മിനി സ്‌ക്രീനിലെ പൃഥ്വിരാജ് എന്നറിയപ്പെടുന്ന നടനാണ് റെയ്ജന്‍ രാജന്‍. അതുകൊണ്ടു തന്നെ സ്ത്രീ ആരാധകരും റെ്‌യ്ജന് കൂടുതലാണ് എന്നു പറയേണ്ടതില്ലല്ലോ. കുറെ മാസങ്ങളായി റെയ്ജന്റെ പ്രണയ വാര്‍ത്തകളും വിവാഹ വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയിലും സാമൂഹ്യ മാധ്യമങ്ങളിലും ചര്‍ച്ചയും ആണ്. എന്നാല്‍ ഇന്നലെയാണ് ആരാധകരൈല്ലാം ഞെട്ടിച്ചുകൊണ്ട് നടന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. തൃശൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ലളിതമായ വിവാഹമായിരുന്നു. മറ്റ് ടെലിവിഷന്‍ താരങ്ങള്‍ വിവാഹം ഒരുത്സവം പോലെ കൊണ്ടാടുമ്പോഴാണ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് താലികെട്ടി മാലയിട്ട് ഒപ്പും വച്ച് സ്വന്തം പെണ്ണിന്റെ കൈപിടിച്ച് നടന്‍ റെയ്ജന്‍ രാജന്‍ അഭിമാനത്തോടെ ഇറങ്ങി വന്നത്. വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോയും നടന്‍ പങ്കുവച്ചിരുന്നു.
വിവാഹ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ മാതൃകാ വിവാഹം, ലളിത വിവാഹം എന്നെല്ലാം മാധ്യമങ്ങള്‍ എഴുതി ആഘോഷിച്ചെങ്കിലും അതിനു പിന്നിലെ യഥാര്‍ത്ഥ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് റെയ്ജനും ഭാര്യയും ഇപ്പോള്‍. കോഴിക്കോടുകാരിയായ ശില്‍പ ഹിന്ദു മതവിഭാഗത്തില്‍പെട്ട യുവതിയാണ്. റെയ്ജന്‍ ക്രിസ്ത്യന്‍ യുവാവും. അതുകൊണ്ടു തന്നെ വിവാഹകാര്യം വന്നപ്പോള്‍ വീട്ടുകാര്‍ തമ്മില്‍ എങ്ങനെ വിവാഹം നടത്തണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പവും ഉണ്ടായി. എന്നാല്‍ റെയ്ജനും ശില്‍പയും ചേര്‍ന്ന് ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നത്. അങ്ങനെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്.
എങ്കിലും രണ്ടുപേരും അവരുടെതായ വിശ്വാസങ്ങളെ പരസ്പരം ബഹുമാനിക്കുന്നുവെന്നും അതുപോലെ തന്നെ ഭാവി ജീവിതത്തിലും തുടരുമെന്നും റെയ്ജനും ശില്‍പയും ഒരുപോലെ പറഞ്ഞു. പൊതുവെ ടെലിവിഷന്‍ താരങ്ങളുടെ വിവാഹത്തിന് ഒരാഴ്ച മുന്‍പേ സോഷ്യല്‍ മീഡിയയില്‍ ഒരുക്കങ്ങള്‍ തുടങ്ങും. സേവ് ദ ഡേറ്റും, ഫോട്ടോഷൂട്ടും ഒക്കെയായി ബഹളം തന്നെയായിരിയ്ക്കും. എന്നാല്‍ അത്തരം ബഹളങ്ങളെല്ലാം ഒഴിവാക്കി പക്വതയോടെ കാര്യങ്ങള്‍ മനസിലാക്കി റെയ്ജനും ശില്‍പയും എടുത്ത തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകരിപ്പോള്‍.
വെള്ള ജുബ്ബയും മുണ്ടുമായിരുന്നു റെയ്ജന്റെ വേഷം. സെറ്റ് സാരിയില്‍ ആണ് ശില്‍പ എത്തിയത്. അധികം ആഭരണങ്ങളും മേക്കപ്പും ഒന്നും ഇടാതെയാണ് വധു എത്തിയത്. ലുക്കില്‍ തന്നെ സിംപ്ലിസിറ്റിയുള്ള വിവാഹ ചിത്രം അതിവേഗമാണ് വൈറലായത്. സെലിബ്രിറ്റികളടക്കം പലരും ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തി. താന്‍ പ്രണയത്തിലാണ് എന്നും, വിവാഹം ഉടന്‍ ഉണ്ടാവുമെന്നും പല അഭിമുഖങ്ങളിലും പറഞ്ഞുവെങ്കിലും ഭാവി വധുവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും റെയജന്‍ പുറത്ത് വിട്ടിരുന്നില്ല. അടുത്തിടെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ഷോപ്പിങ് നടത്തിയതിലൂടെയാണ് റെയ്ജന്‍ വിവാഹിതനാകാന്‍ പോകുകയാണ് എന്ന വാര്‍ത്ത പുറത്ത് വന്നത്. ആശന്‍ എന്നാണ് അന്ന് റെയ്ജന്‍ ഭാവി വധുവിനെ വിശേഷിപ്പിച്ചത്.
നേരത്തെ ചില അഭിമുഖങ്ങളില്‍ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ റെയ്ജന്‍ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. താന്‍ മുന്‍പ് പല തവണ പ്രണയിച്ചിട്ടുണ്ട്. മൂന്ന് തവണ സീരിയസ് ആയി പ്രണയിച്ചപ്പോഴും പരാജയപ്പെട്ടു. ഇപ്പോള്‍ നാലാമത്തെ പ്രണയത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന് പറഞ്ഞ നടന്‍, ആ നാലാമത്തെ പ്രണയിനിയെ തന്നെ ഇപ്പോള്‍ സ്വന്തമാക്കുകയും ചെയ്തു.
ആത്മസഖി എന്ന സീരിയലിലൂടെയാണ് റെയ്ജന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. പ്രിയപ്പെട്ടവള്‍, തിങ്കള്‍കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷന്‍ ലോകത്തെ നായക സ്ഥാനം റെയ്ജന്‍ ഉറപ്പിച്ചു. സീരിയലുകള്‍ക്ക് പുറമെ ചില സിനിമകളിലും റെയ്ജന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവില്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാവന എന്ന സീരിയലിലാണ് നടന്‍ അഭിനയിക്കുന്നത്