Latest News

തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം;അനുമോള്‍ക്കെതിരെ വാട്‌സ്ആപ്പ് ചാറ്റുള്‍പ്പെടെ പുറത്തുവിട്ട് ബിന്നി;സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച; ബിഗ് ബോസ് കപ്പ് അടിച്ച അനുമോള്‍ വീണ്ടും എയറിലേക്ക് 

Malayalilife
തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം;അനുമോള്‍ക്കെതിരെ വാട്‌സ്ആപ്പ് ചാറ്റുള്‍പ്പെടെ പുറത്തുവിട്ട് ബിന്നി;സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച; ബിഗ് ബോസ് കപ്പ് അടിച്ച അനുമോള്‍ വീണ്ടും എയറിലേക്ക് 

ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയായിരുന്ന ബിന്നി സെബാസ്റ്റ്യന്‍, സഹമത്സരാര്‍ത്ഥിയായിരുന്ന അനുമോള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അനുമോള്‍ക്ക് വേണ്ടി പണം വാങ്ങി സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടത്തുന്ന ഒരു 'പിആര്‍ ഗ്രൂപ്പ്' ഉണ്ടെന്നുള്ള തന്റെ മുന്‍ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്ന തെളിവുകള്‍ പുറത്തുവിട്ടതായാണ് ബിന്നിയുടെ ആരോപണം. 

ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് അനുമോള്‍ക്ക് വേണ്ടി 16 ലക്ഷം രൂപ ചെലവഴിച്ചുള്ള 'പിആര്‍' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി താന്‍ ആദ്യമായി അറിഞ്ഞതെന്ന് ബിന്നി പറയുന്നു. പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച് താന്‍ കടുത്ത സൈബര്‍ ബുള്ളിയിങ്ങിന് ഇരയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ അനുമോളുടെ ഒരു വീഡിയോ പങ്കുവെച്ച് തന്റെ വാദങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം നടക്കുന്നതായി ബിന്നി ആരോപിക്കുന്നത്. 

ഇതിന്റെ ഭാഗമായി, അനുമോളുടെ 'പിആര്‍ ഗ്രൂപ്പ്' എന്നറിയപ്പെടുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകളുടെ സ്‌ക്രീന്‍ഷോട്ടുകളാണ് ബിന്നി പുറത്തുവിട്ടത്. അനുമോളുടെ ഒരു വീഡിയോ ബിന്നി പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പിലൊരാള്‍ അറിയിക്കുമ്പോള്‍, ബിനിക്കെതിരെ കൂട്ടമായി പ്രതികരിക്കാന്‍ മറ്റുള്ളവര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സ്‌ക്രീന്‍ഷോട്ടുകളില്‍ വ്യക്തമായി കാണാം. 'ബിന്നി വീണ്ടും എയറില്‍ ആകും, അല്ലെങ്കില്‍ നമ്മളെ എയറില്‍ ആക്കും' തുടങ്ങിയ സന്ദേശങ്ങളും ഇതിലുണ്ട്. 

താന്‍ അനുമോളുടെ യഥാര്‍ത്ഥ ആരാധകനാണെന്ന് പറഞ്ഞ് വരുന്ന പല കമന്റുകളും യഥാര്‍ത്ഥത്തില്‍ 'പിആര്‍' പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് ബിന്നി ആരോപിച്ചു. പണം വാങ്ങി സഹമത്സരാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ പുച്ഛം മാത്രമേയുള്ളൂവെന്നും, തന്റെ ഭാഗത്താണ് ശരിയെന്നും ദൈവം കൂട്ടുണ്ടെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു.

binny sebastian about anumol

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES