മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന താരങ്ങളാണ് മീനാക്ഷിയും കണ്ണനും. സഹോദരങ്ങളായി വേഷമിടുന്ന ഇരുവരും യഥാര്‍ഥ ജീവിതത്തിലും സഹോദരങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ച് മീനാക്ഷിയും കണ്ണനും തുറന്നുപറഞ്ഞിരിക്കയാണ്.
മിനിസ്‌ക്രിന്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഫഌവഴ്‌സ് ചാനലിലെ തട്ടീം മുട്ടീം. സാധാരണ സീരിയലുകളുടെ അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ സീരിയല്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കണ്ണീരും ശത്രുതയും ഒന്നുമില്ലാതെ രണ്ടു മക്കള്‍ അടങ്ങിയ ഒരു സാധാരണ കുടുംബത്തെയാണ് സീരിയലില്‍ കാണുന്നത്. ഈ സീരിയലിലൂടെ കണ്ണനും മീനാക്ഷിയും പ്രശസ്തരായി. വെറുതെ അല്ല ഭാര്യ' എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സിദ്ധാര്‍ത്ഥന്റെയും മാതാപിതാക്കള്‍. ഇതിലെ ഇവരുടെ പ്രകടനം കണ്ടാണ് സീരിയലിലേക്ക് ഇവരെ ക്ഷണിച്ചത്. ഇപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ യാത്രകളെകുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം പങ്കുവച്ചത്.
നഴ്‌സിങ് പഠനം കഴിഞ്ഞ് വിദേശത്തേക്കു പോകുവാനായി ഐഎല്‍ടിഎസ് കോച്ചിങ്ങിലാണ് മീനാക്ഷി എന്ന ഭാഗ്യലക്ഷ്മി. ലണ്ടനില്‍ പോകണമെന്നാണ് ഭാഗ്യലക്ഷ്മിയുടെ ഇപ്പോഴത്തെ ആഗ്രഹം. അതുപോലെ കുടുംബത്തോടൊപ്പവും അച്ഛനും അമ്മയ്ക്കുമൊപ്പം യാത്രകള്‍ പോകാനാണ് കൂടുതല്‍ താല്പര്യം എന്നാണ് മീനാക്ഷി പറയുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും ഹില്‍സ്റ്റേഷനുകളിലേക്കുള്ള യാത്രകളാണ് കൂടുതലിഷ്ടം. അതേസമയം സിദ്ധാര്‍ഥാണ് തന്നെക്കാള്‍ കൂടുതല്‍ യാത്ര പോകുന്നതെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഡ്രൈവിങ്ങിനോട് സിദ്ധാര്‍ഥിന് ഏറെ ഇഷ്ടമാണ്.
കോട്ടയത്തുനിന്നു ഗോവയിലേക്ക് സുഹൃത്തുക്കളോടൊപ്പം കാറില്‍ യാത്ര പോയത് അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. മംഗളൂരു വഴിയാണ് ഗോവയ്ക്കു പോയത്. ഇടതുവശത്തു കടലിന്റെ മനോഹരകാഴ്ചകളൊക്കെയുള്ള ആ പാതയിലൂടെയുള്ള യാത്ര നല്ല രസമാണ്. ഇടയ്ക്കു നിര്‍ത്തി കടലിലൊക്കെ ഇറങ്ങി. അതേസമയം താന്‍ പത്താം ക്ലാസ് എത്തുന്നത് വരെ കുടുംബത്തോടൊപ്പം യാത്രകള്‍ പതിവായിരുന്നു എന്നും പിന്നെ പഠിത്തത്തില്‍ ശ്രദ്ധിക്കാന്‍ യാത്രകള്‍ കുറച്ചെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തനിച്ച് യാത്ര പോകുന്നതിനോട് താല്‍പര്യമില്ലെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. കുടുംബമോ കൂട്ടുകാരോ ഒപ്പം വേണം.
അതേസമയം ബന്ദിപൂര്‍ യാത്രയില്‍ ഒരാന വഴി മുടക്കി നിന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടലാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ആന പോകുന്നത് വരെ വാഹനം നിര്‍ത്തിയാണ് രക്ഷപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പവും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ സമ്മാനിക്കുന്നത് രണ്ടുതരം അനുഭവങ്ങളാണ്. രണ്ടും ഒരുപോലെ ആസ്വദിക്കാറുണ്ടെന്നു ഭാഗ്യലക്ഷ്മി.
ഇന്ത്യയ്ക്കു പുറത്തു നേപ്പാളിലേക്ക് സിദ്ധാര്ഥ് പോയിട്ടുണ്ട് ഹെലികോപ്റ്ററില്‍ ഹിമാലയത്തിനു മുകളിലൂടെ സഞ്ചരിക്കാനും അവിടെ കുറച്ചു സമയം ചെലവഴിക്കാനും സാധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി സിദ്ധാര്‍ഥ് ആ യാത്രയെ കാണുന്നു. അതേസമയം അമ്മയുടെ വീട് തിരുവനന്തപുരത്തായതു കൊണ്ട് കന്യാകുമാരിയിലും വിവേകാനന്ദപ്പാറയിലുമൊക്കെ ഇടയ്ക്കിടെ ഇവര്‍ പോകാറുണ്ട്. കന്യാകുമാരിയിലെ അസ്തമയ കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. പെട്ടന്നൊരു യാത്ര പോകണമെന്നു വിചാരിച്ചാല്‍ വാഗമണ്‍ ആണ് ഞങ്ങള്‍ തിരഞ്ഞെടുക്കാറ്. ശാന്തസുന്ദരമായ സ്ഥലമായതുകൊണ്ടുതന്നെ വാഗമണ്‍ ഏറെയിഷ്ടമാണ്. മാസത്തിലെ 15 ദിവസങ്ങളും ഇരുവരും ഷൂട്ടിന്റെ തിരക്കിലായിരിക്കും. അതില്‍നിന്നു മനസ്സിനും ശരീരത്തിനും മോചനം സമ്മാനിക്കാന്‍ യാത്രകള്‍ക്കു സാധിക്കും. തിരക്കുകളില്ലാത്ത ദിവസങ്ങളില്‍ സ്ഥിരമായി യാത്ര പോകാറുണ്ട്. അതേസമയം ഇതുവരെ പോകാത്തതും പോകാന്‍ ആഗ്രഹം തോന്നുന്നതുമായ സ്ഥലം പട്ടായ ആണ് എന്ന് സിദ്ധാര്‍ഥ് പറയുന്നു.