തൊണ്ണൂറുകളിലെ മലയാള സിനിമ കണ്ടിട്ടുള്ളവര്‍ക്ക് പരിചിതമായ മുഖമാണ് അപ്പ ഹാജ എന്ന നടന്റേത്. സൂപ്പര്‍താരങ്ങള്‍ നായകന്മാരാകുന്ന ചിത്രങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടന്‍ തൊണ്ണൂറുകള്‍ക്ക് ശേഷം തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുന്ന പതിവ് ഉപേക്ഷിച്ചിരുന്നു. അത് ബോധപൂര്‍വ്വമുള്ള തീരുമാനം തന്നെയായിരുന്നെന്നാണ് നടന്‍ അടുത്തിടെ അഭിമുഖത്തില്‍ പങ്ക് വച്ചത്.ഫുട്‌വെയര്‍ അടക്കമുള്ള ബിസിനസുകളിലായിരുന്നു ശ്രദ്ധ.
സുരേഷ് ഗോപിയെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ചും അഭിമുഖത്തില്‍ അപ്പ ഹാജ പങ്കുവച്ചു.ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്ന സമയത്ത് നടന്‍ സുരേഷ് ഗോപി തനിക്ക് 50,000 രൂപ നല്‍കി സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ അപ്പ ഹാജ. നിലവില്‍ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപിയുമായുള്ള തന്റെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചാണ് അപ്പ ഹാജ തുറന്നുപറഞ്ഞു.തൊണ്ണൂറുകളില്‍ താന്‍ ഫുട്വെയര്‍ ബിസിനസ് നടത്തിയിരുന്ന കാലത്താണ് ഈ സഹായം ലഭിച്ചതെന്ന് അപ്പ ഹാജ ഓര്‍മ്മിച്ചു.
സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ പണമായി നല്‍കിയാല്‍ കൂടുതല്‍ ലാഭം ലഭിച്ചിരുന്നതിനാല്‍ തനിക്ക് വലിയ തുകയുടെ ആവശ്യം വരാറുണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍, ഒരു ലക്ഷം രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന കാലത്ത് പോലും, സുരേഷ് ഗോപി 50,000 രൂപ എടുത്ത് നല്‍കുമായിരുന്നു എന്ന് അപ്പ ഹാജ പറയുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പന്നമായ വ്യക്തിബന്ധം പങ്കുവെക്കുന്നതിനിടെ, ഉച്ചഭക്ഷണത്തിനായി സുരേഷ് ഗോപി പലപ്പോഴും വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും അപ്പ ഹാജ പറഞ്ഞു.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സുരേഷ് ഗോപിയുടെ അമ്മ പാകം ചെയ്ത ഭക്ഷണം അദ്ദേഹത്തിന്റെ അച്ഛന്‍ എത്തിച്ചുനല്‍കാറുണ്ടായിരുന്നെന്നും ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു. സ്‌നേഹസമ്പന്നനും കുടുംബസ്നേഹിയുമാണ് സുരേഷ് ഗോപിയെന്നും അപ്പ ഹാജ അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷവും സുരേഷ് ഗോപി തനിക്ക് സഹായകരമായി നിലകൊണ്ടിട്ടുണ്ടെന്നും അപ്പ ഹാജ വെളിപ്പെടുത്തി.
തന്റെ ഒരു സുഹൃത്തിന്റെ മകന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ സുരേഷ് ഗോപി മുന്‍കൈയെടുത്തു. പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നുള്ള സഹായം ഇതിലൂടെ അവര്‍ക്ക് ലഭിച്ചതായും അപ്പ ഹാജ പറഞ്ഞു. തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന നടനാണ് അപ്പ ഹാജ. സൂപ്പര്‍താര ചിത്രങ്ങളിലടക്കം നിരവധി വിജയ സിനിമകളുടെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് ബോധപൂര്‍വ്വമായി സിനിമാ അഭിനയം കുറച്ച് ബിസിനസ് രംഗത്തേക്ക് തിരിയുകയായിരുന്നു.