Latest News

യാത്രയുടെ കാര്യത്തിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്; കുറിപ്പ് പങ്കുവച്ച് ബഷീർ ബഷി

Malayalilife
യാത്രയുടെ കാര്യത്തിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്; കുറിപ്പ് പങ്കുവച്ച് ബഷീർ ബഷി

ബിഗ് ബോസ്  റിയാലിറ്റി ഷോയിലൂടെ ഏവർക്കും സുപരിചിതനായ കുടുംബങ്ങളിൽ ഒന്നാണ് ബഷീർ ബഷിയും കുടുംബം. കുടുംബ സമേതമുള്ള ചിത്രങ്ങളുമായി കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുള്ള ബഷീർ ഇപ്പോൾ രണ്ട് ഭാര്യമാരെയും മക്കളെയും കൂടി കുടുംബസമേതം ഗോവയിലേക്ക് യാത്ര പോയതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.

ബഷീറിന്റെ വാക്കുകളിലൂടെ....

വേനലവധിയ്ക്കുള്ള യാത്ര ഗോവയിലേക്ക് ആയിരിക്കുമെന്ന് മക്കള്‍ക്ക് നല്‍കിയ വാക്കായിരുന്നു. പക്ഷേ കൊറോണ കാരണം വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ആ സ്വപ്‌നയാത്രയാണ് ഇപ്പോള്‍ സാധിച്ചത്. മോള്‍ക്ക് ബീച്ച് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്. ഞാനും ഭാര്യമാരും മക്കളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര. അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവില്ല. മക്കളുടെയും ഭാര്യമാരുടെയും മുഖത്തെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന കുടുംബമാണ് എന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. എവിടേക്കുള്ള യാത്രയാെങ്കിലും രണ്ടാളും റെഡിയാണ്. അക്കാര്യത്തില്‍ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഏത് തീരുമാനവും രണ്ട് ഭാര്യമാരും ചേര്‍ന്ന് കൂടിയാലോചിച്ചാണ് എടുക്കുന്നത്. മൂവരും ചേര്‍ന്നാണ് ഈ ട്രിപ്പ് പ്ലാന്‍ ചെയ്തതും. ഞാൻ പറയുന്ന സ്ഥലമേതാണെങ്കിലും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും സമ്മതമാണ്. അവര്‍ക്ക് ഒരു സ്ഥലമല്ല, യാത്രയാണ് മുഖ്യം.

Read more topics: # basheer bashi ,# new post about goa trip
basheer bashi new post about goa trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക