Latest News

അവതാരക മീര അനില്‍ യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ? ഇതാ അധികം ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍..!

Malayalilife
അവതാരക മീര അനില്‍ യഥാര്‍ഥത്തില്‍ ആരെന്ന് അറിയുമോ? ഇതാ അധികം ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍..!

ലയാളികള്‍ക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് ജനകീയമായതിന് പിന്നിലും മീരയ്ക്ക് വ്യക്തമായ സാനിധ്യമുണ്ട്. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേര്‍ന്നത്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.

തിരുവനന്തപുരം സ്വദേശിയായ മീര അനില്‍ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1990 മാര്‍ച്ച് 28ന് ജനിച്ച മീരയ്ക്ക് ഇപ്പോള്‍ 29 വയസാണ് പ്രായം. നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങില്‍നിന്നാണ് മീര കോളേജ് സിവില്‍ എഞ്ചനീയറിങ്ങ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലെ താല്‍പര്യം മൂലം താരം പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസവും പാസായി.

മീര മികച്ച ഒരു നര്‍ത്തകി കൂടിയാണെന്ന് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയില്‍ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷന്‍ മേഖലയില്‍ മീര ചുവടുറപ്പിച്ചത്. ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയര്‍ ആരംഭിച്ചത്. ടോപ് 3 മോഡല്‍സ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാര്‍സ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ പരിപാടികളില്‍ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.

ഇപ്പോള്‍ സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ ഷോകളിലുംഅവാര്‍ഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മേയ്ക്കപ്പുമെല്ലാം കോളേജ് പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രന്‍ഡാണ്. യാത്രകളാണ് മീരയ്ക്ക് ഏറെ ഇഷ്ടം. മിക്കവരുടെയും യാത്രാലിസ്റ്റില്‍ ആദ്യം വരുന്നത് വിദേശയാത്രകളാണെങ്കില്‍ മീരയുടെ പ്രിഫറന്‍സ് ഇന്ത്യന്‍ യാത്രകളോടാണ്. വ്യത്യസ്ത കാഴ്ചകള്‍ സമ്മാനിക്കുന്ന ഒട്ടേറയിടങ്ങള്‍ ഇന്ത്യയിലുണ്ട്. ആ സുന്ദരകാഴ്ചകളൊക്കെയും മാറ്റി നിര്‍ത്തിയാണ് മറ്റുചിലര്‍ വിദേശകാഴ്ചകള്‍ തേടിപോകുന്നത് എന്നാണ് മീര പറയുന്നത്.

തമിഴില്‍ വിക്രം പോലുള്ള മുന്‍നിര നടന്‍മാര്‍ക്കും മലയാളത്തില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങളോടൊത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഷോയുടെ ഭാഗമായുള്ള യാത്രയില്‍ ലാലേട്ടനൊപ്പമുണ്ടെങ്കില്‍ യാത്ര ത്രില്ലാണ് എന്നും എന്തെങ്കിലും പണി ലാലേട്ടന്‍ ഒപ്പിക്കുമെന്നും മീര പറയുന്നു. അതേസമയം മമ്മൂക്കയുമായുള്ള യാത്രകള്‍ പൊതുവേ സൈലന്റായിരിക്കുമെന്നും മീര പറയുന്നു. ഇക്കയോടുള്ള ബഹുമാനം കൊണ്ട് ഒപ്പമുള്ളവരും മിണ്ടാതിരിക്കുമെന്നും മീര പറയുന്നു

യാത്രപോയതില്‍ പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാന്‍ പറ്റിയ ഇടമാണ് തായ്ലന്‍ഡിലെ ഫുക്കറ്റ് എന്നാണ് മീരയുടെ അഭിപ്രായം. ഹൈദരബാദ് മുതല്‍ കന്യാകുമാരി വരെ യാത്ര ചെയ്യണം. എന്നതാണ് മീരയുടെ സ്വപ്നം.  ഓരോ സ്ഥലത്തിന്റെ സംസ്‌കാരവും ചരിത്രവും തൊട്ടറിയുന്ന യാത്രയാവണം അതെന്നും മീര പറയുന്നു

Read more topics: # anchor meera anil story
anchor meera anil story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES