ഹിന്ദു വധുവായി രാവിലെയും ക്രിസ്ത്യന്‍ വധുവായി വൈകിട്ടും; വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി എലീന പടിക്കൽ

Malayalilife
ഹിന്ദു വധുവായി രാവിലെയും ക്രിസ്ത്യന്‍ വധുവായി വൈകിട്ടും; വിവാഹത്തെ കുറിച്ച്  വെളിപ്പെടുത്തി നടി എലീന പടിക്കൽ

ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു എലീന പടിക്കല്‍. നടിയും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസില്‍ വന്നതിന് പിന്നാലെയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നതും  എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്താന്‍ പോവുന്ന വിവാഹത്തെ കുറിച്ച് എലീന തുറന്ന് പറഞ്ഞിരിക്കുകയാണ്.

'എന്ത് കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോഴും മൂന്ന് വട്ടം ആലോചിക്കും. ഉറപ്പിച്ചാല്‍ പിന്നെ, നോ രക്ഷ. പ്രണയത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. ഇത് ഞങ്ങളുടെ ഏഴാം വര്‍ഷമാണ്. ആദ്യം സുഹൃത്തുക്കളായിരുന്നു. രോഹിത്താണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. ആദ്യമൊന്നും ഞാന്‍ സമ്മതിച്ചില്ല. പക്ഷേ പതുക്കെ എനിക്ക് പറ്റിയ ചെക്കന്‍ ഇത് തന്നെയാണെന്ന് മനസ് പറഞ്ഞു. പക്ഷേ, രണ്ട് വീട്ടിലും സമ്മതിച്ചില്ല. അങ്ങനെ കാത്തിരുന്ന് ഒടുവില്‍ മാര്‍ച്ച് മാസത്തോടെയാണ് വീട്ടില്‍ നിന്നും പച്ചക്കൊടി കിട്ടിയത്. അതോടെ ആകെ എക്‌സൈറ്റ്‌മെന്റിലായി. വീട്ടുകാര്‍ എന്ന് സമ്മതിക്കുന്നോ അന്ന് നിശ്ചയം എന്ന് ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. അത് കൃത്യം കോവിഡ് കാലത്തുമായി.

രണ്ട് വിഭാഗമായിട്ടാണ് പരിപാടികള്‍ പ്ലാന്‍ ചെയ്തത്യ ആദ്യത്തേതില്‍ കുടുംബക്കാര്‍. അടുത്തത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിയ ചടങ്ങ്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിശ്ചയമേ നടന്നുള്ളു. 50 മുതല്‍ 100 പേരെ മാത്രമേ ഒരു സമയത്ത് ഹാളില്‍ കയറ്റു എന്ന നിയമം ഉണ്ടായിരുന്നു. അത് കൊണ്ട് ഒരു ടീം ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ അടുത്ത ടീം ഹാളില്‍ കയറും. അങ്ങനെയായിരുന്നു നിശ്ചയം.

രോഹിത് പൊതുവേ കുറച്ച് സൈലന്റാണ്. പാര്‍ട്ടിയൊക്കെ നടത്തുമ്പോള്‍ ആദ്യത്തെ അരമണിക്കൂര്‍ മാത്രമേ ഞാന്‍ പാവമായി നില്‍ക്കുകയുള്ളു. ബാക്കി സമയം യഥാര്‍ഥ ബഹളക്കാരി ഞാനായിരിക്കും എന്ന്. വിവാഹം ഓഗസ്റ്റില്‍ കോഴിക്കോട് വച്ചാണ്. ഹിന്ദു വധുവായി രാവിലെയും ക്രിസ്ത്യന്‍ വധുവായി വൈകിട്ടും ചടങ്ങുണ്ട്. രാവിലെ ഞാന്‍ വളരെ അടക്കവും ഒതുക്കവുമുള്ള കുട്ടി ആയിരിക്കും. വൈകുന്നേരം നോക്കിക്കോ, ഫുള്‍ പാര്‍ട്ടി ഓണ്‍. അതിപ്പോഴെ രോഹിത്തിനോട് പറഞ്ഞിട്ടുണ്ടെന്നും എലീന പറയുന്നു.

Actress Alina padikkal words about wedding function

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES