Latest News

എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്; കുറിപ്പ് പങ്കുവച്ച് ദിയ സന

Malayalilife
എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്; കുറിപ്പ് പങ്കുവച്ച് ദിയ സന

പ്രേക്ഷകരുടെ ഇടയിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി ശ്രദ്ധ നേടിയ താരമാണ് ദിയ സന.  ദിയ സനയും മത്സരാർഥിയായി ഷോയിൽ എത്തുന്നത് സാബു മോൻ വിജയിയായ ആദ്യ സീസണിലായിരുന്നു.  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിയ ഒരു ആക്ടിവിസ്റ്റ് കൂടിയാണ്. എന്നാൽ ഇപ്പോൾ   താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്. അനുഭവിക്കാതെ എവിടെപ്പോകാൻ എന്ന് പറഞ്ഞ് കൊണ്ടാണ് ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ദിയ സനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ... 

''ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്.. ഒന്നോർത്തോ എന്റെയൊക്കെ ഔദാര്യത്തിലെ ജീവിതമാണ് നീയൊക്കെ അനുഭവിക്കുന്നത്.. അനുഭവിക്കാതെ എവിടെപ്പോകാൻ. പകവീട്ടലുകളാണ് ഇതൊക്കെയെന്നറിയാൻ വൈകി.. ഒരിക്കലുമില്ലാത്ത പ്രശ്നങ്ങളൊക്കെ ഇപ്പൊ പുതിയതായി എനിക്ക് നേരെ വരുമ്പോൾ മനസിലാകാൻ പാകത്തിനുള്ള നല്ലമനുഷ്യരും എന്റെ കൂടെയുണ്ടെന്നുള്ളതിൽ സന്തോഷം.പിന്നെ പുരോഗമനം പിടിച്ചു നിലപാടിൽ നിലനിൽപിന് വേണ്ടി ഉറച്ചു നിൽക്കുന്ന കപടമുഖങ്ങളോട് നടുവിരൽ ഉയർത്തിക്കാണിച്ചു ഞാൻ എന്റെ കാര്യം നോക്കും.. 

കുറെ നാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോൾ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിവൃതിയടഞ്ഞോ.. ഈ വക ഐറ്റംസ് എന്റെ ലൈഫിൽ നിന്ന് പോയപ്പോഴേ എനിക്ക് സ്വസ്ഥത ഉണ്ടായി. എന്റെ ജീവിതത്തിലെ പുതിയ അധ്യായങ്ങൾ ആരംഭിക്കുകയായി'' - ദിയ ഫേസ്ബുക്കിൽ കുറിച്ചു.

Activist diya sana fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക