ഭാര്യ സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്. ജനപ്രിയ സീരിയലായ സീതയില്‍ ജടായു ധര്‍മ്മന്‍ എന്ന കഥാപാത്രമായും തിളങ്ങിയ റോണ്‍സന്‍ ഇപ്പോള്‍ അനുരാഗം എന്ന സീരിയലില്‍ ശക്തമായ കഥാപാത്രമായിട്ടാണ് എത്തുന്നത്. ലോക്ഡൗണിന് മുന്‍പാണ് റോണ്‍സണ്‍ വിവാഹിതനായത്. ബാലതാരമായി ശ്രദ്ധനേയിട്ടുള്ള ഡോ നീരജയാണ് റോണ്‍സന്റെ ഭാര്യ. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവുമാണ് ഇവരുടെ വിവാഹം നടന്നത്. ഡോക്ടറായ നീരജയെക്കുറിച്ചുളള റോണ്‍സന്റെ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച മിശ്രവിവാഹമാണ് റോണ്‍സനും ഡോ നീരജയും തമ്മില്‍ നടന്നത്. അറേയ്ഞ്ച്ഡ് മാരേജായിരുന്നു ഇവരുടെത്. ക്രിസ്ത്യാനിയായ റോണ്‍സന്റെയും ഹിന്ദുവായ നീരജയുടെയും വീട്ടുകാര്‍ ആലോചിച്ചിച്ച് ഉറപ്പിച്ചതാണ് ഇവരുടെ വിവാഹം. ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. അതിന് എറണാകുളത്ത് വച്ച് ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹവും താരലോകത്തെ സുഹൃത്തുകള്‍ക്കായി സത്കാരവും നടന്നിരുന്നു. ഡോക്ടറായ നീരജയെക്കുറിച്ച് റോണ്‍സണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിവാഹശേഷം ദുബായ് യാത്രയ്ക്ക് തങ്ങള്‍ പ്ലാന്‍ ഇട്ടിരുന്നുവെന്നാണ് റൊണ്‍സന്‍ പറയുന്നത്. എന്നാല്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യാത്ര റദ്ദാക്കി. ഇപ്പോള്‍ ആ യാത്ര ക്യാന്‍സല്‍ ചെയ്തതില്‍ സന്തോഷമുണ്ട്. ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ദുബായില്‍ കുടുങ്ങി പോകുമായിരുന്നുവെന്നാണ് റോണ്‍സന്‍ പറയുന്നത്. റോഡിലൂടെയുള്ള ബൈക്ക് യാത്രകള്‍ മിസ് ആകുന്നതില്‍ സങ്കടമുണ്ട്. കാരണം നീരജക്ക് ഒപ്പമുള്ള യാത്രകളാണ് മിസ് ആയത് എന്നും റോണ്‍സന്‍ പറഞ്ഞു.
മുന്‍പ് ഞാന്‍ സൂപ്പര്‍ ഹീറോയെന്ന് വീമ്പിളക്കാറുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍ നീരജക്ക് മുന്‍പില്‍ ഞാന്‍ ഒന്നും അല്ല, അവള്‍ ഞങ്ങളുടെ സൂപ്പര്‍ വുമണാണ്. ജീവന്‍ രക്ഷിക്കാനുള്ള അവളുടെ പ്രയത്‌നം കാണുമ്പോള്‍ അല്‍പ്പം വിഷമം തോന്നാറുണ്ട്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയാല്‍ മണിക്കൂറുകളെടുത്താണ് അവള്‍ സ്വയം സാനിട്ടൈസ് ചെയ്യുന്നത്. അവള്‍ ഉപയോഗിക്കുന്ന പേന മുതല്‍ പിന്‍ വരെ അവള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാറുണ്ട്.അതിനുശേഷം മാത്രമാണ് റൂമിനുള്ളിലേക്ക് കടക്കുക. ഭാര്യയെ ആശുപത്രിയിലേക്കും തിരികെ വീട്ടിലേക്കും കൊണ്ടുവിടുന്നതും ഞാനാണ്. ഉത്തരവാദിത്വം നിറഞ്ഞ ഭര്‍ത്താവായതില്‍ നല്ല സന്തോഷം ഉണ്ടെന്നും അദ്ദേഹം പറയുന്നു. കൊവിഡ് എന്ന മഹാമാരിക്കുനേരെ പോരാടുന്ന എല്ലാ യോദ്ധാക്കള്‍ക്കും എന്റെ സല്യൂട്ട്. നിങ്ങളാണ് ശരിക്കുള്ള സൂപ്പര്‍ ഹീറോസ് എന്നും റോണ്‍സണ്‍ വ്യക്തമാക്കി.