ബംഗാളി നടി പായല്‍ ചക്രബര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ നടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലെ ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം.
കൊല്‍ക്കത്ത സ്വദേശിയായ നടി ചൊവ്വാഴ്ച രാവിലെയാണ് ഹോട്ടലില്‍ മുറിയെടുക്കുന്നത്. ബുധനാഴ്ച ഗാങ്‌ടോക്കേലേയ്ക്ക് പോകുമെന്നും പറഞ്ഞിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ പറഞ്ഞ ദിവസം നടി ഹോട്ടല്‍ വിട്ട് പുറത്തു പോയിരുന്നില്ല.
ഇതിനെ തുടര്‍ന്ന് പായലിന്റെ റൂമിലേയ്ക്ക് ഹോട്ടല്‍ ജീവനക്കാര്‍ എത്തുകയായിരുന്നു. വാതില്‍ തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് നടിയുടം മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. നിരവധി ടിവി സീരിയലിലൂടെ പ്രശസ്തയാണ് നടി. കൂടാതെ 2017ല്‍ പ്രമുഖ ബംഗാളി താരം ദേവിനൊപ്പം കോക്ക്പിറ്റ് എന്ന ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ഇനി കേലോ എന്ന ചിത്രത്തിലായിരുന്നു ആയിരുന്നു പായല്‍ അടുത്തതായി അഭിനയിക്കേണ്ടിയിരുന്നത്.പായല്‍ വിവാഹമോചിതയാണ് ഇവര്‍ക്ക് ഒരു മകനുണ്ട്.