Latest News

ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവൾ അഭിനയിക്കാൻ പോയെന്ന് പറഞ്ഞ് ചിലർ കുറ്റപ്പെടുത്തി; തുറന്ന് പറഞ്ഞ് നടി ഇന്ദുലേഖ

Malayalilife
ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവൾ അഭിനയിക്കാൻ പോയെന്ന് പറഞ്ഞ് ചിലർ കുറ്റപ്പെടുത്തി; തുറന്ന് പറഞ്ഞ് നടി  ഇന്ദുലേഖ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഇന്ദുലേഖ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളുമായാണ് താരം കുടുംബ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിട്ടുള്ളത്. അധികം വിവരങ്ങൾ ഒന്നും തന്നെ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്  പ്രേക്ഷകർക്ക് അറിയില്ല. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ  സ്വകാര്യ ജീവിതത്തിലെ പല വേദനകളെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

ഭർത്താവിന്റെ പേര് ശങ്കരൻ പോറ്റിയെന്നാണ്. സിനിമാ സംവിധായകനായിരുന്നു. ഇപ്പോൾ മരിച്ചിട്ട് ഏഴു വർഷം ആകാനായി. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറഞ്ഞ സന്ദർഭങ്ങളും സങ്കടപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. ഈയൊരു ഫീൽഡിൽ എനിക്ക് വിഷമം തോന്നിയ കാര്യങ്ങളുണ്ട്. പുറത്ത് നിന്ന് നോക്കുമ്പോൾ നമ്മൾ ഗ്ലാമറിന്റെ ലോകത്താണ്. നമുക്ക് സന്തോഷം മാത്രമേയുള്ളു. എപ്പോഴും വളരെ സന്തോഷത്തിലും കളർഫുൾ ആയിട്ടുള്ള ലോകത്താണെന്നാണ് എല്ലാവരുടെയും ധാരണ.

എന്റെ ഭർത്താവിന് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ആയി ആശുപത്രിയിലായ സമയത്തും സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അന്ന് ദേവീമാഹാത്മ്യം സീരിയയിൽ ദേവിയുടെ വേഷം ചെയ്തത് ഞാനാണ്. സീരിയൽ ടെലികാസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത് കൊണ്ട് അതിനിടയ്ക്ക് നമുക്ക് ഒരു ബ്രേക്ക് എടുക്കാനോ ഒരു ലീവ് എടുക്കാൻ പോലും പറ്റാത്ത സമയങ്ങളുണ്ട്. അങ്ങനെ ഭർത്താവിനെ ശുശ്രൂഷിക്കാൻ വേണ്ടി ആശുപത്രിയിൽ നിന്ന സമയത്ത് പെട്ടെന്ന് വരണം ഷൂട്ടിങ്ങ് ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞാൻ അവിടെ പോയില്ലെങ്കിൽ അത് മുടങ്ങി പോകുമെന്ന് പറഞ്ഞ് വളരെ നിർണായകമായൊരു അവസ്ഥയായിരുന്നു.

നമ്മുടെ ജീവിതം മാർഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെ ആശുപത്രിയിലെ കാര്യം അവിടുത്തെ നേഴ്‌സുമാരെ ഏൽപ്പിച്ച് ഷൂട്ടിങ്ങിന് പോകുമായിരുന്നു. എന്നെയും എന്റെ സാഹചര്യങ്ങളും അറിയാവുന്നവർ പോലും അവിടെ ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോഴും അവൾ അഭിനയിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഷൂട്ടിങ്ങിന് പോയില്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്‌നത്തിലാവും. പത്തെഴുപത് ആളുകൾ എന്നെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ്. ടെലികാസ്റ്റിങ് മുടങ്ങിയാൽ നിർമാതാവിനും നഷ്ടമാണ്. പക്ഷേ പല കാര്യങ്ങളും മാറ്റി നിർത്തിയാണ് നമ്മളിത് ചെയ്യുന്നത്.
'
ഭർത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കിൽ അവർ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിർത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ. ഒരു ഘട്ടത്തിൽ നമ്മൾ നോക്കിയെ പറ്റൂ. സമൂഹത്തെ നോക്കിയാൽ നടക്കില്ലെന്ന് വിചാരിച്ച് മുന്നോട്ട് പോവുകയാണ്. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. ഏറ്റവും വലിയ സപ്പോർട്ട് മകളാണ്. അഭിനയത്തിലും വസ്ത്രത്തിലുമെല്ലാം അവളും അഭിപ്രായം പറയാറുണ്ട്. അവളാണ് എന്റെ ഏറ്റവും വലിയ ശക്തി.

Actress indulekha words about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക