Latest News

നമ്മുടെ മൗനരാഗത്തിലെ അമ്മ തന്നെയോ ഇത്..? നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു; നടി യഥാര്‍ഥത്തില്‍ ആരെന്ന് അറിയൂ

Malayalilife
 നമ്മുടെ മൗനരാഗത്തിലെ അമ്മ തന്നെയോ ഇത്..? നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു; നടി യഥാര്‍ഥത്തില്‍ ആരെന്ന് അറിയൂ

ഷ്യാനെറ്റില്‍ സംപ്രേക്ഷണമാരംഭിച്ച പുതിയ സീരിയുകളില്‍ ശ്രദ്ധനേടി മുന്നേറുകയാണ് മൗനരാഗം. സംസാരിക്കാനാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ പോലും അവഗണിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമാണ് സീരിയലിന്റെ കഥ. നടി ഐശ്വര്യയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്. അമ്മ മാത്രമാണ് കല്യാണിയെ അല്‍പമെങ്കിലും സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നത്. ദീപ എന്ന കഥാപാത്രത്തെ അതിനാല്‍ തന്നെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. തെന്നിന്ത്യന്‍ താരം പദ്മിനി ജഗദീഷാണ് കല്യാണിയുടെ അമ്മയായി എത്തുന്നത്. സാരിയുടുത്ത് നാട്ടിന്‍പുറത്തുകാരിയായി സീരിയലില്‍ എത്തുന്ന പദ്മിനിയുടെ മോഡേണ്‍ വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

സാധാരണ ഒരു മലയാളി നടിയെന്നാണ് പത്മിനിയെ പറ്റി പ്രേക്ഷകര്‍ ധരിച്ചത്. എന്നാല്‍ കന്നടത്തില്‍ പ്രശസ്തയായ നടിയാണ് പദ്മിനി. 4 വയസുമുതല്‍ നൃത്തം പഠിച്ച പദ്മിനി മികച്ച ഒരു കോറിയോഗ്രാഫറും ഡാന്‍സ് ടീച്ചറുമാണ്. മോഡല്‍ കൂടിയാണ് ജഗദീഷ് പരണ്‍ജോതിയാണ് പദ്മിനിയുടെ ഭര്‍ത്താവ്. ഒരു മകനും മകളുമാണ് പദ്മിനിക്കും ജഗദീഷിനും ഉള്ളത്. 8 വയസാണ് പദ്മിനിയുടെ പ്രായം. സാരിയുടുത്താണ് കല്യാണിയുടെ അമ്മയെ സീരിയലില്‍ കാണാറുള്ളത്. എന്നാല്‍ ഗ്ലാമറസായ നടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ഭര്‍ത്താവും മക്കളുമൊത്ത് സന്തോഷകരമായ ജീവിതമാണ് പത്മിനി നയിക്കുന്നത്. പല ഡാന്‍സ് ഷോകളിലും പദ്മിനി സജീവ സാനിധ്യമാകാറുണ്ട്. സൂര്യയിലും സംപ്രേക്ഷണം ചെയ്തിരുന്ന ബഹുഭാഷാ സീരിയലായ നന്ദിനിയില്‍ നെഗറ്റീവ് റോളിലും പദ്മിനി തിളങ്ങിയിരുന്നു. ബാംഗ്ലൂരില്‍ സ്ഥിരതാമസമായ പദ്മിനി സീരിയല്‍ ഷൂട്ടിനായി എല്ലാ മാസവും തിരുവനന്തപുരത്തേക്ക് എത്താറുണ്ട്.

Read more topics: # mounaragam serial,# asianet
mounaragam serial actress glamourous photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക