മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ആണ് ജോസഫ്. കൈരളി ടി വിയിൽ അവതരിപ്പുകുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ സത്യഭാമയായി എത്തിയതോടെയാണ് താരത്തിന് ഏറെ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചതും. ഇന്നും പ്രേക്ഷകരുടെ പ്രിയ സത്യഭാമ കൂടിയാണ് ആണ് ആണ് ഇപ്പോൾ. അടുത്തിടെയായിരുന്നു താരത്തിന്റെ സിനിമയിലേക്ക് ഉള്ള ചുവടു മാറ്റം. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന് സ്വന്തമായി ഒരു യു ട്യൂബ് ചാനൽ കൂടി ഉണ്ട്. എന്നാൽ ഇപ്പോൾ ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കുന്നതിനെക്കുറിച്ച് അനു ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
കുട്ടിക്കാലം മുതൽ ചേച്ചിയുടെ ബുദ്ധിമുട്ട് കണ്ടും കേട്ടും മനസ്സിലാക്കിയുമാണ് വളർന്നത്. പതിയെ അച്ഛന്റെയും അമ്മയുടെയും പോലെ ചേച്ചിയെ കൊച്ചു കുഞ്ഞിനെയെന്ന പോലം പരിചരിക്കാൻ അനുവും പഠിച്ചു. പ്രസവത്തിൽ ഡോക്ടർക്ക് സംഭവിച്ച പിഴവാണ് സഹോദരിയെ ഈ അവസ്ഥയിലാക്കിയത്. ഞരമ്പിന് സംഭവിച്ച തകരാറു മൂലം സൗമ്യക്ക് സംസാരിക്കാനും നടക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടു. എട്ടു വയസ്സു വരെ കിടന്ന കിടപ്പിലായിരുന്നു സൗമ്യ. തുടർച്ചയായ തെറാപ്പികളിലൂടെ സ്ഥിതി അല്പം മെച്ചപ്പെട്ടു. പറയുന്ന കാര്യങ്ങളെല്ലാം മനസ്സിലാകും. ഒരുപാട് തരം ചികിത്സയൊക്കെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ചികിത്സയൊന്നും ചെയ്യുന്നില്ല.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സകല ഉത്തരവാദിത്തവും അമ്മയുടെ ചുമലിലെ ഭാരമാക്കുന്ന സമൂഹത്തോട് പറയാനുള്ളത് തന്റെ അനുഭവമാണ്. വീട്ടകങ്ങളിലെ തുല്യ പങ്കാളിത്തമാണ് ഈ സാഹചര്യങ്ങളിൽ വേണ്ടത്. തൊഴിലുൾപ്പെടെയുള്ള സാമൂഹിക ഇടങ്ങൾ നഷ്ടമാകുന്ന മാതാപിതാക്കൾക്ക് താങ്ങാകാൻ കുട്ടികളെ കരുതലോടെ സംരക്ഷിക്കാനുള്ള ഒരിടവും.
അടുക്കളപ്പണിയടക്കം വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം അമ്മയുടെ മാത്രം ചുമലിലാകുന്ന വീട്ടകങ്ങളുള്ള കാലത്ത് ഭിന്നശേഷിക്കാരിയായ കുഞ്ഞിനെക്കൂടി പരിപാലിക്കുക ഒട്ടും നിസ്സാരമല്ല. പുറത്തുപോയി ജോലി ചെയ്യുന്നവർക്ക് അതിന്റേതായ ശമ്പളം കിട്ടുമ്പോഴാണ് ഒരു അവധി പോലുമില്ലാതെ പല സ്ത്രീകളും അടുക്കളയിൽ ജീവിതം ഓടിക്കുന്നത്. അവർ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാനാവില്ല.
‘ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉത്തരവാദിത്തം അമ്മയുടെ തലയിൽ മാത്രമാണെന്ന് പറയാറുണ്ട്. പക്ഷെ, അത് അവരുടെ മാത്രം തലയിൽ വെച്ചു കൊടുക്കുകയാണ്. കുടുംബം എന്നാണ് പറയേണ്ടത്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം വെല്ലുവിളികളെ കുടുംബാംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് തുല്യമായി പങ്കിട്ടാണ് അതിജീവിക്കേണ്ടത്. അല്ലാത്തപ്പോഴാണ് അത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാകുന്നത്. എന്റെ ഷൂട്ടിനും മറ്റുമായി പലപ്പോഴും അമ്മയ്ക്ക് കൂടെ വരേണ്ടി വരുമ്പോൾ ചേച്ചിയെ നോക്കാൻ അമ്മയുടെ സഹോദരിയാണ് വന്നു നിൽക്കാറുള്ളത്. അത്തരം സമീപനങ്ങളാണ് ഓരോ വീട്ടകങ്ങളിലും ഉണ്ടാകേണ്ടത്.