Latest News

മനസപുത്രിയിലെ ഗ്ലോറി; അമ്മ നേപ്പാളി അച്ഛൻ മലയാളി; ഒൻപത് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; നടി അർച്ചന സുശീലന്റെ സന്തുഷ്‌ട ജീവിതത്തിലൂടെ

Malayalilife
മനസപുത്രിയിലെ ഗ്ലോറി; അമ്മ നേപ്പാളി അച്ഛൻ മലയാളി; ഒൻപത് വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; നടി അർച്ചന സുശീലന്റെ സന്തുഷ്‌ട ജീവിതത്തിലൂടെ

ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. സുന്ദരിയായ വില്ലത്തിയായെത്തിയത് അര്‍ച്ചന സുശീലനെന്ന പാതിമലയാളി പെണ്‍കുട്ടിയായിരുന്നു. വളരെയേറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു സീരിയലിനും അതിലൂടെ താരത്തിനും കിട്ടിയത്. പിന്നീടും നിരവധി നെഗറ്റീവ് വേഷങ്ങളിലൂടെ താരം മിനി സ്‌ക്രീനില്‍ തിളങ്ങി. സീരിയലില്‍ തിളങ്ങി നിന്ന താരത്തിന്റെ പ്രേക്ഷക സ്വീകാര്യത പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെത്തിയപ്പോള്‍ ഒന്നുകൂടെ കൂടി. എന്നാൽ ഷോയിൽ തൊണ്ണൂറ്റി ഒന്നാമത്തെ ദിവസം പുറത്താക്കപ്പെടുകയും ചെയ്തു. കുറെയേറെ ആരാധകരെ കിട്ടിയതുപോലെ തന്നെ ഏറെ വിമര്‍ശനങ്ങളും ഷോയില്‍ നിന്നും താരം ഏറ്റുവാങ്ങിയിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തെത്തിയ താരത്തിനെതിരെ വലിയ സൈബര്‍ അറ്റാക്കുകളും ഉണ്ടായിരുന്നു. കൈനിറയെ അവസരങ്ങളാണ് താരത്തെ തേടി സീരിയൽ മേഖലയിൽ നിന്നും എത്തുന്നത്.

ഒരു പാതി മലയാളി കൂടിയാണ് അർച്ചന. അമ്മ നേപ്പാളിയാണെങ്കിലും അച്ഛന്റെ നാടായ കേരളത്തില്‍ തന്നെയാണ് താരത്തിന്റെ താമസമൊക്കെ.എന്റെ മനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപത്രം താരത്തിന് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് നൽകിയത്. മിനിസ്‌ക്രീനിലെ എവർ ഗ്രീൻ വില്ലത്തി കൂടിയാണ് അർച്ചന. പിന്നീട് പല മികച്ച കഥാപാത്രങ്ങൾ അർച്ചനയെ തേടിയെത്തിയെങ്കിലും  ഗ്ലോറി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽപ്പുണ്ട്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും തിളങ്ങിയ താരത്തിന്റെ മിക്ക വീഡിയോകളും  സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അർച്ചനയ്ക്ക് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. മറ്റ് നായികമാരെ പോലെ അര്‍ച്ചനയും മോഡലിങ് രംഗത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്ത കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു അഭിനയ മേഖലയിലേക്ക് ഉള്ള താരത്തിന്റെ രംഗ പ്രവേശം. പൊന്നമ്പിളി, കറുത്ത മുത്ത്, തുടങ്ങിയ സീരിയലുകളിലെല്ലാം  താരത്തിന്റെ വില്ലത്തി വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു.  യഥാര്‍ത്ഥ ജീവിതത്തിലും അര്‍ച്ചനയ്ക്ക് ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം നെഗറ്റീവ് ടച്ചുള്ളതായതോടെ പഴി കേള്‍ക്കേണ്ടി വന്നു. എന്നാല്‍ ചെയ്യുന്ന കഥാപാത്രങ്ങളുമായി തനിക്ക് ബന്ധമില്ല എന്നും, യഥാര്‍ത്ഥ ജീവിതത്തില്‍ അതുപോലെ അല്ല എന്നും അർച്ചന ഒരു വേള തുറന്ന് പറഞ്ഞിരുന്നു.

സൂര്യടിവിയുടെ സംഗീതചാനലായ കിരണില്‍ അവതാരകയായും താരം തിളങ്ങിയിരുന്നു. കോമഡി വേഷങ്ങൾ  ചെയ്തു ഫലിപ്പിക്കാനും ഉള്ള ഒരു  ശ്രമവും താരത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നു. ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന ഹാസ്യ പരിപാടിയിൽ ആയിരുന്നു താരം കോമഡി എങോള്ളിൽ എത്തിയിരുന്നത്.  താരത്തിന്റെ പേരിൽ പലതരത്തിലുള്ള തെറ്റായ വാർത്തകളും ഉണ്ടായിരിന്നു. കൊച്ചിയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് സംശയാസ്പദമായി നടിയെ അറസ്റ്റ് ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടി താനല്ല എന്ന് പിന്നീട് ഒരു അവസരത്തില്‍ അര്‍ച്ചന വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ നടി കറങ്ങിയതാണ്
 താരത്തിന്റെ നേരെ ഉള്ള മറ്റൊരു വിവാദം. എന്നാല്‍ ആ യാത്ര തീര്‍ത്തും ഔദ്യോഗികമായിരുന്നു എന്നും, താന്‍ മാത്രമല്ല അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്നും അര്‍ച്ചന പിന്നാലെ തുറന്ന് പറയുകയും ചെയ്തു. ഓരോ വിവാദങ്ങള്‍ ഇന്റസ്ട്രിയില്‍ വന്നത് മുതല്‍  അര്‍ച്ചനയെ പിന്തുടരുന്നുണ്ടായിയിരുന്നു.

ബാംഗ്ലൂരില്‍ മാര്‍ക്കറ്റിങ് രംഗത്ത് ജോലിചെയ്യുന്ന മനോജ് ആണ് അര്‍ച്ചനയുടെ ഭർത്താവ്. ഒന്‍പത് വര്‍ഷംനീണ്ട പ്രണയത്തിനൊടുവിലാണ്  അർച്ചനയും മനോജ്ഉം തമ്മിൽ വിവാഹിതരാകുന്നത്. ഉത്തരേന്ത്യന്‍ ചടങ്ങുകളുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നതും. തിരുവനന്തപുരത്ത് സ്വന്തമായി ഫാഷന്‍ ബൊട്ടീക്ക് നടത്തുന്ന താരം തമിഴിലും പല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി സിനിമകളിലും ചെറിയ കഥാപാത്രങ്ങളിലൂടെ തിളങ്ങുകയും ചെയ്തിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ അഭിനയിച്ചു പോരുകയാണ് താരം. സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തെയാണ് അർച്ചന ഈ പരമ്പരയിലും അവതരിപ്പിക്കുന്നത്.
 

   
Actress Archana susheelan realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക