മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് സുധീർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വില്ലൻ വേഷങ്ങളിലൂടെ എല്ലാം തന്നെ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നു. അടുത്തിടെ താരം തന്നെ തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചതും എല്ലാം തുറന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഡ്രാക്കുള ചിത്രം കൊണ്ട് താന്‍ അനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
നിരവധി സിനിമകളില്‍ പ്രതിനായകനായും സഹായിയായും അഭിനയിച്ച തന്റെ കരിയറില്‍ മാറ്റം വന്നത് വിനയന്‍ സാറിനൊപ്പം ചേര്‍ന്നപ്പോഴാണ്. വിനയന്‍ സാറിന്റെ എല്ലാ മോശം കാലത്തും താന്‍ അദ്ദേഹത്തിനൊപ്പം നിഴലായി നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തനിക്കു വേണ്ടി ഡ്രാക്കുള എന്ന ചിത്രം ചെയ്തതും. പക്ഷേ, ആ സിനിമ കൊണ്ട് താന്‍ അനുഭവിച്ച ടെന്‍ഷനും കേട്ട ചീത്തപ്പേരുകള്‍ക്കും കയ്യും കണക്കുമില്ല. ഇത്തരം സിനിമകള്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും നെഗറ്റീവ് എനര്‍ജി സംഭവിക്കുമെന്ന് വിനയന്‍ സാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും വലിയ കാര്യമായി എടുത്തില്ല. പക്ഷേ, അനുഭവത്തില്‍ വന്നപ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.
അതേസമയം താരത്തെ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധേയനാക്കിയത് സിഐഡി മൂസയിലെ വില്ലന്‍ വേഷമായിരുന്നു. സൗദിയില്‍ സ്ഥിരതാമസക്കിയ ആളായിരുന്നു ചേര്‍ത്തലക്കാരനായ സുധീര്‍. സിഐഡി മൂസയില്‍ അവസരം അവധിക്ക് നാട്ടിലെത്തുമ്പോള്‍ സിനിമാ സെറ്റുകളില്‍ പോയി മുഖം കാണിക്കും അങ്ങനെയാണ് കിട്ടിയതെന്നാണ് താരം പറയുന്നത്. നിലവിൽ കാൻസർ എന്ന രോഗത്തെ പൊരുതി അതിജീവിച്ചു കൊണ്ട് പുതിയ ഒരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് താരം.