ബിഗ്‌ബോസ് ഹൗസ് നാലാം വാരത്തിലേക്ക് കടന്നിരിക്കയാണ്. ഇണക്കവും പിണക്കവും ട്വിസ്റ്റുമൊക്കെയായി ഷോ മുന്നേറുകയാണ്. ശക്തരായ മത്സരാര്‍ഥികളുടെ അഭാവം മറികടക്കാന്‍ ജെസ്ല മാടശേരിയും ദയ അശ്വതിയും ഷോയിലേക്ക് എത്തിയിട്ടുണ്ട്. ഇവര്‍ എത്തിയതോടെ ഷോയ്ക്ക് ഒരു അനക്കം തട്ടിത്തുടങ്ങി. ഷോയിലെ ആന്‍ഗ്രി യങ്ങ് മാനാണ് സുജോ. കാര്യത്തിനും ഇല്ലാതെയുമെല്ലാം വഴക്കടിക്കുന്ന സുജോ രജിത്തുമായി ഇന്നലെ വഴക്കിട്ടിരുന്നു. ഇതിനിടെ സുജോ പറഞ്ഞ ചില വാചകങ്ങള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കയാണ്.
ഷോയില്‍ എത്തിയ സമയത്ത് രജിത്തിനൊപ്പമായിരുന്നു സുജോ. എന്നാല്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ തുടങ്ങിയതോടെ സുജോ അലക്‌സാന്ദ്രയ്ക്കും രേഷ്മയ്ക്കുമൊപ്പം ചേര്‍ത്തു. രഘുവുമായും സുജോ നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ട്. രജിത്തിനെതിരെ പലവട്ടം സുജോ പൊട്ടിത്തെറിക്കുകയും വഴക്കടിക്കുകയും ചെയ്തു. ഇന്നലെയും രജിത്ത്-സുജോ ഉടക്കിന് അംഗങ്ങള്‍ സാക്ഷിയായി. അലസാന്‍ഡ്ര ഉള്‍പ്പെടെയുള്ള സ്ത്രീകളോട് അടുപ്പം സൂക്ഷിക്കുന്ന സുജോയെ പെണ്ണാളാ എന്ന് രജിത്ത് വിളിക്കുകയായിരുന്നു. ഇത് സുജോയ്ക്ക് ഒട്ടും പിടിച്ചില്ല. ഉടന്‍ ദേഷ്യപ്പെട്ട സുജോ രജിത്തിനോട് കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.
താന്‍ ഇറങ്ങാന്‍വേണ്ടി ഞാന്‍ കാത്തിരിക്കും. തനിക്കിട്ട് ഒരെണ്ണം തരേണ്ടിവന്നാല്‍ തന്നെ തീര്‍ത്തിട്ടേ ഞാനിവിടെനിന്ന് പോകൂ' എന്ന് സുജോ രജിത്തിനോട് പറഞ്ഞു. എന്നാല്‍ രജിത്തിന്റെ രോഷപ്രകടനത്തിനിടെ പ്രക്ഷുബ്ധനാകാതെ പുഞ്ചിരിക്കുന്ന മുഖത്തോടെ തുടര്‍ന്നു രജിത് കുമാര്‍. 'നീ തീര്‍ത്തേക്കണം, ബാക്കിവെക്കരുത്', രജിത് പ്രതികരിച്ചു. തൊട്ടടുത്ത ടേബിളില്‍ മുഷ്ടി ചുരുട്ടി ഒരു ഇടിയും ഇടിച്ചാണ് സുജോ പിന്‍വാങ്ങിയത്. സുജോ കയ്യാങ്കളിയിലേക്ക് നീങ്ങിയാലോ എന്ന ഭയത്താല്‍ അലസാന്‍ഡ്ര തൊട്ടടുത്ത് നില്‍പ്പുണ്ടായിരുന്നു. ഇത്രയും ആയപ്പോഴേക്കും മറ്റംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചു. സുജോയെ അലസാന്ദ്രയെ പിടിച്ചുമാറ്റുകയും ചെയ്തു. വാക്കാല്‍ പുള്ളിയോട് എന്തും പറഞ്ഞോളൂവെന്നും എന്നാല്‍ കൈ കൊണ്ട് ഒന്നും ചെയ്യരുതെന്നുമായിരുന്നു അവിടെയെത്തിയ മഞ്ജു പത്രോസ് സുജോയോട് പറഞ്ഞത്.