Latest News

സീരിയൽ താരം വി.ജെ ചിത്ര ആത്മഹത്യാ ചെയ്തു; കേസ് എടുത്ത് പോലീസ്

Malayalilife
topbanner
സീരിയൽ താരം  വി.ജെ ചിത്ര  ആത്മഹത്യാ ചെയ്തു; കേസ് എടുത്ത് പോലീസ്

മിഴ് നടിയും അവതാരകയുമായി തിളങ്ങിയ  വി.ജെ ചിത്ര  ജീവനൊടുക്കി. വിജയ് ടിവിയിലെ പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയിലാണ് 28കാരിയായ ചിത്രയെ കണ്ടെത്തിയത്.

ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് വെളുപ്പിന് 2.30നാണ് നടി ഹോട്ടല്‍ മുറിയില്‍ എത്തിയത്. നടിയുടെ ഭാവി വരവും ബിസിനസസ്സുകാരനുമായ ഹേമന്ദും ഒപ്പമുണ്ടായിരുന്നു. കുളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നു എന്ന് ഹേമന്ദ് പറഞ്ഞു.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കു മുമ്ബ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഡിപ്രഷന്‍ ആണ് ആത്മഹത്യയ്ക്കു കാരണമെന്നും വിവരമുണ്ട്.

Read more topics: # serial actress vj chithra ,# suicide
serial actress vj chithra suicide

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES