Latest News

എന്നെ കണ്ട് എല്ലാവരും എഴുന്നേറ്റുനിന്നു; കാല്‍ക്കല്‍ വീണ് കരഞ്ഞ് സങ്കടം പറഞ്ഞ സ്ത്രീയും; അയ്യപ്പനിലെ അനുഭവങ്ങള്‍ പറഞ്ഞ് കൗശിക്

Malayalilife
 എന്നെ കണ്ട് എല്ലാവരും എഴുന്നേറ്റുനിന്നു; കാല്‍ക്കല്‍ വീണ് കരഞ്ഞ് സങ്കടം പറഞ്ഞ സ്ത്രീയും;  അയ്യപ്പനിലെ അനുഭവങ്ങള്‍ പറഞ്ഞ് കൗശിക്

സ്വാമി അയ്യപ്പന്‍ എന്ന സീരിയലിലൂടെ പ്രക്ഷേകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് കൗശിക് ബാബു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. ലോക് ഡൗണില്‍ സ്വാമി അയ്യപ്പന്‍ വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ സ്വാമി അയ്യപ്പനില്‍ അഭിനയിച്ചിരുന്നപ്പോള്‍ ഉളള ചില അനുഭവങ്ങള്‍ കൗഷിക് പങ്കുവച്ചിരിക്കയാണ്.

നല്ല വിടര്‍ന്ന വലിയ കണ്ണുകളും, വട്ട മുഖവും ചുരുളന്‍ മുടിയും ഒക്കെയായി കുറച്ചു നാളുകള്‍ക്ക് മുന്‍പ് വരെ സ്‌ക്രീനില്‍ തെളിഞ്ഞു നിന്ന കൗശിക് ബാബു എന്ന നടന്‍. താരത്തെയാണ് സ്വാമി അയ്യപ്പന്റെ രൂപമായി ഇന്നും ചിലര്‍ മനസ്സിലെത്തുന്നത്. മുന്‍പ് അയപ്പന്റെ ചരിത്രം പറയുന്ന പല സിനിമകളും സീരിയലുകളും ഉണ്ടായിട്ടുണ്ടെങ്കിലും സ്വാമി അയ്യപ്പനയിലൂടെ കുടുംബസദസ്സുകളില്‍ നിറഞ്ഞു നിന്ന കൗശിക് ബാബുവിനെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് ഇന്നും പ്രേക്ഷകര്‍ കാണുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് കൗശിക് വിവാഹിതനായത്. ഭവ്യയെയാണ് താരം വിവാഹം ചെയ്തത്. താരത്തിന്റെ വിവാഹച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു.  ലോക്ഡൗണ്‍ തുടങ്ങിയതോടെ പഴയ സീരിയല്‍ സിനിമ ഷൂട്ടിങ്ങുകളൊക്കെ നിര്‍ത്തി വച്ചിരിക്കയായിരുന്നു. അതിനാല്‍ തന്നെ പഴയ സീരിയലുകളാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. സ്വാമി അയ്യപ്പന്‍ സീരിയല്‍ രണ്ടാമതും സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അയ്യപ്പനായി തന്നെയാണ് ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ കൗഷികിന്റെ മുഖം. ഇപ്പോള്‍ സ്വാമി അയ്യപ്പനില്‍ അഭിനയിക്കുമ്പോഴുളള തന്റെ അനുഭവങ്ങളെക്കുറിച്ച് കൗഷിക് പറയുകയാണ്. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൗഷിക് മനസ്സു തുറന്നത്.

അയ്യപ്പന്റെ മേക്ക് അപ് ടെസ്റ്റിനായി ഞാന്‍ എത്തിയ നിമിഷവും ശേഷം നടന്ന സംഭവങ്ങളും ആണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നതെന്ന് കൗശിക് പറയുന്നു. ഒരു കുട്ടി എന്ന നിലയില്‍ എന്റെ ആദ്യ കേരള യാത്രയുടെ എക്സൈറ്റ്മെന്റില്‍ ആയിരുന്നു ഞാന്‍. പിന്നെ അയ്യപ്പനായി വേഷമിട്ടപ്പോള്‍ ഞാന്‍ ആകെ ഷോക്കായി പോയി എന്നും കൗശിക് പറയുന്നു. കണ്ണാടിക്ക് സമീപം സാക്ഷാല്‍ അയ്യപ്പന്റെ ചിത്രം തൂക്കി ഇട്ടിരുന്നു, മേക്കപ്പിന് ശേഷം ആ ചിത്രവുമായി എനിക്ക് വന്ന സാമ്യം എന്നെ അത്ഭുതപ്പെടുത്തി. മേക്കപ് കാണിക്കാനായി ടീമിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ എല്ലാവരും എന്നെ കണ്ട് എഴുന്നേറ്റുനിന്നു. ആ നിമിഷം ഇപ്പോഴും എനിക്ക് വല്ലാത്ത അനുഭൂതിയാണ് നല്‍കുന്നത്. സീരിയലിന്റെ ആരംഭത്തില്‍ ഡയലോഗുകള്‍ മനസിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി അ കൗശിക് പറഞ്ഞു. പരമ്പരയിലെ തന്റെ ആദ്യ ഡയലോഗും ഫസ്റ്റ് ഷോട്ടും ഇപ്പോഴും ഓര്‍ക്കുന്നു. ടീമിലെ എല്ലാവരുടെയും ലാളന കിട്ടാന്‍ തനിക്ക് ഭാഗ്യം കിട്ടിയെന്നും, ഒരുതരത്തില്‍ പറഞ്ഞാല്‍ ഷോയിലെ ഏറ്റവും കുസൃതി കാണിക്കുന്ന ആള്‍ താന്‍ ആയിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു. പക്ഷെ എന്റെ അമ്മ വളരെ സ്ട്രിക്റ്റ് ആയിരുന്നു, അയ്യപ്പന്റെ കഥ ആയതുകൊണ്ടുതന്നെ നോണ്‍ വേജ് കഴിക്കാന്‍ അമ്മ സമ്മതിക്കുമായിരുന്നില്ല. അമ്മയുടെ നിര്‍ദ്ദേശം ഞാന്‍ പിന്തുടര്‍ന്നു. പിന്നീട് ഏതൊരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ഞാന്‍ ആ ശൈലി പിന്തുടര്‍ന്നു.

എന്റെ കരിയറില്‍ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രം ആണ് സ്വാമി അയ്യപ്പന്‍ എന്നത്. ഒരിക്കല്‍ ഭര്‍ത്താവിനെ നഷ്ടപെട്ട ഒരു സ്ത്രീ എന്റെ കാല്‍ക്കല്‍ വന്നു വീണു കരഞ്ഞുകൊണ്ട് അവരുടെ സങ്കടം പറഞ്ഞു. അയ്യപ്പനോടുള്ള യഥാര്‍ത്ഥ ഭക്തിയാണ് തന്നോടും ആളുകള്‍ കാണിക്കുന്നത് എന്ന് കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയി എന്നും താരം പറയുന്നു.പുരാണ കഥാപാത്രങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന ഒരാളായി ഒതുങ്ങുന്നതിലുള്ള നിരാശയും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി. ഒരു നടന്‍ എന്ന നിലയില്‍ അത് അല്‍പ്പം തിരിച്ചടിയാണ് തനിക്ക് ലഭിച്ചതെന്നും, നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ പറയുന്നു.

തെലുങ്ക് സീരിയലുകളില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കൗശിക് പിന്നീട് മലയാളത്തിലും എത്തുകയായിരുന്നു. ഏറ്റവും കൂടുതല്‍ ജനപ്രിയമായി ഏറ്റെടുത്ത അഭിനയം സ്വാമി അയ്യപ്പന്‍ തന്നെയായിരുന്നു.അയ്യപ്പന്‍ കഴിഞ്ഞ് മലയാള മിനിസ്‌ക്രീനില്‍ നിന്നും വിടപറഞ്ഞ് കൗശികിന് പിന്നീട് തെലുങ്കില്‍ നിറഞ്ഞ് അവസരങ്ങള്‍ ലഭിച്ചു. ആദിശങ്കരാചാര്യരുടെ ജീവിതം പറഞ്ഞ ആദിശങ്കരനെന്ന സീരിയലില്‍ ശങ്കരാചാര്യരായിട്ടാണ് കൗശിക് പിന്നീട് വേഷമിട്ടത്. ഭക്തികഥകളും തീരിയലുകളും തെലുങ്കില്‍ എഴുതിയിട്ടുള്ള ജെ.കെ ഭൈരവിയുടേതായിരുന്നു ആ സീരിയല്‍. പിന്നീട് മലയാളത്തില്‍ വൈയ്റ്റ് ബോയ്സ്, നാദബ്രഹ്മം എന്ന സിനിമളില്‍ കൂടി കൗശിക് നായകനായി തിരികെ എത്തിയത്.

കൗശികിന്റെ അച്ഛന്‍ വിജയ്ബാബു തെലുങ്ക് ന്യൂസ് പേപ്പറിലെ ന്യൂസ് എഡിറ്ററാണ്, മാതാവ് ശാരദ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയും സഹോദരി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഈ കുടുംബത്തില്‍ നിന്നുമാണ് കൗശിക് സിനിമയിലേക്ക് തിരികെയെത്തിയത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് കൗശിക്. സഹോദരിക്കൊപ്പം പലവേദികളിലും നൃത്തം അഭിനയിച്ചിട്ടുണ്ട് താരം. സഹോദരി തെലുങ്ക് ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് റീഡര്‍ കൂടിയായിരുന്നു. ബികോം ബിരുദം കരത്ഥമാക്കിയ കൗശിക് ന്യത്തത്തില്‍ ബിരുദാനനന്തര ബിരുദവും നേടിയിട്ടുണ്ട്. അടുത്തിടെയാണ് കൗശിക്കിന്റെ വിവാഹം കഴിഞ്ഞത്.
 

Kaushik recounting his experiences in Ayyappan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക