മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായവരാണ് സ്നേഹയും ശ്രീകുമാറും. മറിമായത്തിലെ മണ്ഡോതരിയെയും ലോലിതനെയും പ്രേക്ഷകര്‍ അത്രയും സ്നേഹിച്ചിരുന്നു. മിനിസ്ക്രീനില്‍ ഇരുവരുടെയും കെമിസ്ട്രി ജനങ്ങള്‍ ഏറ്റെടുത്തിരുന്നതാണ്. മിനിസ്ക്രീനിലെ മിന്നും താരങ്ങള്‍ ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആ വിവാഹം പ്രേക്ഷകര്‍ ആഘോഷമാക്കി. ഒരു പക്ഷേ ഇരുവരും നേടിയ ഈ പ്രേക്ഷക പിന്തുണ മിനി സ്ക്രീനിലെ മറ്റ് താര ദമ്പതികള്‍ക്ക് ഈ അടുത്തിടെയൊന്നും ലഭിച്ചിട്ടുണ്ടാകില്ല. കല്യാണം കഴിഞ്ഞിട്ട് നാളുകളായെങ്കിലും ഇരുവരും ഇപ്പോഴും പ്രേക്ഷകരുടെ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഇരുവരും സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പുത്തന്‍ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നത് ആരാധകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇരുവരുടെയും സ്നേഹനിമിഷങ്ങളാണ് അധികവും സോഷ്യല്‍ മീഡിയ വഴി പങ്ക് വയ്ക്കുക. ഇപ്പേഴിതാ ഇരുവരും പങ്കുവെച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഗായകന് കൂടിയായ ശ്രീകുമാറിന്റെ ഗാനത്തിന് മനോഹര നൃത്തച്ചുവടുകളുമായിട്ടാണ് വീഡിയോയില്‍ മണ്ഡോതിരി എത്തിയിരിക്കുന്നത്. ഉജ്ജയിനിയിലെ ഗായിക, ഉര്‍വശി എന്നൊരു മാളവിക എന്ന ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. എന്നും മെലഡി ഗാനങ്ങള്‍ പാടുന്ന ശ്രീകുമാര്‍ ഈ ഗാനവും അതി ഗംഭീരമായി തന്നെയാണ് അവതരിപ്പിക്കുന്നത്. അതിനൊപ്പം സ്നേഹയുടെ നൃത്തച്ചുവടുകള്‍ കൂടിയായപ്പോള്‍ അതിമനോഹരം എന്ന് പറയാം. ശ്രീകുമാര്‍ അല്ലെങ്കിലും മികച്ചൊരു ഗായകനാണ് സ്നേഹയാണെങ്കില് നല്ലൊരു നര്‍ത്തകിയും രണ്ടും കൂടി കൂടിയപ്പോള്‍ മനോഹരം. ഈ വീഡിയോയ്ക്ക നിറയെ കമന്റുകളാണ് എത്തുന്നത്. അടിപൊളിയായിട്ടുണ്ടെന്നും രണ്ടാളും പൊളിച്ചുവെന്നും നര്‍ത്തകിയും ഗായകനും എല്ലാ ആശംസകളും നേരുന്നുവെന്നും മറിമായം നിര്‍ത്തിയോ എന്നുമാണ് കമന്റുകള്‍ എത്തുന്നത്.
മുന്‍പും സ്നേഹയ്ക്കായി ഗാനം ആലപിച്ചുകൊണ്ട് ശ്രീകുമാര്‍ രംഗത്തു വന്നിരുന്നു. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും നമ്മള്‍ക്ക് കാണാന്‍ കഴിയുന്നതിന്റെ നേര്‍ചിത്രമാണ് ഈ വീഡിയോകളില്‍ നിന്നും വ്യക്തമാകുന്നത്. എന്തായാലും വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.