Latest News

സഹിക്കാനാകാത്ത വേദന; വയറിന് ഇന്‍ഫെക്ഷന്‍; രണ്ടോ മൂന്നോ ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്; ആശുപത്രി കിടക്കയില്‍ നിന്നും പേളി മാണി; ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്കി താരം

Malayalilife
സഹിക്കാനാകാത്ത വേദന; വയറിന് ഇന്‍ഫെക്ഷന്‍; രണ്ടോ മൂന്നോ ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്; ആശുപത്രി കിടക്കയില്‍ നിന്നും പേളി മാണി; ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്കി താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. കുടുംബവിശേഷങ്ങളും യാത്രവിശേഷങ്ങളും ഇന്റര്‍വ്യൂകളുമായി സജീവമായിരിക്കുന്ന താരം കഴിഞ്ഞ ദിവസം ആശുപത്രപിയിലാണെന്ന സൂചനയുമായി സ്റ്റോറി പങ്ക് വച്ചിരുന്നു.
. ആശുപത്രിയില്‍ നിന്നുമുള്ള പേളിയുടെ വീഡിയോ ആയിരുന്നു ഇത്. കയ്യില്‍ കാനുലയുമായി പേഷ്യന്റ് ?ഗൗണില്‍ കിടക്കുന്ന പേളി. പിന്നാലെ ആശങ്കകള്‍ പങ്കിട്ട് ആരാധകര്‍ കമന്റുമായി എത്തി. കഴിഞ്ഞ ദിവസം വരെ വളരെ ആക്ടീവ് ആയിരുന്ന പേളിക്ക് പെട്ടെന്ന് എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. പിന്നാലെ പേളി തന്നെ പ്രതികരണവുമായി എത്തി. 

തനിക്ക് വയറില്‍ ഇന്‍ഫക്ഷന്‍ വന്നതാണെന്നും അസഹനീയമായ വേദനയായിരുന്നുവെന്നും പേളി പറയുന്നു.
എനിക്ക് കുറേയേറെ മെസേജുകള്‍ വരികയാണ്. എന്റെ കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു ഇത്രയധികം മെസേജ് മുന്‍പ് വന്നിട്ടുള്ളത്. ഇതൊക്കെ കണ്ടപ്പോള്‍ ആ സ്റ്റോറിയെ ഇടണ്ടായിരുന്നെന്ന് കരുതി(ആശുപത്രിയിലാണെന്ന). ഞാന്‍ ഓക്കെ ആണോ എന്നാണ് എല്ലാവരും ചോ?ദിക്കുന്നത്. ഞാനിപ്പോള്‍ ഓക്കെ അല്ല. വയറില്‍ ഇന്‍ഫക്ഷന്‍ വന്നതാണ്. കഴിച്ചതിന്റെ എന്തെങ്കിലും പ്രശ്‌നമായിരിക്കും. പക്ഷേ അസഹനീയമായ വേദനയായിരുന്നു. ഞാന്‍ ബെറ്ററായ ശേഷം മാത്രമെ ഡിസ്ചാര്‍ജ് ആകുള്ളൂ. മൂന്നോ നാലോ ദിവസം. പിന്നെ കുറച്ചു റസ്റ്റ് കൂടി എടുത്താന്‍ ഞാന്‍ സുഖം പ്രാപിക്കും. പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് തമാശകളോടെ ഞാന്‍ തിരിച്ച് വരുന്നതായിരിക്കും. എല്ലാവരോടും സ്‌നേഹം മാത്രം', എന്നാണ് പേളി മാണി ആരാധകരോടായി പറഞ്ഞത്.

ജയറാമേട്ടന്റെയും കാളിദാസിന്റെയും പേളി മാണി ഷോ എപ്പിസോഡിന് വന്ന കമന്റുകള്‍ വായിക്കുകയായിരുന്നു. എല്ലാവരോടും ഒരുപാട് താങ്ക്‌സ്. ആ എപ്പിസോഡ് ഞാനും ഒരുപാട് എഞ്ചോയ് ചെയ്തു. എല്ലാവരോടും സ്‌നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മള്‍ സ്‌ട്രോങ്ങല്ലേ എന്നാണ് ആശുപത്രിയില്‍ അഡ്മിറ്റാകാനുള്ള കാരണം വെളിപ്പെടുത്തി പേളി പറഞ്ഞത്. വിവാഹശേഷം മിനിസ്‌ക്രീനില്‍ പേളി സജീവമല്ല.

Read more topics: # പേളി മാണി
pearle maaney hospitalised

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES