Latest News

ബിഗ് ബോസ് മലയാളം വിന്നര്‍ സാബുമോന്‍ തന്നെ; ഫിനാലെ ചാനലില്‍ പുരോഗമിക്കുന്നതിനിടെ വിജയിയുടെ ചിത്രം പുറത്ത്; സസ്പെന്‍സ് പൊളിഞ്ഞ ഞെട്ടലില്‍ ഏഷ്യാനെറ്റ്

Malayalilife
topbanner
ബിഗ് ബോസ് മലയാളം വിന്നര്‍ സാബുമോന്‍ തന്നെ; ഫിനാലെ ചാനലില്‍ പുരോഗമിക്കുന്നതിനിടെ വിജയിയുടെ ചിത്രം പുറത്ത്; സസ്പെന്‍സ് പൊളിഞ്ഞ ഞെട്ടലില്‍ ഏഷ്യാനെറ്റ്

ലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വിജയിയെ പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ വെട്ടിലായി ചാനല്‍. ഏവരെയും ഞെട്ടിക്കുന്ന വിജയിയെ കാത്തിരിക്കുന്ന പ്രേക്ഷനെയും ചാനലിനെയും ഒരുപോലെ ഞെട്ടിച്ചു സോഷ്യല്‍ മിഡിയ. ബിഗ് ബോസ് ഫിനാലെ ചാനലില്‍ പുരോഗമിക്കുന്നതിനിടെ സാബുമോന്‍ ബിഗ് ബോസ് സീസണ്‍ ഒന്നിലെ വിന്നര്‍ വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.

ബിഗ്ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ ഞായറാഴ്ച രാത്രി ഏഴോടെയാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്പെന്‍സ് പൊളിച്ച് സാബു വിജയിയായ ചിത്രങ്ങള്‍ ലീക്കാകുകായിരുന്നു. ചാനല്‍ ക്രൂവില്‍ നിന്നാണ് ചിത്രങ്ങള്‍ ലീക്കായതെന്നാണ് സൂചന.

10 മണിയോടെ ഷിയാസും പുറത്തായതോടെ അവശേഷിക്കുന്നത് പേളിയും സാബുവുമാണ്. 9 മണിയോടെ ശ്രീനിഷ് പുറത്താകുന്ന രംഗങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എന്നാല്‍ ഈ നിമിഷം തന്നെ വിജയിയുടെ ചിത്രവും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

Read more topics: # bigg boss,# sabu winner-suspense out
bigg boss, sabu winner-suspense out

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES