Latest News

ആദ്യം സംവിധായകൻ നസീറുമായിട്ടുള്ള വിവാഹം; തുടർന്ന് ഡൈവോഴസിലേക്ക്; രണ്ടാം വിവാഹം ഭദ്രതയിൽ; ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടി താരം; രശ്മി സോമന്റെ ജീവിതം ഇങ്ങനെ

Malayalilife
ആദ്യം സംവിധായകൻ നസീറുമായിട്ടുള്ള വിവാഹം; തുടർന്ന്  ഡൈവോഴസിലേക്ക്; രണ്ടാം വിവാഹം ഭദ്രതയിൽ; ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടി താരം; രശ്മി സോമന്റെ ജീവിതം ഇങ്ങനെ

സിനിമാരംഗത്ത് നിന്നും സീരിയല്‍ രംഗത്ത് എത്തിയ നടിയാണ് രശ്മി സോമന്‍. പതിനേഴോളം ചലചിത്രങ്ങളില്‍ രശ്മി വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിലും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പരമ്പരകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ എഎന്‍ നസീറും രശ്മിയും വിവാഹിതരായത്. എന്നാൽ വിവാഹത്തോട് അനുബന്ധിച്ച്  രശ്മി സീരിയലിൽനിന്ന് പതിയെ പിൻവാങ്ങിയിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെ 
 ഇരുവരും വേർപിരിഞ്ഞു എന്നുള്ള വാർത്തയായിരുന്നു ഏവരെയും ഞെട്ടിച്ച് കൊണ്ട് എത്തിയതും. 

 തുടർന്ന് എം ബി എ പഠനം പൂർത്തിയാക്കിയ ശേഷവും രശ്മി അഭിനയ ജീവിതത്തിലേക്ക് 
 മടങ്ങി എത്തിയിരുന്നു. വീട്ടുകാര്‍ ആ സമയത്ത് താരത്തിന് വിവാഹം ആലോചിച്ചിരുന്നു. അങ്ങനെയാണ് താരം വീണ്ടും വിവാഹിതയാവുന്നത്.ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ ഗോപിനാഥിനെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ രശ്മി വിവാഹം കഴിച്ചത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം താരം ദുബായിലേക്ക് പറക്കുകയും ചെയ്തു. 

ആദ്യ വിവാഹം വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നസീർ നൽകിയ മറുപടി ഇങ്ങനെയാണ്. അതൊക്കെ ആ സാഹചര്യത്തിൽ ചെയ്തതാണ്.തെറ്റാണെന്ന് പറയുന്നത് ശരിയല്ല.മര്യാദയല്ലത്.സംഭവിച്ചതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മന:പൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്

അനുരാഗം എന്ന സീരിയലിലൂടെ രശ്മി അടുത്തിടെ തിരിച്ചെത്തിയിരുന്നു.തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം രശ്മി പ്രേക്ഷകരെ അറിയിച്ചത്ആരാധകർക്കായി രശ്മി കുറിച്ചത് ഇങ്ങനെ നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാൻ നിങ്ങളെ കാണാൻ വരുകയാണ്.മുൻപ് നിങ്ങൾ എന്നോട് കാണിച്ച സ്‌നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് എല്ലാ പ്രായത്തിലുള്ളവർക്കും ഒരുമിച്ച് കണ്ട് ആസ്വദിക്കാവുന്ന സീരീസാണ് അനുരാഗം എന്റെ കഥാപാത്രവും ഞാൻ ഇന്നേവരെ ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തവുമാണ് നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാർത്ഥമായി ഞാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു രശ്മി കുറച്ചത്.

എന്നാൽ ഇപ്പോൾ   യൂട്യുബ് ചാനലിലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയിലേക്ക് തന്റെ വിശേഷങ്ങൾ പങ്കുവയ്ച്ചത്. വിവാഹ ശേഷമുള്ള വിശേഷങ്ങളും  യാത്രകളും എല്ലാം പങ്കുവച്ച നടി എത്താറുമുണ്ട്.

Read more topics: # Actress Reshmi soman,# realistic life
Actress Reshmi soman realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക