Latest News

മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു; കുടലിന്‍റെ ഒരുഭാഗം മുറിച്ച് മാറ്റി; കാന്‍സറായിരുന്നുവെന്ന് നടൻ സുധീര്‍

Malayalilife
 മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു; കുടലിന്‍റെ ഒരുഭാഗം മുറിച്ച് മാറ്റി; കാന്‍സറായിരുന്നുവെന്ന് നടൻ  സുധീര്‍

ഡ്രാക്കുള എന്ന സിനിമയിലൂടെ ഏവർക്കും ഏറെ സുപരിചിതനായ താരമാണ് സുധീര്‍. നിരവധി സിനിമകളിലൂടെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് ഇടയിൽ ഏറെ സജീവവുമാണ്  അദ്ദേഹം. തനിക്ക് അര്‍ബുദ രോഗം ബാധിച്ചുവെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയെന്നും താരം ഇപ്പോൾ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സുധീറിന്റെ വാക്കുകളിലൂടെ ....

ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു...ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,...25 ന് stitch എടുത്തു.

chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു. എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു. പോട്ടെ പുല്ല് ...വരുന്നത് വരുന്നിടത്തുവച്ച് കാണാം ...ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെയെന്നുമായിരുന്നു സുധീര്‍ കുറിച്ചത്. ടെന്‍ഷന്‍ വേണ്ട ഇതിനെയൊക്കെ ഒരു fever വന്നു പോകുന്ന ലാഘവത്തിൽ കണ്ടാൽ മതി.... Speedy recover. ഒരു ടെൻഷനും വേണ്ട . എല്ലാരുടെയും പ്രാർഥന കൂടെ ഉണ്ട് ..വീണ്ടും കരുത്തോടെ മലയാള സിനിമയിൽ sudheerettan ഉണ്ടാവും...നിരാശപ്പെടരുത് ധൈര്യമായിരിക്കുക... അനിഷ്ടമായതൊന്നും സംഭവിക്കില്ല... ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവും.....സിനിമയിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ sir "നായകൻ"ആണ്. പോട്ടെ പുല്ല്.. നിങ്ങള് വില്ലൻ അല്ലേ.... ഏത് നായകനെയും അടിച്ച് ഓടിക്കുന്ന വില്ലൻ.. ആ നിങ്ങളെ അടിച്ച് തോൽപ്പിക്കാൻ ഏത് ക്യാൻസർ.. നിങ വിജയിക്കും ബ്രോയെന്നായിരുന്നു കമന്‍റുകള്‍. 

Actor sudheer words about her illness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES