Latest News

അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു; ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പിൽ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി; മനസ്സ് തുറന്ന് നടി മഞ്ജു പിള്ള

Malayalilife
അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു; ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പിൽ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി; മനസ്സ് തുറന്ന് നടി മഞ്ജു പിള്ള

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പാരമ്പരകളിലും സജീവമാണ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരത്തിന്റെ അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ്  ഏറെ ശ്രദ്ധ നേടിയത്.  സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം  തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി  പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ തങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യം അതുപോലെ പൃഥ്വിരാജിന്റെ ജെയിംസ് ആൻഡ് ആലീസ് എന്ന സിനിമയിലും കൊടുത്തിട്ടുണ്ടെന്നും മഞ്ജു വെളിപ്പെടുത്തുകയാണ്.

ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തവരായിരിക്കും ഭാര്യയും ഭർത്താവുമായി വരിക. അവിടെ ഒരു അഡ്ജസ്റ്റ്‌മെന്റിൽ പോവുകയാണ് വേണ്ടത്. ഞാൻ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഒരു ദിവസം പുള്ളി ബൈക്ക് എടുത്ത് പോയപ്പോൾ മോളെ വിളിക്കാനാണെന്ന് ഞാൻ കരുതി.

പക്ഷേ വേറെ വഴിക്ക് പോയതായിരുന്നു. ഞാനത് അറിഞ്ഞുമില്ല. അടുക്കളയിൽ ജോലി ചെയ്യുമ്പോഴാണ് മുകളിൽ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഞാൻ വേഗം വരണേ, സ്‌കൂളിൽ പോവാൻ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ആക്കി വെച്ചു. പുള്ളിയെ വിളിച്ചിട്ടും കിട്ടുന്നില്ല. മോൾ സ്‌കൂളിൽ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു. അന്നവൾ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്.

അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു. ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പിൽ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി. കാരണം മോള് പോയി കഴിഞ്ഞാൽ പിന്നെ ജീവിച്ച് ഇരിക്കണ്ട. അവളെയും കൊണ്ട് വന്ന കക്ഷിയോട് എനിക്കൊരു താങ്ക്‌സ് പറയാൻ പോലും പറ്റിയില്ല. ഏറ്റവും കൂടുതൽ ഞാൻ പേടിച്ച നിമിഷമാണത്. അതേ സെയിം സംഭവം ജെയിംസ് ആൻഡ് ആലീസിൽ എടുത്തിട്ടുണ്ട്.

Actress manju pilla words about divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക