Latest News

ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാന്‍ ഇങ്ങോട്ടുകുറ്റിയും പറിച്ച്‌ വരരുത്; ഞങ്ങള്‍ക്കിവിടെ ഒരു നാഥനുണ്ട്; കുറിപ്പ് പങ്കുവച്ച് രഞ്ജു രഞ്ജിമാർ

Malayalilife
 ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാന്‍ ഇങ്ങോട്ടുകുറ്റിയും പറിച്ച്‌ വരരുത്; ഞങ്ങള്‍ക്കിവിടെ ഒരു നാഥനുണ്ട്; കുറിപ്പ് പങ്കുവച്ച് രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അഭിമാനമായി മാറിയ ആളാണ് രഞ്ജു രഞ്ജിമാര്‍. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റും ധ്വയ ട്രാന്‍സ്ജെന്റേഴ്സ് ആര്‍ട്സ് ആന്‍ഡ് ചാരിറ്റിബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയുമായി രഞ്ജുവിനായി സെലിബ്രിറ്റികളായ ആള്‍ക്കാര്‍ ക്യു നില്‍ക്കുകയാണ്. രഞ്ജു തൊട്ടാല്‍ ആരും സുന്ദരിയായി മാറുമെന്നതിനാലാണ് ഇത്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 


പോസ്റ്റ് വായിക്കാം

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രി: മോദി അറിയാന്‍ ദയവു ചെയ്തു ഇനി താമര വിരിയിപ്പിക്കാന്‍ ഇങ്ങോട്ടുകുറ്റിയും പറിച്ച്‌ വരരുത്, ഞങ്ങള്‍ക്കിവിടെ ഒരു നാഥനുണ്ട്, പുള്ളിക്കാരന്‍ അല്പം മുന്‍ ശുണ്ഡിക്കാരനാണ്, അമിത സ്നേഹപ്രകടനങ്ങള്‍ കാഴ്ച്ച വച്ച്‌, പഞ്ചാര വാക്കില്‍ മയക്കില്ല,, പറ്റുന്ന കാര്യം ഏറ്റെടുക്കും,, നടപ്പിലാക്കും.

നോര്‍ത്തിലെ താമരയും, കേരളത്തിലെ താമരയും വ്യത്യാസമുണ്ട്, ,ഇവിടെ ഞങ്ങള്‍ക്ക് ഹൈന്ദവ പ്രമാണമല്ല പഠിക്കേണ്ടത് മനുഷ്യരേ കുറിച്ചാണ്, അത് ഞങ്ങള്‍ പഠിക്കുന്നു, ഞങ്ങള്‍ക്കിടയില്‍ ജാതിയും മതവും കുത്തി കേറ്റി വര്‍ഗ്ഗീയത ഉണ്ടാക്കാനായിട്ട് കാവി പട ഇവിടെ വേണ്ട,, ഞങ്ങള്‍ പെരുന്നാള്‍ ആഘോക്ഷിക്കും, ക്രിസ്തുമസ്സ് ആഘോക്ഷിക്കും,, ഒരുമിച്ചിരുന്ന് ഓണസദ്യ ഉണ്ണും, അതിനിവിടെ മനുഷ്യ സ്നേഹിയായ ഞങ്ങളുടെ ക്യാപ്റ്റന്‍ ഉണ്ട്,.

അമ്മയുടെ കണ്ണിരിന് വില അറിയുന്ന ഞങ്ങടെ ചെത്തു ക്കാരന്‍്റെ മകന്‍ അതെ അഭിമാനത്തോടെ പറയും പിണറായി വിജയന്‍ സ്വന്തം കുടുംബത്തെ നോക്കാനറിയാത്ത മോദി ഒരു നല്ല ഭരണാധികാരിയല്ല, എന്ന് ലോകം പറഞ്ഞു കഴിഞ്ഞു ,,, ഇനി വിരിയിപ്പിക്കണ്ട,,,, ചുവക്കട്ടെ കേരളം, ചുവന്ന് തുടുക്കട്ടെ,, അത് കണ്ട് മഞ്ഞളിക്കട്ടെ വര്‍ഗീയ വാദികള്‍,, ലാല്‍സലാം

Make up artist renju renjimar fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക