Latest News

വ്യക്തി ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും പലപ്പോഴും പ്രതീക്ഷയര്‍പ്പിച്ച ഒരുപാട് ഇടങ്ങളില്‍ ഒന്നിലേറെ തവണ ഒരുപോലെ ഒഴിവാക്കപ്പെട്ടൊരു വ്യക്തിയാണ് ഞാന്‍: അമേയ

Malayalilife
 വ്യക്തി ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും പലപ്പോഴും പ്രതീക്ഷയര്‍പ്പിച്ച ഒരുപാട് ഇടങ്ങളില്‍ ഒന്നിലേറെ തവണ ഒരുപോലെ ഒഴിവാക്കപ്പെട്ടൊരു വ്യക്തിയാണ് ഞാന്‍: അമേയ

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടി അമേയ. നിരവധി സീരിയലുകളിലൂടെ  ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കുടുംബവിളക്കിലെ വേദികയായി ആദ്യം അഭിനയിച്ചിരുന്നത് താരം തന്നെയാണ്. എന്നാല്‍ ഇതിൽ നിന്ന്   താരം പിന്മാറുകയും ചെയ്തു.  കൂടത്തായി പരമ്പരയിലും സ്വന്തം സുജാതയിലും കുടുംബവിളക്കിന് ശേഷം അമേയ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവയായ താരം  കഴിഞ്ഞ ദിവസം നടി പുത്തന്‍ ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.  എന്നാൽ ഇപ്പോള്‍ പുത്തന്‍ ലുക്കിനെ കുറിച്ചും അതിന്റെ കാരണവും വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമേയ 

അമേയയുടെ വാക്കുകളിങ്ങനെ, 

എല്ലാര്‍ക്കും നന്ദി, എന്റെ മൊട്ട തല പോസ്റ്റ് ഒരുപാട്‌പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞു എല്ലാര്‍ക്കും നന്ദി. പലരും എന്നെ ഫോണ്‍ വിളിച്ചു സംസാരിച്ചു ഫേസ്ബുക്ക് , ഇന്‍സ്റ്റ അക്കൗണ്ട് വഴി മെസ്സേജ് അയച്ചു. അമേയക്ക് ഇതു എന്ത് പറ്റി എന്നാണ് എല്ലാരും എന്നോട് ചോദിക്കുന്നത്. നിങ്ങള്‍ക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാം എന്ന് ഞാന്‍ മറുചോദ്യം ചോദിച്ചു, ഇതില്‍ കൂടുതല്‍ എനിക്കിനി എന്ത് പറ്റാന്‍ ആണ് എന്ന് പറഞ്ഞു തമാശയോടെ ആ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ അവസാനിപ്പിച്ചു.

ആള്‍ക്കാര്‍ക്ക് ഇത്രയധികം വെറുപ്പാണോ മൊട്ട തല എന്ന് ചിന്തിച്ചു. പിന്നീട് ജീവിതത്തില്‍ എല്ലാവര്‍ക്കുമുണ്ട് പലതരം പ്രശ്‌നങ്ങള്‍, എനിക്കും ഉണ്ട് പലതും. പക്ഷേ അവയൊന്നും ഞാനൊരു സോഷ്യല്‍മീഡിയയിലും പറഞ്ഞിട്ടില്ല കാരണം,, അത് കൂടുതല്‍ മുതലെടുപ്പിന് കാരണമാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് കൊണ്ട് മാത്രം. നിങ്ങള്‍ കണ്ടിട്ടുള്ള നടി അമേയ അല്ല ശരിയായ ഞാന്‍. ശരിക്കുള്ള ഞാന്‍ കവിതയാണ്. എന്റെ യഥാര്‍ഥ പേര്കവിത നായര്‍ എന്നാണെന്നത് എത്രപേര്‍ക്കറിയാം?? എന്നാല്‍ എന്റെ ജീവിതം ഒരു കവിത പോലെ അത്ര സുന്ദരമായിരുന്നില്ല. അതുകൊണ്ടാവും 2018 ല്‍ ഞാന്‍ തമിള്‍ സീരിയല്‍ ചെയ്യുന്ന സമയത്ത് അവരെന്റെ നെയിം ചേഞ്ച് ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് അമേയ എന്ന പേരിനൊപ്പം ഒരു പുതിയ ഞാനും ജനിക്കുകയുണ്ടായി.

ആദ്യം അല്ല്പം ബുദ്ധിമുട്ടിയെങ്കിലും പതിയെ ഞാനെന്റെ പുതിയ പേരുമായി അടുപ്പത്തിലായി.പിന്നീട് എനിക്കിഷ്ടവും എന്നെ ഞാന്‍ ആക്കിയ നിങ്ങള്‍ പരിചയപ്പെട്ട അമേയ എന്ന ആമി യെ ആയിരുന്നു. കാരണം കവിത ജീവിതം എന്തെന്നറിയാത്തൊരു പൊട്ടി പെണ്ണായിരുന്നു എങ്കില്‍ അമേയ ജീവിതത്തിന്റെ എല്ലാ കഠിന്യവും മനസ്സിലാക്കി അവയെ മസ്സിലേറ്റാന്‍ എന്നെ സഹായിച്ചവളും ജീവിതത്തില്‍ ചില ലക്ഷ്യങ്ങളില്‍ എത്തിച്ചേരനായി കഠിനാധ്വാനം ചെയാന്‍ എന്നെ പ്രേരിപ്പിച്ചവളും ആയിരുന്നു അങ്ങിനെ മെല്ലെ മെല്ലെ ആമി എനിക്ക് ഏറ്റവും പ്രിയപെട്ടവള്‍ ആയി.

വ്യക്തി ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും പലപ്പോഴും പ്രതീക്ഷയര്‍പ്പിച്ച ഒരുപാട് ഇടങ്ങളില്‍ ഒന്നിലേറെ തവണ ഒരുപോലെ ഒഴിവാക്കപ്പെട്ടൊരു വ്യക്തിയാണ് ഞാന്‍. എങ്കിലും ഞാന്‍ ഹാപ്പിയാണ് കാരണം അവഗണിച്ചവരില്‍ പലരും പിന്നീട് എന്റെ നന്മ തിരിച്ചറിഞ് പരിഗണനയുമായി എത്തിയിട്ടുണ്ട്. എന്നെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നവര്‍ ഇത്രയെങ്കിലും അറിഞ്ഞിരിക്കട്ടെ എന്ന് തോന്നി എഴുതിയതാണ്.. എന്റെ വ്യക്തിജീവിതത്തില്‍ ഞാന്‍ ഒരു പടയാളിയാണ്. ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവിന് കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍..,,,അതുകൊണ്ട് ആരും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുത് #spredapositivtiy #spread

Serial actress ameya words about her look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക