ബിഗ്‌ബോസ് സീസണ്‍ ടുവിലൂടെ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് രേഷ്മ നായര്‍. ഒരു മോഡല്‍ കൂടിയായ താരം വളരെ പെട്ടെന്നാണ് ഷോയില്‍ ശ്രദ്ധിക്കപ്പെട്ടത്. ഹൗസിലെ മുളക് വിവാദമായിരുന്നു രേഷ്മയെ പുറത്തും അകത്തും ചര്‍ച്ചാ വിഷയമാക്കിയത്. തുടര്‍ന്ന് രജിത് കുമാറും പിന്നാലെ രേഷ്മയും പുറത്തുപോയി. എന്നാല്‍ വൈകാതെ കൊറോണ വ്യാപനെ തടയുന്നതിന്റെ ഭാഗമായി ഷോയ്ക്ക് വിരാമമായി. മറ്റ് മത്സരാര്‍ത്ഥിയെ പോലെ തന്നെ പുറത്തെത്തിയ രേഷ്മയും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു. എന്നാല്‍ രേഷ്മയുടെ സോഷ്യല്‍ മീഡിയയിലെ ഒരു പ്രവര്‍ത്തി പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ബിഗ്‌ബോസ് രണ്ടാം സീസണില്‍ രേഷ്മ എന്ന മത്സരാര്‍ത്ഥി ഏറെ ശ്രദ്ധിക്കപ്പെട്ട വിവാദമായിരുന്നു മുളക് വിവാദം. ഇത് രേഷ്മയുടെ കണ്ണില്‍ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന രജിത് കുമാര്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മുളക് വിവാദവുമായി ബന്ധപ്പെട്ട് രേഷ്മയുടെ താല്‍പര്യാനുസരണം രജിത് കുമാര്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെ രേഷ്മയ്‌ക്കെതിരെ ഹൗസിന് പുറത്ത് കടുത്ത രോഷ പ്രകടനങ്ങളാണ് അരങ്ങേറിത്. എന്നാല്‍ രജിതിന് പിന്നാലെ രേഷ്മയും പുറത്തുപോയി. എന്നാല്‍ അതിന് കൃത്യം ഒരാഴ്ചയ്ക്കിപ്പുറം കേരളത്തില്‍ കൊറോണ പിടിമുറുക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയില്‍ മറ്റ് ഷൂട്ടുകള്‍ക്കൊപ്പം ബിഗ്‌ബോസ് ഷോയും നിര്‍ത്തേണ്ടതായിട്ട് വന്നു. ഷോയില്‍ നിന്നും പുറത്തെത്തിയ മറ്റുള്ളവരെ പോലെ രേഷ്മയും സേഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. താരം തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചുകൊണ്ടേയിരുന്നു. ഈ പ്രവൃത്തിയാണ് ഇപ്പോള്‍ പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെ ആദ്യമൊക്കെ ആരാധകരും സുഹൃത്തുക്കളുമൊക്കെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി താരം രംഗത്തെത്തി. എന്നാല്‍ കൊറോണ ബാധിച്ച് ഇന്നലെ കേരളത്തില്‍ ഒരാള്‍ മരിക്കുക കൂടി ചെയ്തതോടെ താരത്തിന്റെ ഈ വിനോദ പ്രവൃത്തി ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഈ അമര്‍ഷം ചിത്രത്തിന് ചുവടെ കമന്റുകളായി അവര്‍ കുറിക്കുകയും ചെയ്യുന്നുണ്ട്. 'കൊറോണ വന്ന് ആളുകള്‍ മരിച്ചു വീഴുമ്പോഴാണോ ഫോട്ടോഷൂട്ട്; വിവേകബുദ്ധിയില്ലേ' എന്നാണ് ചിലര്‍ ചിത്രത്തിന് കമന്റായി കുറിച്ചിരിക്കുന്നത്.ബൈപോളാര്‍ മസ്താനി എന്ന ഫേസ്ബുക്ക് ഹാന്‍ഡിലിലൂടെയാണ് രേഷ്മ തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നല്ല കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്