ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കി പിതാവ്. കൊല്ലത്തെ പുനലൂര്‍ പോലീസ് സ്റ്റേഷനിലാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത്. ജാസിമിന്റെ ഫോട്ടോ ഉപയോ?ഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. ജാസ്മിനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതിനൊപ്പം അപകീര്‍ത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്.
ബിഗ്ഗ് ബോസ്സിലെ ജാസ്മിന്‍ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബര്‍ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇന്‍സ്റ്റാ ഐഡികള്‍ക്കെതിരെ ജാസ്മിന്റെ വാപ്പ ജാഫര്‍ഖാന്‍ പരാതിപ്പെട്ടിട്ടുണ്ട്. മോശപ്പെട്ട രീതിയില്‍ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരില്‍ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്‌സണല്‍ ലൈഫില്‍ ഇത്രക്കും തരം താഴ്ന്ന രീതിയില്‍ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഇത് തന്നെയാകും അവസ്ഥ. അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവര്‍ത്തികളും കൈവിട്ട് പോയിരിക്കുന്നു. ക്രിമിനല്‍ കേസും ഡിഫര്‍മേഷന്‍ സ്യൂട്ടും ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫര്‍ ഖാന്‍.- ദിയ സന കുറിച്ചു.
റിയാലിറ്റിഷോ ആയ ബി?ഗ് ബോസ് സീസണ്‍ 6ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. ഷോ ആരംഭിച്ചതു മുതല്‍ താരം സൈബര്‍ ആക്രമണം നേരിടുന്നുണ്ട്. ഇന്‍സ്റ്റ?ഗ്രാം ഇന്‍ഫ്‌ലുവന്‍സറായി പേരെടുത്ത ജാസ്മിന്‍ ബി?ഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.