കുവൈറ്റിലേക്ക് മമ്മി ജോലിക്ക് പോയത് ഏന്റെ മൂന്നാം വയസില്‍; ബന്ധുക്കളുടെ വീട്ടുകളിലും പിന്നീട് ഹോസ്റ്റലിലും നില്‍ക്കേണ്ടി വന്ന ഒരു ബാല്യ കാലം;  ബ്യൂട്ടഷിന്‍ പഠിച്ച് പോയ അമ്മക്ക് ലഭിച്ചത് ഗദ്ദാമ്മ ജോലി; ജീവിതത്തില്‍ കിട്ടിയ അനുഗ്രഹം ഭര്‍ത്താവും നടനുമായ നൂബിന്‍; ബിഗ് ബോസിലെത്തി ഡോ ബിന്നി സെബാസ്റ്റിയന്റെ കഥ വേദനിപ്പിക്കുന്നത്

Malayalilife
കുവൈറ്റിലേക്ക് മമ്മി ജോലിക്ക് പോയത് ഏന്റെ മൂന്നാം വയസില്‍; ബന്ധുക്കളുടെ വീട്ടുകളിലും പിന്നീട് ഹോസ്റ്റലിലും നില്‍ക്കേണ്ടി വന്ന ഒരു ബാല്യ കാലം;  ബ്യൂട്ടഷിന്‍ പഠിച്ച് പോയ അമ്മക്ക് ലഭിച്ചത് ഗദ്ദാമ്മ ജോലി; ജീവിതത്തില്‍ കിട്ടിയ അനുഗ്രഹം ഭര്‍ത്താവും നടനുമായ നൂബിന്‍; ബിഗ് ബോസിലെത്തി ഡോ ബിന്നി സെബാസ്റ്റിയന്റെ കഥ വേദനിപ്പിക്കുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ എത്തിയ ഡോക്ടറും നടിയും ആണ് ബിന്നി സെബാസ്റ്റ്യന്‍. ടെലിവിഷന്‍ രംഗത്ത് നിന്നും ബിഗ് ബോസിലേക്കെത്തിയ താരത്തിന്റെ ഭര്‍ത്താവ് കുടുംബവിളക്ക് താരം നൂബിന്‍ ജോണിയാണ്. ഏഷ്യനെറ്റിലെ ജനപ്രിയ സീരിയലായ 'ഗീതാഗോവിന്ദ'ത്തിലൂടെയാണ് ബിന്നി ശ്രദ്ധേയമാകുന്നത്. 'വേറെ ഒരു കേസ്' എന്ന ഒരു സിനിമയും ബിന്നിയുടേതായിപുറത്തുവരാനുണ്ട്.ഗീതാഗോവിന്ദത്തില്‍ നായികയായി അഭിനയിച്ചശേഷം വലിയൊരു ആരാധകവൃന്ദം ബിന്നിക്കുണ്ട്.

ഇപ്പോഴിതാബിഗ് ബോസ് ഷോയിലെ ലൈഫ് സ്റ്റോറി സെ?ഗ്മെന്റില്‍ കുടുംബത്തെക്കുറിച്ച് ബിന്നി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി മാറുകയാണ്. കുട്ടിക്കാലത്തെക്കുറിച്ചും ഭര്‍ത്താവ് റൂബിനെക്കുറിച്ചുമെല്ലാം ബിന്നി മനസ്സ് തുറക്കുന്നു. ബിന്നിയുടെ വാക്കുകള്‍ ഇങ്ങനെ...

