നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്; അമ്മയായ സന്തോഷം പങ്കുവച്ച് നീലക്കുയിലിലെ റാണി; ആശംസകളുമായി ആരാധകർ

Malayalilife
topbanner
നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്; അമ്മയായ സന്തോഷം പങ്കുവച്ച് നീലക്കുയിലിലെ റാണി; ആശംസകളുമായി ആരാധകർ

സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്.  ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്.  തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താരം തന്റെ വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ചിരുന്നു. അത് എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. വിവഹാവേഷത്തില്‍ അതിസുന്ദരിയായ താരത്തിന്റെ  ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി വരാൻ പോകുന്നു എന്നുള്ള കാര്യം താരം വെളിപ്പെടുത്തിയത് . എന്നാൽ ഇപ്പോൾ താരം ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ്. 

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ലത തന്നെയായിരുന്നു ഈ സന്തോഷവാർത്ത അറിയിച്ചെത്തിയത്. ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദിയെന്നായിരുന്നു ലത കുറിച്ചത്.നിരവധി താരങ്ങളാണ് ആശംസയുമായെത്തിയിരിക്കുന്നത്. വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങളേയുള്ളൂ. അതിനിടയിലാണ് ലതയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

Actress latha sangaraju blessed with a baby boy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES