണ്ട്. വീടിനു സമീപമുള്ള കരുവാറ്റ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നത്. കൊലപാതകം ആണെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും മാതാപിതാക്കള്‍ സിഐക്ക് നല്‍കിയ മൊഴിയില്‍ ആവശ്യപ്പെട്ടു. രാത്രി ഭക്ഷണം കഴിച്ചശേഷം ഗേറ്റ് പൂട്ടാന്‍ പുറത്തിറങ്ങിയ രാജീവ് പിന്നീട് വരാന്തയില്‍ കസേരയില്‍ ഇരിക്കുന്നതു വീട്ടുകാര്‍ കണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ശബ്ദം കേട്ടു വന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച്, കമഴ്ന്നു കിടക്കുകയായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാജീവ് ഇരുന്ന കസേരയ്ക്ക് സമീപം ബ്ലേഡുകള്‍ ഉണ്ടായിരുന്നു. അതില്‍ രക്തം പുരണ്ടതായി കണ്ടില്ല. കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണു മരണ കാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം എന്നു പൊലീസ് പറയുന്നുണ്ട്. 

കഴുത്തില്‍ ഉണ്ടായിരുന്ന ആഴത്തിലുള്ള മുറിവിന് പുറമേ, രാജീവിന്റെ രണ്ട് കൈകളിലെ ചില വിരലുകള്‍ക്കും മുറിവേറ്റിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ പരിക്കുകളോ അടിയേറ്റ പാടുകളോ ഒന്നും കണ്ടില്ല. അതിനാല്‍ ശാരീരികമായി പിടിച്ചുകെട്ടി ആക്രമിച്ചെന്നോ വലിയ ബലപ്രയോഗം നടത്തിയെന്നോ തോന്നുന്ന ലക്ഷണങ്ങള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് മനസ്സിലാക്കാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സംഭവസമയത്ത് ആരെങ്കിലും വീടിനു സമീപം എത്തിയിട്ടുണ്ടോ, സംശയാസ്പദമായ ചലനങ്ങളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്.

ഇതോടൊപ്പം വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിഭാഗത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കസേര, നിലം, ചുറ്റുമുള്ള വസ്തുക്കള്‍ എന്നിവയില്‍ നിന്നുള്ള രക്തസാമ്പിളുകളും വിരലടയാളങ്ങളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ രാജീവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്ന് എന്നാണ് പോലീസ് പറയുന്നത്.

death of rajeev mystery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES