Latest News

മറിയേടമ്മേടെ ആട്ടിന്‍കുട്ടി സൂപ്പര്‍ഹിറ്റായി; വീഡിയോ നേടിയത് മില്യണ്‍ വ്യൂവേഴ്‌സിനെ; മമ്മൂട്ടി വഴി സിനിമയിലേക്കും; എന്നിട്ടും തങ്കച്ചന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം; വിതുര തങ്കച്ചന്റെ ജീവിതം ഇപ്പോഴും ഇങ്ങനെ

Malayalilife
മറിയേടമ്മേടെ ആട്ടിന്‍കുട്ടി സൂപ്പര്‍ഹിറ്റായി; വീഡിയോ നേടിയത് മില്യണ്‍ വ്യൂവേഴ്‌സിനെ; മമ്മൂട്ടി വഴി സിനിമയിലേക്കും;  എന്നിട്ടും തങ്കച്ചന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം; വിതുര തങ്കച്ചന്റെ ജീവിതം ഇപ്പോഴും ഇങ്ങനെ

ലയാള ടെലിവിഷൻ ആസ്വാദകരെ ചിരിയുടെ മാലപ്പടക്കം കൊണ്ട് ഏറെ ഞെട്ടിച്ച ഒരു താരമാണ് തങ്കച്ചൻ വിതുര. മിമിക്രയ വേദികളിലൂടെയും തുടർന്ന്  ഗാനങ്ങളിലൂടെയും എല്ലാം തന്നെ ഈ കലാകാരനെ ആരാധകർക്ക് പരിചിതമാണ്.  താരത്തിന്റെ ശ്രദ്ധേയമായ  മറിയേടമ്മേടെ ആട്ടിൻകുട്ടി എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരം ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ തങ്കു കൂടിയാണ്.

തിരുവനന്തപുരം പൊന്മുടി റൂട്ടിലെ വിതുരയാണ് തങ്കച്ചന്റെ ജന്മദേശം. അച്ഛൻ 'അമ്മ ഉൾപ്പെടെ ഏഴുമക്കളായിരുന്നു തങ്കച്ചന്റെ കുടുംബത്തിലെ അംഗങ്ങൾ എന്ന് പറയുന്നത്. അച്ഛൻ ഒരു കൂലിപ്പണിക്കാരനായിരുന്നു. ചെറു പ്രായത്തിൽ തന്നെ തങ്കച്ചൻ പാട്ടിനോടും മിമിക്രിയോടും ഡാൻസിനോടും എല്ലാം തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മൺകട്ട കൊണ്ട് പണിത ഒരു ചെറിയ വീടാണ് തങ്കുവിന്റെത്.  1995 -96  കാലഘട്ടത്തിൽ തന്റെ അമ്മാവന്റെ മകനുമൊത്തായിരുന്നു തങ്കച്ചൻ ഒരു മ്യൂസിക് ട്രൂപ് ആരംഭിക്കുകയും ചെയ്തു. മിസ്റ്റർ ഓർക്കസ്ട്ര എന്നായിരുന്നു ട്രൂപ്പിന്റെ പേര്. എന്നാൽ ട്രൂപ്പിൽ നാലഞ്ച് പരിപാടികൾ ചെയ്തതോടെ അത് അവസാനിപ്പിക്കേണ്ടി വന്നു തങ്കച്ചന്. തുടർന്നായിരുന്നു തങ്കച്ചന് തിരുവനന്തപുരത്തു തന്നെ മറ്റു സമിതികളുടെ ഭാഗമായി  കൊണ്ട് പ്രവഷനൽ    രംഗത്തും നിറസാന്നിധ്യമായി മാറുകയും ചെയ്തു. അന്നും തങ്കച്ചനെ സംബന്ധിച്ച് കസ്ടപ്പാടുകളുടെ ദിനം കൂടിയായിരുന്നു, പിന്നാലെ  chanal പരിപാടികളുടെ  ഭാഗമായ  തങ്കച്ചനെ പതിയെ ആളുകൾ തിരിച്ചറിയാനും തുടങ്ങി.

ഏഷ്യനെറ്റിൽ  സംപ്രേക്ഷണം ചെയ്ത കോമഡി സ്റ്റാറ്റസിൽ സപ്പോർട്ടിങ് ആര്ടിസ്റ്റയായി എത്തിയ തങ്കച്ചനെ ആളുകൾ ഏറെ തിരിച്ചറിയുകയും  ചെയ്തു. തുടർന്ന് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവൽ, ടമാർ പടാർ എന്നിവയിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. ലൈഫ് ഓഫ് ജോസൂട്ടി, ദൃശ്യം , അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ താരം ഏറെ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിൽ കൂടിയും  ഹിറ്റ് സിനിമകളിൽ ഭാഗമാകാൻ തങ്കു എന്ന തങ്കച്ചന് ഭാഗ്യം സിദ്ധിക്കുകയും ചെയ്തിയിട്ടുണ്ട്. തുടർന്ന് മമ്മൂക്ക  വഴി തങ്കച്ചന് സിനിമ മേഖലയിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മെഗാസ്റ്റാറിൻറെ പരോൾ  എന്ന ചിത്രത്തിലും താരത്തിന് ഭാഗമാകാൻ സാധിക്കുകയും ചെയ്തു.

ഇരുപത് വർഷം മുൻപ് ഞാൻ ട്രൂപ്പുകളിൽ പോയിത്തുടങ്ങിയ ശേഷമാണു പഴയ വീട് പൊളിച്ചുകളഞ്ഞു വേറെ വീട് വയ്ക്കാനും തങ്കച്ചന് സാധിച്ചത്. ഇപ്പോൾ മഴക്കാലമായാൽ  സുരക്ഷിതമായി കിടന്നു ഉറങ്ങാൻ തന്റെ പഴയ വീട് പുതുക്കിയെടുക്കുകയും ചെയ്തു. തങ്കച്ചന് ഇന്നും ഒരു അവിവിവാഹിതൻ കൂടിയാണ്. വിവാഹത്തെ കുറിച്ച് പറയുമ്പോൾ എല്ലാം തന്നെ  ജീവിതത്തിലെ പ്രാരാബ്ധത്തിന്റെ കാലങ്ങളിൽ വെറുതെ ഒരാളെ കൂടെ കൂട്ടാൻ തോന്നിയില്ല എന്നും  അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു വീട്  സ്വന്തമാക്കിയതിന്  ശേഷമാകാം  വിവാഹം  എന്നുമാണ് തങ്കച്ചന് പറയാറുള്ളതും.

 

Actor vithura thankachan real life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക