മോഹന്‍ലാല്‍ അഭിനയിക്കുന്ന സിനിമകളില്‍ നഷ്ടം സംഭവിക്കുന്ന സാഹചര്യത്തില്‍ ലാലേട്ടന്‍ ശമ്പളത്തില്‍ നിന്ന് കുറയ്ക്കാറുണ്ടെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. ഇക്കാര്യം മോഹന്‍ലാല്‍ തന്നോട് നേരിട്ട് പറഞ്ഞുവെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു. ആന്റണി പെരുമ്പാവൂര്‍ വന്ന ശേഷമാണ് മോഹന്‍ലാലിന് ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ ഉണ്ടായിട്ടതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു
'നീരാളി' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സന്തോഷ് ടി. കുരുവിള ഓര്‍മ്മിപ്പിച്ചു. 'വലിയ ഹിറ്റ് പടങ്ങളൊക്കെ അതിനു മുമ്പ് ഇറങ്ങിയിട്ടുണ്ട്. അവസാനം കണക്കുമായിട്ട് വരുമ്പോള്‍ ഒന്നും കാണത്തില്ല. നഷ്ടമായിരിക്കും. പുള്ളിക്ക് കൊടുക്കാനുള്ള ശമ്പളത്തില്‍ അത് കുറയ്ക്കും,' അദ്ദേഹം മോഹന്‍ലാലിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പറഞ്ഞു. മോഹന്‍ലാല്‍ ഒരു കലാകാരനാണെന്നും, ഒരു കലാകാരന് ഒരിക്കലും കച്ചവടക്കാരനായി മാറാന്‍ സാധിക്കില്ലെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു.
'കച്ചവടക്കാരന്‍ ആയാല്‍ അയാളുടെ കല അയാളില്‍ നിന്ന് പോകും. ആന്റണി പെരുമ്പാവൂര്‍ വന്നതിന് ശേഷമാണ് ലാലേട്ടന് നല്ല സിനിമകളും ഫിനാന്‍ഷ്യല്‍ ഡിസിപ്ലിനും ഉണ്ടായത്. ഞാന്‍ അതിന് ശേഷമാണ് ലാലേട്ടനെ പരിചയപ്പെടുന്നത്. അതിന് മുന്നേയുള്ള കാര്യങ്ങള്‍ എനിക്ക് അറിയില്ല,' അദ്ദേഹം വിശദീകരിച്ചു. രാജേഷ് മാധവന്‍ സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' എന്ന ചിത്രമാണ് സന്തോഷ് ടി. കുരുവിള നിര്‍മ്മിച്ച ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷകപ്രതികരണം നേടിയ ഈ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിട്ടുണ്ട്.