Latest News

മഞ്ഞുരുകും കാലത്തിലെ ജാനി; സംവിധായകന്റെ മകൾ; ഇരുപതുകാരി ഇന്ന് തമിഴകത്തിന്റെ ഹിറ്റ് നായിക; നികിതയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ

Malayalilife
 മഞ്ഞുരുകും കാലത്തിലെ ജാനി; സംവിധായകന്റെ മകൾ; ഇരുപതുകാരി ഇന്ന് തമിഴകത്തിന്റെ ഹിറ്റ് നായിക; നികിതയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ

ഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ ജാനീ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  താരമാണ് നിഖിത രാജേഷ്.  ജാനിക്കുട്ടി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീരിയല്‍. തഹസില്‍ദാറായ വിജയരാഘവന്റെയും രത്‌നമ്മ ടീച്ചറുടെയും ദത്തുപുത്രിയായി എത്തിയ ജാനകിയെ പ്രേക്ഷകർ നെഞ്ചോടു ചേർക്കുകയും ചെയ്തു.  ചെറുപ്പത്തിലെ തന്നെ ബാലതാരമായി സീരിയല്‍ രംഗത്ത് സജീവമായിരുന്നു നികിത.

മൂന്നര വയസ്സില്‍, ഓമനത്തിങ്കള്‍ പക്ഷി ആയിരുന്നു നികിതയുടെ ആദ്യ സീരിയല്‍. സംവിധായകന്‍ കൂടിയായ അച്ഛന്റെ കൂട്ടുകാരന്‍ വഴിയാണ് സീരിയലിലേക്ക് നികിത എത്തുന്നത്. തുടര്‍ന്ന് രഹസ്യം, ദേവീമാഹാത്മ്യം. ശ്രീ ഗുരുവായൂരപ്പന്‍, സസ്‌നേഹം, ജൂനിയര്‍ ചാണക്യന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 9തില്‍ പഠിക്കുമ്പോഴാണ് ജാനിക്കുട്ടിയായി മഞ്ഞുരുകുംകാലത്തിലേക്ക് നികിത എത്തുന്നത്. സിനിമകളിലും ബാലതാരമായി നികിത എത്തിയിരുന്നു. കളേഴ്സ് എന്ന സിനിമയിൽ റോമയുടെ ചെറുപ്പം ചെയ്തിരുന്നു. പിന്നെ, ആകസ്മികം , കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ സിനിമകളിലും നിഖിത അഭിനയിക്കുകയും ചെയ്തു.  എന്നാൽ മഞ്ഞുരുകും കാലം എന്ന പരമ്പരയ്ക്ക് പിന്നാലെ നിഖിതയെ പ്രേക്ഷകർ പിന്നെ പരമ്പരകളിൽ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ഇന്ന് നിഖിത ആ പഴയ ബാലതാരം അല്ല.   മുമ്പ് നികിത
സിനിമ തന്നെയാണ് തന്റെ മോഹമെന്ന് വെളിപ്പെടുത്തിയിരുന്നു.  പാവം റോളുകളിലാണ് സീരിയലുകളില്‍ തിളങ്ങിയതെങ്കിലും വില്ലത്തിയാകാനും തനിക്ക് ഒട്ടും മടിയില്ലെന്നും നിതിക ഒരു വേള വെളിപ്പെടുത്തിയിരുന്നു.

സീരിയല്‍ സംവിധായകനായ രാജേഷിന്റെയും ഫോറെസ്റ് ടെപർത്മെന്റ്റ് ഉദ്യോഗസ്ഥയായ  ചിത്രയുടെയും ഏക മകളാണ് നികിത.  തിരുവനതപുരം സ്വദേശി കൂടിയായ നികിതയുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്  തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലെ സരസ്വതി വിദ്യാലയം സ്കൂളിൽ നിന്നുമാണ്. അതേസമയം താരം ഇപ്പോൾ ഉപരിപഠനത്തിന് തിരക്കിലുമാണ്.  മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുമായി  യഥാർത്ഥ ജീവിതത്തിൽ അത്ര സാമ്യം ഒന്നും താനാണ് നികിതയ്ക്ക് ഇല്ല.   കാര്യങ്ങള്‍ പറയാനും ബോള്‍ഡായി പ്രതികരിക്കാനും ഈ ഇരുപതുകാരിക്ക്  മടിയില്ല. ഒറ്റമോളായതു കൊണ്ട് കുറേ കൊഞ്ചിച്ചിട്ടുണ്ടെങ്കിലും തെറ്റു കണ്ടാല്‍ പ്രതികരിക്കാന്‍ തന്നെ രക്ഷിതാക്കൾ പ്രാപ്തരാക്കിയിട്ടുണ്ട് എന്നും നികിത തന്നെ  പറയാറുമുണ്ട്. മലയാളം പരമ്പരയ്ക്ക് പുറമെ തമിഴ് മേഖലയിലും നികിത തിളങ്ങുകയാണ്.  സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ നികിത പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.  അരുന്ധതി എന്ന തമിഴ് പരമ്പരയിൽ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നതും. നിലവിൽ ചെന്നൈയിൽ താമസമാക്കിയിരിക്കുകയാണ് ഈ ഇരുപതുകാരി.

Serial Actress Nikitha rajesh realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക