Latest News

അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഗായിക അമൃത സുരേഷ്

Malayalilife
അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഗായിക അമൃത സുരേഷ്

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. എന്നാൽ ഇപ്പോൾ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം ആണ്  സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം ഇതിന്   പിന്നാലെ ഉയരുകയാണ്. ഈ ചിത്രത്തിന് നേരെയാണ് കമന്റുകള്‍ എത്തുന്നത്.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് അമൃത സുരേഷ് ഫേസ്ബുക്കിലും ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാമിലും ചിത്രം പങ്കുവച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്. ‘കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’,’ഇതും ഗോപി’ എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

 പുതിയ പ്രോജക്ടിന്റെ ഭാഗമായി ഇരുവരുടെയും എടുത്ത ചിത്രങ്ങളാകും എന്നും പ്രതികരണങ്ങള്‍ എത്തുന്നു. എന്നാല്‍  തന്റെ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഗോപീസുന്ദറിന്റെ അഭയ ഹിരണ്‍മയിയുമായുള്ള ചിത്രങ്ങള്‍ അപ്രത്യക്ഷമായതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

Singer amritha suresh and gopi sundar pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക