Latest News

ആദ്യം കുറ്റപ്പെടുത്തല്‍.. പിന്നീട് പൊട്ടിക്കരച്ചില്‍..! രജിത് കുമാര്‍ പുറത്തായതോടെ കരഞ്ഞ് നിലവിളിച്ച് ദയ പറഞ്ഞത്

Malayalilife
ആദ്യം കുറ്റപ്പെടുത്തല്‍.. പിന്നീട് പൊട്ടിക്കരച്ചില്‍..! രജിത് കുമാര്‍ പുറത്തായതോടെ  കരഞ്ഞ് നിലവിളിച്ച് ദയ പറഞ്ഞത്

ന്നലത്തെ എപ്പിസോഡിന്റെ പ്രൊമോ എത്തിയതോടെ പ്രേക്ഷകര്‍ ആകാംഷയിലായിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡ് കണ്ടതോടെ രജിത് ആരാധകര്‍ ഞെട്ടലിലാല്‍ ആയിരുന്നു. 64 ആം ദിവസം രാവിലെ 1 മണിക്ക് രേഷ്മയുടെ പിറന്നാള്‍ ആഘോഷത്തോടെയാണ് ബിഗ്ബോസ് തുടങ്ങിയത് കേക്ക് കട്ടു ചെയ്തത് ആഘോഷിച്ച .ബിഗബോസ് പത്ത് ആഴ്ച പിന്നിടുമ്പോള്‍ പത്താം ടാസ്‌കിലേക്ക് കടക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെക്ക് തിരികെ നടക്കാന്‍ അവസരം നട്ക്കുന്നതായിരുന്നു ടാസ്‌ക് .ബിഗ്ബോസ് ഈ ആഴ്ച ബിഗ്ബോസ് ഹൈസ്‌ക്കൂള്‍ ആയിമാറുകയാണ് .ആര്യആണ് പ്രധാന അദ്ധ്യാപിക.സ്‌കൂള്‍ യൂണിഫോമിലാണ് മത്സരാര്‍ത്ഥികള്‍ എല്ലാം. ഒപ്പം ടാസ്‌ക്കിന്റെ ഭാഗമായി നടക്കുന്ന പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.ദയ, സുജോ, ഫുക്രു എന്നിവര്‍ മറ്റ് വിഷയങ്ങളിലെ അദ്ധ്യാപകരും. പിന്നീട് നടന്ന അസംബ്ലിയില്‍ ്പ്രാര്‍്തഥന പാടി അമൃതയും അഭിരാമിയും രംഗത്തെത്തുന്നു. ആര്യ പ്രതിജ്ഞ ചൊല്ലി എത്തുന്നതും കാണാം.

കുസൃതി നിറഞ്ഞ ക്ലാസ് മുറിയാണ് ടാസ്‌കിലൂടെ അവതരിപ്പിക്കേണ്ടത്. അതിനാല്‍ ത്‌ന്നെ നിറഞ്ഞ കോമഡി ഒരുക്കിയ ടാസ്‌കാണ് നിലനിന്നത്. അസംബ്ലിയും പാട്ടുമൊക്കെയായി ഗംഭീരമായിട്ടാണ് ക്ലാസ് റും ടാസ്‌ക് കടന്നുപോയത്. ആക്യ ടീച്ചറും ദയ ടീച്ചറും അസംബ്ലിയില്‍ കുട്ടികളെ നിരത്തി നിര്‍ത്തുന്നു. ഇതിനിടയില്‍ രേഷ്മയെ കുട്ടിരജിത്ത് മാഷ് കള്ളിയെന്ന് വിളിക്കാനും ശ്രമിക്കുന്നു. സുജോ മാഷ് മോറല്‍ സയന്‍സും,പൊളിറ്റിക്‌സ് ആധ്യാപകനമായി ഫുക്രുവും, ജീവിതപാഠങ്ങളുമായി ദയയും എത്തുന്നു.ഫുക്രുവിന്റെ ക്ലാസാണ് ആദ്യം തുടങ്ങിയത്. സ്വയം എല്ലാവരും പരിചയപ്പെടുത്താന്‍ ഫുക്രുമാഷ് നിര്‍ദ്ദേശിക്കുന്നു, ആദ്യ എലീന മുന്നോട്ട് വരുന്നു. പിന്നീട് പാഷാണം ഷാജി കടന്ന് വരുന്നു.. ആദ്യടീച്ചര്‍ പറഞ്ഞു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളാണ് പാഷാണം എന്ന്. പിന്നീട് വരുന്നത് കുട്ടിരജിത്താണ്. ഡോക്ടറാകണം എന്നാണ് കുട്ടിരജിത്തിന്റെ ആഗ്രഹം. ബര്‍ത്ത് ഡേയ്ക്ക് രേഷ്മയെ ടീച്ചര്‍ വിളിച്ചപ്പോള്‍ അംബ്ലിയില്‍ തന്നെ കള്ളനാക്കിയതിന്റെ കലിപ്പില്‍ രജിത്ത്കുമാര്‍ ബാഗില്‍ നിന്ന് മുളക് എടുത്ത് രേഷ്മയുടെ കണ്ണില്‍ ചേച്ചു. രേഷ്മ കരച്ചില്‍ തുടങ്ങിയതോടെ കളി കാര്യമായി. ആര്യയും രഖുവുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെ കരഞ്ഞ് നിലവിളിച്ച രേഷ്മയെ ബിഗ്‌ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. കണ്ണ് ദീനം വന്ന കുട്ടിയോട് ഇങ്ങനെ ചെയ്തത് ശരിയായില്ലെന്നായിരുന്നു ആര്യയുടെ ആരോപണം, പിന്നീ്ട് രേഷ്മയെ ആശുപത്രിയില്‍ കെണ്ടുപോയി. പുള്ളിയെ പോലെ ഒരാള്‍ അത് ചെയ്തത് മോശമായെന്ന് കൂടെയുള്ള അമൃതയും സുജോയും അലക്‌സാന്‍ട്രയും അടക്കം പ്രതികരിച്ചത്. ഇതോടെ ടാസ്‌കും ഒരറിയിപ്പ് വരെ നിര്‍ത്തിവച്ചു. ടാസ്‌ക് കുളമായതിന് പിന്നാലെ ചര്‍ച്ച രജിത്തിന്റെ പരിധിവിട്ട കുസൃതിയാണ്. കണ്‍ഫഷന്‍ റൂമില്‍ കയറ്റിയ രജിത്തിനെ ബിഗ്‌ബോസ് പിന്നീട് ശകാരിക്കുന്നു. ചെയ്ത തെറ്റ് പരിധിവിട്ടെന്നും ഒരു പെണ്‍കുട്ടിയോട് ചെയ്യാന്‍ പാടില്ലാത്തത് ചെയതെന്നും ബിഗ്‌ബോസ് പറയുകയായിരുന്നു പിന്നാലെ താത്കാലികമായി രജിത്തിനെ ഷോയില്‍ നിന്നും പുറത്തേക്ക്  കണ്ണ് കെട്ടി രജിത്തിനെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ രജിത് മുളക് തേച്ച സമയത്തെയും രജിത്തിനെ ഷോയില്‍ നിന്നും താത്കാലികമായി മാറ്റിയപ്പോഴും ഉളള ദയയുടെ പെരുമാറ്റമാണ് ചര്‍ച്ചയാകുന്നത്.


രജിത്-രേഷ്മ വിഷയം സംഭവിച്ചതിന് തൊട്ടുപിന്നാലെ തന്നെ രജിത്തിനെ് ദയ വിമര്‍ശിക്കുകയായിരുന്നു. സുജോയുമായുള്ള സംഭാഷണത്തിനിടയില്‍ കണ്ണസുഖം പൂര്‍ണ്ണമായും ഭേദപ്പെട്ടിട്ടില്ലാത്ത ഒരു കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയതിനെതിരെ രൂക്ഷമായി തന്നെയായിരുന്നു ദയയുടെ പ്രതികരണം. തനിക്കൊരിക്കലും ഇത്തരമൊരു പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും രേഷ്മയ്ക്ക് ഒന്നു സംഭിക്കരുതെ എന്ന് പ്രാര്‍ത്ഥിക്കാനേ തനിക്ക് കഴിയൂ എന്നും ദയ പറയുന്നുണ്ട്.
രജിത്തിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വീണ്ടും ദയ കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഗാര്‍ഡന്‍ ഏരിയയില്‍ നടന്നുകൊണ്ട് സ്വയം സംസാരിക്കുകയായിരുന്ന ദയ രജിത്തിനെ വിമര്‍ശിക്കുന്നുണ്ട്. എന്ത് പ്രവര്‍ത്തി ചെയ്താലും അത് തന്നിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നതാണെന്ന് പറയുന്ന ആളാണ് രജിത്തെന്നും എന്നാലിപ്പോള്‍ അയാളെ പിശാച് പിടിച്ചോ എന്നുമൊക്കെയാണ് ദയയുടെ പറയുന്നത്. ഈ വീട്ടിലെ മറ്റാരെങ്കിലുമാണ് ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്തിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന പൊട്ടിത്തെറിയെക്കുറിച്ചും ദയ ചിന്തിക്കുന്നുണ്ട്, പച്ചയ്ക്ക് തിന്നിട്ട് വെള്ളം കുടിച്ചിട്ടുണ്ടാകുമെന്നും ദയ ആത്മഗതത്തില്‍ പറയുന്നു.

രേഷ്മയ്ക്കെതിരെയുള്ള പെരുമാറ്റത്തില്‍ അച്ചടക്കനടപടി നേരിട്ട് താത്കാലികമായി രജിത് പുറത്തായി എന്ന അറിയിപ്പ് പുറത്തുവിട്ടതിന് ശേഷം അടിമുടി മാറിയ ദയയെയാണ് പിന്നീട് കണ്ടത്. ബിഗ് ബോസിന്റെ അറിയിപ്പിന് പിന്നാലെ ബാത്ത്റൂമില്‍ കയറി പൊട്ടിക്കരയുകയായിരുന്നു ദയ. ആര്യയും എലീനയും കരച്ചില്‍ ശബ്ദം കേട്ട് ഓടിയെത്തി. ദയയെ പുറത്തേക്ക് വിളിച്ച് ഇരുത്തുമ്പോള്‍ ഇവര്‍ കരയുന്നതിന്റെ കാരണം തിരക്കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ എലീനയോടായി ദയ പറയുന്ന വാക്കുകളില്‍ രജിത്തിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടിയില്‍ വിഷമിച്ചായിരുന്നു ദയയുടെ കരച്ചില്‍ എന്ന് വ്യക്തമാണ്. ' അയാള്‍ അറിയാതെ ചെയ്തതായിരിക്കും', എന്നാണ് ദയ എലീനയോട് പറയുന്നത്.

 

daya aswathy responds on suspension of rajith kumar from bigboss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES