Latest News

മുറിവ് ഉണങ്ങുന്ന വരെ ആശുപത്രിയിൽ തുടരേണ്ടി വരും; നടി ശരണ്യ ശശിയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി സീമ ജി നായർ

Malayalilife
മുറിവ് ഉണങ്ങുന്ന വരെ ആശുപത്രിയിൽ തുടരേണ്ടി വരും; നടി ശരണ്യ ശശിയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി സീമ ജി നായർ

ലയാള സിനിമാസീരിയല്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് ശരണ്യ ശശി. ശാലീന സുന്ദരിയാണ് ശരണ്യ. ചോട്ടോ മുംബൈയില്‍ മോഹന്‍ലാലിന്റെ അനുജത്തിയായിട്ടും വേഷമിട്ടിട്ടുള്ള താരം ഒട്ടെറെ സിനിമകളലും സീരിയലുകളിലും ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സൗന്ദര്യവും കഴിവും കൊണ്ടാണ് ശരണ്യ സിനിമാസീരിയല്‍ മേഖലയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയത്. എന്നാല്‍ ചുരുങ്ങിയ പ്രായത്തിനിടയില്‍ ഈ പെണ്‍കുട്ടി കടന്നുപോയത് സമാനതകളില്ലാത്ത വേദനയിലൂടെയാണ്. 2012 മുതല്‍ ആറുതവണയാണ് ശരണ്യക്കു ട്യൂമര്‍ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് താരത്തിന് ബ്രെയിന്‍ ട്യൂമര്‍ പിടിപ്പെട്ടത്. എന്നാല്‍ പലവട്ടം സര്‍ജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയായി. എന്നാൽ ഇപ്പോൾ ശരണ്യയുടെ ആരോഗ്യ നിലയെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ശരണ്യയുടെ വിവരങ്ങൾ ചോദിച്ചു കൊണ്ട് ദിവസവും ഒരുപാട് സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഞാൻ മറുപടി നൽകിയിരുന്നു. പക്ഷേ എന്നിട്ടും അതേ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വീണ്ടും കുറെ പേർ എത്തിയിരുന്നു. അതുകൊണ്ടാണ് വീഡിയോയിലൂടെ വിവരം അറിയിക്കാം എന്ന് കരുതിയത്. ശരണ്യയുടെ സർജറി കഴിഞ്ഞിട്ടുണ്ട്. സർജറി വിജയകരമാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ആശുപത്രി എപ്പോൾ വിടാൻ ആകുമെന്ന കാര്യത്തിൽ ഇവർ തീർപ്പു പറഞ്ഞിട്ടില്ല. 

കാരണം മുൻപൊരിക്കൽ ഇതുപോലെ ആശുപത്രിവിട്ടു വീട്ടിൽ പോയപ്പോൾ മുറിവിൽ വേദന അനുഭവപ്പെട്ട് വീണ്ടും തിരികെ വന്നിരുന്നു. മുറിവ് ഉണങ്ങുന്ന വരെ ആശുപത്രിയിൽ തുടരേണ്ടി വരും. എപ്പോഴാണ് ആശുപത്രി വിടാൻ ആക്കുക എന്ന് ഡോക്ടർമാർ ഇതുവരെ പറഞ്ഞിട്ടില്ല. എപ്പോഴുമെപ്പോഴും അവരോട് ചോദിച്ചു ബുദ്ധിമുട്ടിക്കാൻ സാധിക്കില്ലല്ലോ. അവർ എന്തെങ്കിലും പറയുകയാണെങ്കിൽ ഞാൻ തീർച്ചയായും നിങ്ങളെ അറിയിക്കാം. അതുവരെ പ്രാർത്ഥനകൾ തുടരുക.
 

Actress seema g nair reveals about saranya sasi health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക