Latest News

നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥകളായിരുന്നു കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷക്കാലം; വെറുതെ വായില്‍ തോന്നിയ ഓരോ ആരോപണം ഉന്നയിക്കുക ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക; നമുക്ക് ഒന്നും പറയാനും പറ്റില്ല; അവസാനം സത്യം ജയിച്ചു' ; തുറന്ന് പറച്ചിലുമായി ദിലീപ്

Malayalilife
നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥകളായിരുന്നു കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷക്കാലം; വെറുതെ വായില്‍ തോന്നിയ ഓരോ ആരോപണം ഉന്നയിക്കുക ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക; നമുക്ക് ഒന്നും പറയാനും പറ്റില്ല; അവസാനം സത്യം ജയിച്ചു' ; തുറന്ന് പറച്ചിലുമായി ദിലീപ്

ആലുവയില്‍ ഡോ. സിഎം ഹൈദരാലിയുടെ ആശുപത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നടന്‍ ദീലിപ് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം തനിക്ക് പോലീസുകാരില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവം ആണ് താരം വേദിയില്‍ വെളിപ്പെടുത്തിയത്. കേസിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താനുളള ചില പോലീസുകാരുടെ ശ്രമങ്ങള്‍ക്കിടയില്‍ ഡോക്ടറെയും ബലിയാടാക്കിയെന്ന് താരം ആരോപിച്ചു.

ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഒരു ഫേസിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളില്‍ എന്നെ ഒറ്റപ്പെടുത്താന്‍ ഒരു ഐലന്‍ഡ് പോലെയാക്കാന്‍ ഒരാളുടെയും പിന്തുണയോ സഹായമോ ഇല്ലാതിരിക്കാന്‍ വേണ്ടി കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് പല പരിപാടികള്‍ ഒപ്പിച്ചപ്പോള്‍ പാവം ഡോക്ടറേയും പിടിച്ച് അതില്‍ ബലിയാടാക്കുകയും വളരെ മോശമായിട്ടുളള രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. എനിക്ക് അതില്‍ വലിയ സങ്കടം ഉണ്ടായിരുന്നു. കാരണം എന്റെ പേരില്‍ പാവം ആ നല്ല മനുഷ്യന്‍ എത്ര ബലിയാടാകുന്നു എന്നതില്‍.

വെറുതെ വായില്‍ തോന്നിയ ഓരോ ആരോപണം ഉന്നയിക്കുക ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കുക നമുക്ക് ഒന്നും പറയാനും പറ്റില്ല. നമ്മുടെ കയ്യും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥകളായിരുന്നു കഴിഞ്ഞ എട്ട്, ഒമ്പത് വര്‍ഷക്കാലം. ഡോക്ടര്‍ എന്നെ വിളിച്ച് ഇടയ്ക്കിടയ്ക്ക് ചോദിക്കും ദിലീപിന്റെ കേസ് എന്തായിയെന്ന്.

ഞാന്‍ പറയും അത് അടുത്ത ആഴ്ചത്തേക്ക് മാറ്റിയെന്ന്. അപ്പോള്‍ ഡോക്ടര്‍ പറയും... ദൈവമെ അപ്പോള്‍ എന്റേയും മാറ്റുമെന്ന്. ഡോക്ടര്‍ ഓരോ തവണയും ചോദിക്കും ഇപ്പോള്‍ എന്തായിയെന്ന്. ഡോക്ടറെ അത് അടുത്ത ആഴ്ചത്തേക്ക് മാറ്റുമായിരിക്കും എന്ന് പറയുമ്പോള്‍ പറയും എന്റേതും അങ്ങനെ തന്നെ ആയിരിക്കും എന്താകുമോ ആവോയെന്ന്. ദിലീപിന്റെ കേസിലെ കോടതി പരിപാടികള്‍ പോലെ തന്നെയാണ് ഇപ്പോള്‍ എന്റെയും കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് പ്രശ്നം വന്നപ്പോള്‍ എനിക്ക് ഹാര്‍ട്ട് സര്‍ജറിയായി ആശുപത്രിയിലായി എന്ന് പറഞ്ഞു. അങ്ങനെ എത്രയോ വര്‍ഷക്കാലം ഈ കോടതിയില്‍ നിന്ന് ആ കോടതിയില്‍ പോയി മേല്‍ കോടതിയില്‍ പോയി പിന്നെ വീണ്ടും കീഴ്ക്കോടതിയിലെത്തി. സൈഡിലൂടെ നമ്മളുടെ കേസും പോയിക്കൊണ്ടിരിക്കുന്നുണ്ട്.

അവസാനം സത്യം ജയിച്ചുവെന്ന് പറയുന്നത് പോലെ ഡോക്ടര്‍ക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരിച്ച് കിട്ടി. അച്ഛന്റെ പേരില്‍ 2009ല്‍ ഒരു ട്രസ്റ്റ് തുടങ്ങാനുളള കാരണം ഡോ. ഹൈദരാലിയുടെ പ്രവര്‍ത്തന ശൈലിയാണ്. ട്രസ്റ്റിന്റെ പേരില്‍ ആയിരം വീട് പദ്ധതിയുടെ ഭാഗമായി ഏകദേശം പതിനൊന്ന് വീട് ചെയ്ത് കൊടുത്തിരുന്നു. ആ സമയത്താണ് എന്റെ പ്രശ്നങ്ങള്‍ വന്നത്.

ആര്‍ക്കെങ്കിലും ഒരു സഹായം ചെയ്താല്‍ ഉടനെ അത് മറ്റയാള്‍ക്ക് കാശ് കൊടുത്തതാണ് ഇയാള്‍ക്ക് കാശ് കൊടുത്തതാണ് എന്നാണ് പോലീസ് പറഞ്ഞ് കൊണ്ടിരുന്നത്. അതോടെ ആ ട്രസ്റ്റ് ഫ്രീസ് ചെയ്തുവെന്നും ദിലീപ് പറഞ്ഞു.

2017ല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ 2025 ഡിസംബര്‍ 8നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും കോടതി വിധിച്ചു. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. ദിലീപിനെ വെറുതെവിട്ട ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

Read more topics: # ദീലിപ്
dileep about 8 years of struggle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES