15 വര്‍ഷത്തിലധികമായി മലയാള സിനിമ സീരിയല്‍ രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അനു ജോസഫ്. സിനിമയിലും സീരിയലിലും ഒരുപിടി നല്ല വേഷങ്ങളില്‍ തിളങ്ങിയ താരം സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ്. എന്നാൽ ഇപ്പോൾ അനു തന്റെ വിവാഹത്തെ കുറിച്ചും അമ്പിളി ദേവിയുടെ പ്രശ്‌നത്തില്‍ ഇടപെടാത്തത്തിന്റെ കാരണത്തെ കുറിച്ചും എല്ലാം തുറന്ന് പറയുകയാണ് താരം. ബിഹൈന്റ് വുഡിസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് വളരെ രസകരമായ ഉത്തരമാണ് അനു പറഞ്ഞത്. ഞാന്‍ ജീവിതത്തില്‍ വളരെ സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്ന് കരുതി വിവാഹ ജീവിതം തെറ്റാണെന്ന് പറയുകയല്ലേ. ചിലപ്പോള്‍ ഉടനെ ഉണ്ടാവും. അല്ലെങ്കില്‍ കുറച്ച് കഴിഞ്ഞിട്ട് ഉണ്ടാവും. ഒന്നും പറയാന്‍ പറ്റില്ല. എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ആരോടും പറയാതെയും കല്യാണം കഴിക്കുമെന്നും അനു പറയുന്നു.
നമ്മളെ മനസിലാക്കണം, പറയുന്നതൊക്കേ കേള്‍ക്കണം, സമാധാനം ഉണ്ടാവണം. ഞാന്‍ അങ്ങോട്ട് ഒരു പ്രശ്‌നത്തിനും പോകില്ല. വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതോണ്ട് അത്തരമൊരാള്‍ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം. ലോകത്തിലെ എന്തിനെ കുറിച്ചും എനിക്ക് അയാളോട് സംസാരിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്റെ പങ്കാളി എന്ന് മാത്രമേ കണ്ടീഷന്‍ ഉള്ളു.
അമ്ബിളിയുമായി ഒരുപാട് വര്‍ഷങ്ങളായിട്ടുള്ള പരിചയമാണ് എനിക്ക്. ആദിത്യനുമായിട്ടും നല്ല പരിചയമുണ്ട്. ഈ പ്രശ്നം കേട്ട് അറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. അപ്പോള്‍ തന്നെ ഞാന്‍ അവളെ വിളിച്ചു. ഞാന്‍ മറ്റൊരു ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുന്ന സമയമായിരുന്നു. ഒന്ന് നേരില്‍ കാണാം എന്ന് കരുതി കയറിയതാണ് അവളുടെ വീട്ടില്‍. സംസാരിച്ചപ്പോള്‍, നിനക്ക് ഇക്കാര്യങ്ങള്‍ ഞങ്ങളുടെ ചാനലിനോട് പറയാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അവള്‍ ഓകെ പറഞ്ഞു. അങ്ങനെ അപ്പോള്‍ തന്നെ ഷൂട്ട് ചെയ്യുകയായിരുന്നു.
കാര്യങ്ങളൊക്കെ നിയമപരമായിട്ടാണ് അവര്‍ തീരുമാനിച്ചത്. അതിന് ശേഷം പേഴ്സണലായി അവളെ വിളിക്കുകയും കാര്യങ്ങളൊക്കെ അറിയുകയും ചെയ്തട്ടുണ്ട്. പക്ഷെ അതൊന്നും ഷൂട്ട് ചെയ്യുകയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. അതിന് കാരണം, അമ്ബിളിയുടെ ജീവിതം വച്ച് ഞാന്‍ ചാനല്‍ റേറ്റിങ് കൂട്ടുകയാണ് എന്ന തരത്തില്‍ ചിലര്‍ പറഞ്ഞിരുന്നുു. അതു കൊണ്ടാണ് ആ വിഷയത്തില്‍ അത്രയധികം പിന്നീട് ഇടപെടാതിരുന്നതെന്നാണ് അനു ജോസഫ് പറയുന്നത്.