Latest News

വിവാഹശേഷം ഭ്രമണത്തിലെ ഹരിതയുടെ ജീവിതം; അല്‍പം മാന്യത കാണിച്ചൂടെ എന്ന് സ്വാതി

Malayalilife
  വിവാഹശേഷം ഭ്രമണത്തിലെ ഹരിതയുടെ ജീവിതം; അല്‍പം മാന്യത കാണിച്ചൂടെ എന്ന് സ്വാതി

പ്രേക്ഷക പ്രീതി കൊണ്ടും റേറ്റിങ്ങ് കൊണ്ടും മുന്നില്‍ നിന്ന സീരിയലാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഭ്രമണം. സീരിയലിലെ ഹരിതയെന്ന കഥാപാത്രമായി മനസ്സില്‍ ഇടം നേടിയ താരമാണ് സ്വാതി. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറാന്‍ സ്വാതിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു താരം വിവാഹിതയായത്. പെട്ടെന്നുളള വിവാഹവാര്‍ത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വീട്ടുകാര്‍ എതിര്‍ത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് ഇപ്പോള്‍ വിവാഹത്തെപറ്റി മനസുതുറന്നിരിക്കയാണ് സ്വാതി.

തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ് മാതാപിതാക്കളുടെ ഏകമകളായ സ്വാതി. ചെമ്പട്ട് എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സ്വാതിയെ ശ്രദ്ധേയയാക്കിയത് ഭ്രമണത്തിലെ ഹരിതയാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭ്രമണത്തിന്റെ പിന്നണി പ്രവര്‍ത്തകനായ പ്രതീഷിനെ സ്വാതി വിവാഹം ചെയ്തത്. വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പുള്ളതായി താരം വ്യക്തമാക്കിയിരുന്നു. ഒടുവില്‍ രഹസ്യമായി പ്രതീഷിനൊപ്പം ഒരമ്പലത്തില്‍ പോയി താലികെട്ടുകയായിരുന്നു. ഇപ്പോള്‍ ഇതിനെപറ്റിയും വിവാഹം കഴിഞ്ഞുള്ള ജീവിതത്തെപറ്റിയുമാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്.

വീട്ടില്‍ ഒറ്റ മകള്‍ ആയതിനാല്‍ തന്നെ വീട്ടില്‍ ആദ്യം മുതലേ പ്രണയം പറഞ്ഞിരുന്നു. എന്നാല്‍ സീരിയസ് ആണെന്ന് അവരും പ്രതീക്ഷിച്ചില്ല.അതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. തുടര്‍ന്ന് വീട്ടുകാര്‍ സമ്മതക്കില്ലെന്ന് മനസിലായതോടെയാണ് ഒളിച്ചോടി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങള്‍ നേരെ കൊച്ചിയിലേക്ക് ആണ് പോയത്. ഇതിനിടയില്‍ ബന്ധുക്കള്‍ ചേര്‍ന്ന് സ്വാതിയെ കാണാനില്ല എന്ന് പറഞ്ഞ് പരാതി കൊടുത്തിരുന്നു. ഇതോടെ പോലീസ് വിളിച്ച് ഹാജരാകാന്‍പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ വീട്ടുകാരുമായി സംസാരിച്ച് എല്ലാം കോംപ്രമൈസ് ആക്കിയിരുന്നുവെന്നു അതുകൊണ്ട് സ്റ്റേഷനില്‍ പോകേണ്ടി വന്നില്ലെന്നും താരം പറയുന്നു.

അതേസമയം പ്രതീഷിന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകളോടും സ്വാതി ആഞ്ഞടിക്കുന്നുണ്ട്. പ്രതീഷിന്റെ രണ്ടാം വിവാഹമുണ്ടെന്നും ഒരു കുഞ്ഞുണ്ടെന്നൊക്കെയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാലിപ്പോള്‍  അതിനെതിരെയും വണ്‍ മിനിറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ താരം മനസുതുറന്നു.  ഗോസിപ്പുകള്‍ ധാരാളം കേള്‍ക്കുന്നുണ്ട്. എന്റെ ഭര്‍ത്താവിന്റെ ഒപ്പം ഒരു കുഞ്ഞിനെ ഫോട്ടോയില്‍ കണ്ടപ്പോള്‍ അത് അദ്ദേഹത്തിന്റെ കുഞ്ഞാണ് എന്ന് വരെ പറഞ്ഞുണ്ടാക്കി. എന്റെ സീരിയലിലെ കഥാപാത്രത്തോട് ഉപമിച്ചു മറ്റു പല കഥകളും കേള്‍ക്കുന്നു. ഞങ്ങളുടെ വീട്ടുകാര്‍ക്ക് കല്യാണത്തില്‍ യാതൊരു പ്രശ്‌നവുംമില്ല. ഒന്ന് ചോദിച്ചോട്ടെ ഞങ്ങള്‍ക്ക് ഇല്ലാത്ത പ്രശ്‌നം ആര്‍ക്കാണ് ഉള്ളത് അല്‍പ്പം എങ്കിലും മാന്യത കാണിച്ചൂടെയെന്നും താരം അഭിമുഖത്തിലൂടെ ചോദിക്കുന്നുണ്ട്.



 

Bhramanam serial actress swathi about after marriage life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക