നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാറും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിചാരണാ കോടതിക്കെതിരായ ആരോപണങ്ങള്‍ സര്‍ക്കാര്‍ അക്കമിട്ടു നിരത്തിയത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിക്ക് വീഴ്ച പറ്റി. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മഞ്ജു മൊഴി നല്‍കി. ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല. ഇത് ഗുരുതര വീഴ്ചയാണെന്നാണ് പരാമര്‍ശം. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഈ കേസ് കോടതി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് നീട്ടി. അതുവരെ വിചാരണയും തടഞ്ഞു.
എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണിലൂടെ തന്നോട് പറഞ്ഞു. സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്നായിരുന്നു മഞ്ജു മകളോട് പറഞ്ഞത്. ഇത് രേഖപ്പെടുത്തണമെന്ന് കോടതിയോട് പറഞ്ഞിട്ടും അത് രേഖപ്പെടുത്താന്‍ വിചാരണ കോടതി തയ്യാറായില്ലെന്ന ഗുരുതര ആരോപണമാണ് ഉയര്‍ത്തുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച പറ്റി. തന്നെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞെന്നായിരുന്നു മൊഴി. എന്നാല്‍ കേട്ടറിവ് മാത്രമെന്നായിരുന്നു കോടതിയുടെ ന്യായമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഗുരുതര ആരോപണങ്ങലാണ് സത്യവാങ്മൂലത്തിലുള്ളത്.
പല ഘട്ടങ്ങളിലായി വാഹനത്തില്‍ വച്ചുണ്ടായ പീഡനത്തെപ്പറ്രി നടിയെ മാനസികമായി തളര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ഇതിലൊന്നും കോടതി ഇടപെട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ് കേസ് കോടതി മാറ്റി വച്ചത്. ജഡ്ജി നിഷ്പക്ഷനല്ലെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ മൊഴി രേഖപ്പെടുത്തുക ആണെങ്കില്‍ ദിലീപിന് എതിരെ അല്ല, പ്രായപൂര്‍ത്തി ആയ മകള്‍ക്ക് എതിരെ ആണ് IPC 195 A പ്രകാരം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു കേസ് എടുക്കേണ്ടത്.
അങ്ങനെ ചെയ്തില്ലെന്നാണോ മഞ്ജുവിന്റെ പരാതി?', എന്നാണ് പ്രമുഖ അഭിഭാഷകന്‍ കൂടിയായ ശങ്കു ടി ദാസ് ചോദിക്കുന്നത്. നിരവധി ആളുകള്‍ ആണ് ഇതിനെതിരെയും രംഗത്ത് വന്നത്.ദിലീപിനെ അനുകൂലിച്ചുകൊണ്ട് ചിലര്‍ എത്തുമ്പോള്‍ മറ്റുചിലര്‍ മീനാക്ഷിക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യപ്പെടുന്നത്.