എന്റെ കുട്ടിക്കാലം ഓര്‍ക്കാന്‍ എനിക്ക് ഇഷ്ടമല്ല. മൂന്ന് വയസ്സുള്ളപ്പോള്‍ മമ്മി കുവൈറ്റിലേക്ക് പോയി. പപ്പ നാട്ടില്‍ തന്നെ എവിടെയോ ഉണ്ടായിരുന്നു. ചേട്ടന്‍ ഹോസ്റ്റലില്‍ ആയിരുന്നു. ഞാന്‍ മമ്മിയുടെ മൂത്ത സഹോദരിയുടെ കൂടെ ഹൈദരാബാദില്‍ താമസിച്ചു. അംഗനവാടിയില്‍ പോയിരുന്നെങ്കിലും, കുറച്ച് മലയാളം അക്ഷരങ്ങള്‍ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ. ഹൈദരാബാദില്‍ എത്തിയപ്പോള്‍ അക്ഷരങ്ങള്‍ പോലും മറന്നു, ഒന്നാം ക്ലാസില്‍ തോറ്റുപോയി. ആന്റി വളരെ കര്‍ക്കശക്കാരിയായിരുന്നു, അത് എനിക്ക് അസ്വസ്ഥത ഉണ്ടാക്കി. അങ്ങനെ നാട്ടില്‍ വന്നപ്പോള്‍ പപ്പയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. തിരിച്ച് പോകുന്നില്ലെന്നും പറഞ്ഞു. പക്ഷെ എന്തിനാണെന്ന് അറിയില്ല. എന്നെ വേറെ വീട്ടിലേക്ക് മാറ്റി. മമ്മിയുടെ വീടായിരുന്നു അത്. അവിടെ ചെന്നപ്പോള്‍ വിവേചനം അനുഭവിച്ചു. പിന്നീട് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ഹോസ്റ്റലിലാക്കി. വീട്ടില്‍ പോണമെന്ന് പറഞ്ഞ് ഞാന്‍ ഒരുപാട് കരഞ്ഞു. പക്ഷെ എന്നെ ഏറ്റെടുക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അമ്മ കുവൈറ്റിലായിരുന്നു.

പപ്പയ്ക്ക് അത്ര ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നില്ല. മമ്മി അങ്ങനെ ആയിരുന്നില്ല. കുഞ്ഞുങ്ങള്‍ നല്ല രീതിയില്‍ എത്തണമെന്ന് ആയിരുന്നു ആഗ്രഹം. ലോണും കാര്യങ്ങളും ഒക്കെ എടുത്താണ് മമ്മി കുവൈറ്റിലേക്ക് പോകുന്നത്. അവിടെ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷക്കാലം മമ്മി ജോലി ചെയ്താണ് എന്നെയും ചേട്ടനെയും പഠിപ്പിച്ചത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയത് മമ്മി ആയിരുന്നു. മമ്മിയും ഞാനും തമ്മില്‍ കുട്ടിക്കാലത്ത് അത്ര കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നില്ല.

അന്നൊന്നും എനിക്ക് അത്ര മിസിങ് ഫീല്‍ ചെയ്തില്ല. പക്ഷെ ഒരു പെണ്‍കുട്ടിക്ക് മമ്മിയുടെ സാന്നിധ്യം വേണ്ടുന്ന കാലത്താണ് അത് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മമ്മിക്ക് അവിടെ ഗദ്ദാമ ജോലിയാണ് ചെയ്യേണ്ടി വന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് എന്റെ മമ്മി ഞങ്ങളെ വളര്‍ത്തിയത്. കക്കൂസ് കഴുകിയും അവിടെയുള്ള ആളുകളുടെ വീടുകള്‍ ക്ളീന്‍ ചെയ്തും ആളുകളുടെ ആട്ടും തുപ്പും ഏറ്റാണ് മമ്മി ഞങ്ങളെ വളര്‍ത്താന്‍ വേണ്ടി ജോലി ചെയ്യുന്നത്. എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ബ്ലെസിംഗ് എന്ത് മമ്മി ചെയ്ത നന്മ അന്നെന്നു ഞാന്‍ വിശ്വസിക്കുന്നു. പപ്പയും സ്ഥലത്തില്ല. അതുകൊണ്ട് തന്നെ എന്നെ കാണാനൊന്നും ആരും വരാറില്ലായിരുന്നു. വീക്കെന്റില്‍ എല്ലാവരുടേയും പാരന്റ്‌സ് വരും എന്നെ കാണാന്‍ മാത്രം ആരുമില്ല. വല്ലപ്പോഴുമാണ് മമ്മി ഫോണ്‍ വിളിച്ചിരുന്നത്. പിന്നെ എനിക്കെല്ലാം എന്റെ സുഹൃത്തുക്കളായി മാറി. പിന്നീട് മെഡിസിന് പോയി പഠിച്ച് തിരിച്ച് വന്നപ്പോള്‍ അവര്‍ക്ക് ഞാന്‍ സ്‌പെഷ്യല്‍ ആളായി മാറി. അത് എനിക്ക് സര്‍പ്രൈസിങ് ആയിരുന്നു. 

എന്നെ ഇത്രയും നാള്‍ ഇങ്ങനെയൊക്കെ ട്രീറ്റ് ചെയ്ത വ്യക്തികള്‍ക്ക് പിന്നീട് ഞാന്‍ വലിയ സംഭവമായി. എന്നെ വീട്ടില്‍ നിര്‍ത്താന്‍ തുടങ്ങി. ഇപ്പോഴത്തെ എന്റെ ലൈഫില്‍ ഞാന്‍ വളരെ സാറ്റിസ്‌ഫൈഡും ഹാപ്പിയുമാണ്. നൂബിന്‍ എന്റെ ലൈഫിലേക്ക് വന്നിട്ട് മൂന്ന് വര്‍ഷമാകുന്നു. എന്റെ ലൈഫില്‍ ഇല്ലാതിരുന്ന ഒരു സാധനമാണ് കെയറിങ്. ഒരു ഡോക്ടറെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതാണ് കെയറിങ്. കെയറിങ് എന്താണ് എന്ന് എനിക്ക് പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. 

പക്ഷേ നൂബിനുമായള്ള വിവാഹത്തിന് ആരും സമ്മതിച്ചില്ല. എന്റെ ഫാമിലിയില്‍ ഇതൊരു വലിയ ഇഷ്യുവായിരുന്നു. ഡോക്ടറായ വ്യക്തിയെ വേണം മകള്‍ വിവാഹം ചെയ്യാന്‍ എന്ന കാഴ്ചപ്പാട് മമ്മിക്കുണ്ടായിരുന്നു. ജോലിയും കൂലിയുമില്ലാത്ത ഒരുത്തന് മോളെ വിവാഹം ചെയ്ത് കൊടുക്കണോയെന്ന് ചേട്ടന്‍ അടക്കമുള്ളവര്‍ പറഞ്ഞപ്പോള്‍ മമ്മിയും ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. ആക്ടര്‍ ആണ്. വേറെ ജോലി ഒന്നുമില്ല എന്നതൊക്കെയാണ് അവര്‍ കണ്ടെത്തിയ വിഷയങ്ങള്‍. അതുകൊണ്ട് അവന് വേറെ കുറേ ഗേള്‍ഫ്രണ്ട്‌സുണ്ടാകും എന്നൊക്കെയുള്ള ചിന്ത അവരെ അലട്ടിയിരുന്നു. 

ഞാന്‍ പറയുന്നതൊന്നും അവര്‍ക്ക് വിശ്വാസം ഇല്ല, അവര്‍ തൃപ്തരുമായിരുന്നില്ല. ഏഴുവര്‍ഷക്കാലം ഞങ്ങള്‍ കാത്തിരുന്നു. എന്റെ വീട്ടുകാരുടെ സമ്മതം കിട്ടാന്‍ വേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. എന്റെ മമ്മിയും ചേട്ടനും ആന്റിമാരുമെല്ലാം വിദേശത്താണ് ജോലി ചെയ്യുന്നത്. ഞാനും പപ്പയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണ് ആ വിവാഹം നടക്കുന്നത്. എന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റും അനുഗ്രഹവുമാണ് നൂബിന്‍. എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധിയാണ് നൂബിന്‍.
 
ബിന്നിയുടെ ജീവിതകഥ പ്രേക്ഷകരുടെ ഉള്ളു തൊട്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ ഈ സീസണില്‍, വസ്ത്രങ്ങള്‍ക്കും ഭക്ഷണത്തിനുമൊക്കെ ഏറെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ജോഡി ഡ്രസ്സും ലിമിറ്റഡ് ഫുഡും മാത്രമായിട്ടാണ് ബിന്നി ബിഗ് ബോസില്‍ കഴിയുന്നത്. പക്ഷേ, ഇതുവരെ പരാതികളൊന്നും പറയാതെ ആ വീട്ടില്‍ തുടരുന്ന ഒരാള്‍ കൂടിയാണ് ബിന്നി. 

binny sebastian opens up childhood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES