Latest News

പദവികളേക്കാളും സര്‍ട്ടിഫിക്കറ്റുകളേക്കാളും പ്രധാനം സ്വന്തം മനസ്സിന്റെ സമാധാനവും ആത്മസംതൃപ്തിയുമാണ്;ഡോക്ടറാകാന്‍ നടത്തിയ പോരാട്ടം ആര്‍ക്കുമറിയില്ല; ക്യാമറയ്ക്ക് മുന്നിലെത്തിയത് വെറുതെയല്ല; സീരയലിലെ വരുമാനം കണ്ടല്ല എംബിബിഎസ് ഉപേക്ഷിച്ചത്; ബിന്നി സെബാസ്റ്റ്യന്‍ വെള്ളക്കുപ്പായം' മാറ്റിവെച്ചതിന് പിന്നിലെ കാരണം പറയുമ്പോള്‍

Malayalilife
പദവികളേക്കാളും സര്‍ട്ടിഫിക്കറ്റുകളേക്കാളും പ്രധാനം സ്വന്തം മനസ്സിന്റെ സമാധാനവും ആത്മസംതൃപ്തിയുമാണ്;ഡോക്ടറാകാന്‍ നടത്തിയ പോരാട്ടം ആര്‍ക്കുമറിയില്ല; ക്യാമറയ്ക്ക് മുന്നിലെത്തിയത് വെറുതെയല്ല; സീരയലിലെ വരുമാനം കണ്ടല്ല എംബിബിഎസ് ഉപേക്ഷിച്ചത്; ബിന്നി സെബാസ്റ്റ്യന്‍ വെള്ളക്കുപ്പായം' മാറ്റിവെച്ചതിന് പിന്നിലെ കാരണം പറയുമ്പോള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി ബിന്നി സെബാസ്റ്റ്യനെ അറിയാത്ത മലയാളികള്‍ ചുരുക്കമാണ്. എന്നാല്‍ താരം ഒരു ഡോക്ടറാണെന്ന കാര്യം പലര്‍ക്കും പുതിയ അറിവായിരിക്കും. അഭിനയത്തിലേക്ക് തിരിയുന്നതിന് മുന്‍പ് തന്നെ എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ബിന്നി, ഡോക്ടേഴ്സ് ഡേയോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. 

എന്തുകൊണ്ടാണ് താന്‍ ഡോക്ടറുടെ വെള്ളക്കുപ്പായം അഴിച്ചുവെച്ച് അഭിനയരംഗത്തേക്ക് ചുവടുമാറ്റിയതെന്ന് വ്യക്തമാക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലെ പ്രകടനങ്ങള്‍ കണ്ട് തന്നെ ആരും വിലയിരുത്തരുതെന്നും തന്റെ പോരാട്ടങ്ങള്‍ ഒന്നും ആരും കണ്ടിട്ടില്ലെന്നും ബിന്നി ഓര്‍മ്മിപ്പിക്കുന്നു.

 താന്‍ കടന്നുപോന്ന കനല്‍വഴികളെ കുറിച്ച് താരം തുറന്നുപറയുന്നത് ഇങ്ങനെയാണ്:  'ഉറക്കമില്ലാത്ത രാത്രികളും അവസാനിക്കാത്ത ഡ്യൂട്ടികളും ത്യാഗങ്ങളും പരാജയങ്ങളും ഒപ്പം രോഗികളെ പരിചരിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. ഞാന്‍ ഒരു ഡോക്ടറായി മാറാന്‍ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചു പേര്‍ക്ക് മാത്രമേ അറിയൂ. വിദേശത്ത് മെഡിസിന്‍ പഠിച്ച വിദ്യാര്‍ത്ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങള്‍, എംബിബിഎസ് നേടിയെടുക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, കഠിനമായ എഫ്എംജിഇ പരീക്ഷ പാസായത്, സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ എന്ന നിലയിലുള്ള ജീവിതം... ഇതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ല.' 

രോഗികളുടെ വിശ്വാസവും അവരെ സേവിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. തന്റെ ഡോക്ടര്‍ ബിരുദം സ്വന്തം താല്പര്യങ്ങള്‍ക്കോ അംഗീകാരങ്ങള്‍ക്കോ വേണ്ടി താന്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എല്ലാ പോരാട്ടങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും ബിന്നി ഓര്‍മ്മിപ്പിക്കുന്നു. അഭിനയം തിരഞ്ഞെടുത്തതിന് പിന്നില്‍? എന്തുകൊണ്ടാണ് മെഡിക്കല്‍ രംഗം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് വന്നതെന്ന പ്രേക്ഷകരുടെ ചോദ്യത്തിനും ബിന്നിക്ക് കൃത്യമായ മറുപടിയുണ്ട്. 

വളരെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനമല്ല ഇത്. ഒരുപാട് ചിന്തിച്ച്, വ്യക്തിപരമായ കാരണങ്ങളാല്‍ കൈക്കൊണ്ട തീരുമാനമാണ്. ചിലപ്പോഴൊക്കെ പദവികളേക്കാളും വലിയ സര്‍ട്ടിഫിക്കറ്റുകളേക്കാളും പ്രധാനം സ്വന്തം മനസ്സിന്റെ സമാധാനവും ആത്മസംതൃപ്തിയുമാണ്. എന്താണ് ആ യഥാര്‍ത്ഥ കാരണമെന്ന് കൃത്യമായ ഒരു സമയത്ത് താന്‍ പ്രേക്ഷകരുമായി പങ്കുവെക്കുമെന്നും താരം ഉറപ്പുനല്‍കുന്നു. 

സ്വന്തം സന്തോഷത്തിനായി ഒരു തീരുമാനമെടുക്കുക എന്നാല്‍ എന്താണെന്ന് മനസ്സിലാക്കുന്ന ഒരു വിഭാഗമെങ്കിലും തനിക്കൊപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപ്പം ഓരോ ദിവസവും രോഗികളെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് താരം ഡോക്ടേഴ്സ് ഡേ ആശംസകളും നേര്‍ന്നു.

binny sebastian about mbbs

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES