Latest News

ചുവന്ന സാരിയില്‍ സര്‍വ്വാഭരണഭൂഷിതയായി ചക്കപ്പഴം താരം; ചിത്രം വൈറൽ

Malayalilife
ചുവന്ന സാരിയില്‍ സര്‍വ്വാഭരണഭൂഷിതയായി ചക്കപ്പഴം താരം; ചിത്രം വൈറൽ

 

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'ചക്കപ്പഴം' എന്ന ഹാസ്യ കുടുംബ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രമായി എത്തി കുറഞ്ഞ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ശ്രുതി.

ഹാസ്യ കുടുംബ പരമ്പരയിലെ നടിയുടെ പൈങ്കിളി എന്ന കഥാപാത്രം കൊണ്ടു തന്നെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച സ്വീകാര്യത നേടിക്കൊണ്ടാണ് മുന്നേറുന്നത്.

നല്ലൊരു നര്‍ത്തകി കൂടിയായ ശ്രുതി ബാലതാരമായിട്ടാണ് മലയാള മിനിസ്‌ക്രീന്‍ രംഗത്തേക്ക് എത്തിയത്. ഉണ്ണിക്കുട്ടന്‍, ഏട്ട് സുന്ദരികള്‍, മാനസപുത്രി തുടങ്ങിയ സീരിയലുകളിലാണ് നടി ചെറുപ്പത്തില്‍ അഭിനയിച്ചത്. സൂര്യ ടിവിയിലെ കോമഡി സീരിയലായ 'എട്ടു സുന്ദരികളും ഞാനും' എന്ന പരമ്പരയില്‍ മണിയന്‍ പിള്ള രാജുവിന്റെ മരുമകളുടെ വേഷം ചെയ്തത് ശ്രുതി ആയിരുന്നു. ജാഫര്‍ ഇടുക്കി എന്ന നടനെ ശ്രദ്ധേയനാക്കിയ സീരിയല്‍ കൂടിയായിരുന്നു അത്.

പിന്നീട് ചക്കപ്പഴത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു നടി. സീരിയലുകള്‍ക്ക് പുറമെ കുഞ്ഞെല്‍ദോ, പ്രസാദ് നൂറനാട് സംവിധാനം ചെയ്ത 'ചിലപ്പോള്‍ പെണ്‍കുട്ടി'എന്ന സിനിമയിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

ആറ് വര്‍ഷത്തെ കഷ്ടപ്പാടുകള്‍ക്ക് ശേഷം 2020ല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യമാണ് ചക്കപ്പഴം. അറിയപ്പെടുന്ന ഒരു നടിയാകാന്‍ ഞാന്‍ എപ്പോഴും സ്വപ്നം കാണുമായിരുന്നു. ഒരു അവസരത്തിനായി ആറ് വര്‍ഷത്തിലേറെയായി ശ്രമിക്കുകയായിരുന്നുതാനെന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്. നവവധുവായി തിളങ്ങിയിരിക്കുകയാണ് ശ്രുതി. പുത്തന്‍ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പതിവ് പോലെ തന്നെ ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു ശ്രുതിയും എത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയാണ് ഇപ്പോള്‍ ട്രെന്‍ഡ്. വിവാഹത്തിനായി മിക്കവരും തിരഞ്ഞെടുക്കുന്നത് ഇതേ നിറത്തിലുള്ള സാരിയാണ്. ഫോട്ടോ ഷൂട്ടാണെങ്കിലും ശ്രുതിക്ക് ശരിക്കും വിവാഹമായോയെന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍.

Actress sruthi rajani kanth pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക