ഭർത്താവ് സംവിധായകൻ; കാത്തിരിപ്പുകൾക്ക് ഒടുവിൽ കിട്ടിയ മകൾ വരദക്ഷിണ; സ്ത്രീധനം സീരിയലിലെ പാവം മരുമകൾ; ദിവ്യ വിശ്വനാഥ് ഇന്ന് എവിടെയാണെന്ന് അറിയാമോ

Malayalilife
ഭർത്താവ് സംവിധായകൻ; കാത്തിരിപ്പുകൾക്ക് ഒടുവിൽ കിട്ടിയ മകൾ വരദക്ഷിണ; സ്ത്രീധനം സീരിയലിലെ പാവം മരുമകൾ; ദിവ്യ വിശ്വനാഥ് ഇന്ന് എവിടെയാണെന്ന് അറിയാമോ

സ്ത്രീധനം എന്ന പരമ്പരയിലൂടെ  ഏവർക്കും സുപരിചിതയായ താരമാണ് നടി  ദിവ്യ പതിമിനി.  ദുഷ്ടയും ആര്‍ത്തിക്കാരിയുമായ അമ്മായിയമ്മ മരുമകളെ കഷ്ടപെടുത്തുന്നതായിരുന്നു സീരിയലിന്റെ കഥ.  പരമ്പരയിൽ ദിവ്യ  എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്.  ചുരുക്കം ചില താരങ്ങൾക്ക് മാത്രമാണ് സ്വന്തം പേരിൽ ചില കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചത്. അതിൽ ഒരാൾ കൂടിയാണ് താരം. പ്രേം പ്രകാശിനൊപ്പം  മണിപ്പുരുരാടം എന്ന സീരിയലുടെ ദിവ്യ ടെലിവിഷൻ രംഗത്തിലേക്ക് അരങ്ങേറ്റം കുറിച്ചതും.

ഇടുക്കി ജില്ലയിലെ കട്ടപ്പനയാണ് ദിവ്യയുടെ  സ്വന്തം നാട്.  ദിവ്യ പ്രേക്ഷകർക്ക് ഇടയിൽ ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് അറിയപ്പെടുക.  താരം സീരിയല്‍ രംഗത്ത് മാത്രമല്ല സിനിമ മേഖലയിലും തിളങ്ങിയിട്ടുണ്ട്.  ഏകദേശം പത്തോളം സിനിമകളിൽ  തമിഴിലും മലയാളത്തിലുമായി താരം ചെയ്തു കഴിഞ്ഞു. ദിവ്യ വിശ്വനാഥിനെ ആരാധകർക്ക് ഇടയിൽ ഏറെ  പ്രശസ്തിയിലേക്ക് എത്തിച്ചത് അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയ പരമ്പരകളാണ്.  അതേസമയം കൊച്ചിയിൽ നടിക്ക് ഉണ്ടായ അനുഭവം പോലെ താരത്തിന് നരെയെ ഉണ്ടായിട്ടുണ്ട് എന്നും ദിവ്യ ഒരുവേള തുറന്ന് പറഞ്ഞിരുന്നു. ന്നാല്‍ അതിന്റെ വിശദാംശങ്ങള്‍  ഒരിക്കലും താരം വെളിപ്പെടുത്തിയിരുന്നില്ല. എല്ലാ രംഗത്തും മോശക്കാരുണ്ടാവാമെന്നതുപോലെ സീരിയൽ രംഗത്തുമുണ്ട് എന്നായിരുന്നു അന്ന് താരം വെളിപ്പെടുത്തിയതും.

 കലാ സംവിധായകൻ രതീഷിനെയാണ് (ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധായകൻ ) ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവരും  മുംബൈയിൽ ആണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ദിവ്യ രതീഷ് ദമ്പതികൾക്ക് വരദക്ഷിണ എന്നൊരു മകൾ കൂടിയുണ്ട്. മകളുടെ വരവും വിശേഷങ്ങളും എല്ലാം താനാണ് സോഷ്യൽ മീഡിയയിൽ സജീവയായ ഈ താരദമ്പതികൾ പങ്കുവയ്ക്കാറുമുണ്ട്.

Actress Divya vishwanath realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES