പ്രളയം കാരണം ബിഗ് ബോസ് എലിമിനേഷന്‍ വേണ്ടെന്ന് വച്ച് ലാലേട്ടന്‍; എലിമിനേഷന്‍ ഒഴിവാക്കിയത് ഈ മത്സരാര്‍ഥിയെ സംരക്ഷിക്കാനെന്ന് സോഷ്യല്‍ മീഡിയ

Malayalilife
പ്രളയം കാരണം ബിഗ് ബോസ് എലിമിനേഷന്‍ വേണ്ടെന്ന് വച്ച് ലാലേട്ടന്‍; എലിമിനേഷന്‍ ഒഴിവാക്കിയത് ഈ മത്സരാര്‍ഥിയെ സംരക്ഷിക്കാനെന്ന് സോഷ്യല്‍ മീഡിയ

പുറം ലോകത്തെ കുറിച്ച് ഒരു വിവരവും ഇല്ലാതെയാണ് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികള്‍ കഴിയുന്നത്. മോഹന്‍ലാല്‍ എലിമിനേഷന്‍ റൗണ്ടില്‍ അവതാരകനായി എത്തുമ്പോള്‍ മാത്രമാണ് അല്‍പസ്വല്‍പം ലോകകാര്യങ്ങള്‍ ഇവര്‍ അറിയുന്നത്. ഇന്നെലെയായിരുന്നു ബിഗ്‌ബോസിലെ എലിമിനേഷന്‍ റൗണ്ട്. കഴിഞ്ഞ തവണത്തെപോലെ ഇക്കുറിയും ആരും ബിഗ്‌ബോസില്‍ നിന്നും പുറത്തായില്ല. അതിന് ലാലേട്ടന്‍ നല്‍കിയ വിശദീകരണം മത്സരാര്‍ഥികളെ ഞെട്ടിക്കുകയും ചെയ്തു.

കാത്തിരിപ്പിനൊടുവില്‍ ബിഗ്‌ബോസില്‍ ഈ ആഴ്ചയിലെ എലിമിനേഷനും കൂടി അവസാനിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഈ ആഴ്ച പരിപാടിയില്‍ നിന്ന് ആരും പുറത്തുപോയില്ല എന്നതാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. പ്രളയം കാരണം കേരളം വിറങ്ങലിച്ച ഈ അവസ്ഥയില്‍ ഈ ആഴ്ച എലിമിനേഷന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു മോഹന്‍ലാല്‍.

ബിഗ് ബോസിലെ 55 ാം ദിവസം ശ്രീനിഷ് അരവിന്ദ്, രഞ്ജിനി ഹരിദാസ്, പേളി മാണി, അരിസ്റ്റോ സുരേഷ്, അര്‍ച്ചന സുശീലന്‍ എന്നിവരായിരുന്നു നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. കേരളം പ്രളയത്താല്‍ ദുരിതക്കയത്തിലായതിനാല്‍ ഈ ആഴ്ച പരിപാടിയില്‍ എലിമിനേഷന്‍ ബിഗ് ബോസ് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പ്രളയം ബാധിച്ചതിനാല്‍ കറണ്ട് ഇല്ലാതെയും മറ്റും പ്രേക്ഷകര്‍ പരിപാടി കാണാത്തതിനാലാണ് എലിമിനേഷന്‍ ഒഴിവാക്കിയതെന്നാണ് ലാലേട്ടന്‍ നല്‍കിയ ന്യായീകരണം. എന്നാല്‍, ഈ നടപടി മത്സരാര്‍ഥികളില്‍ ഒരാളെ സംരക്ഷിക്കാനായാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. രഞ്ജിനിക്കും പേളിക്കുമായിരുന്നു പുറത്തുപോകാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവരിലാരും തന്നെ പുറത്തുപോയില്ല എന്നതാണ് ഏറ്റവുമധികം ചര്‍ച്ചയാകുന്നത്. ഏഷ്യാനെറ്റിന്റെ തന്നെ സ്വന്തം താരങ്ങളിലൊരാളായ രഞ്ജിനി ഹരിദാസിനെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നായിരുന്നു ചര്‍ച്ച. ചാനലില്‍ സ്ഥിരസാന്നിധ്യമായ താരത്തെ അത്ര പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ചാനല്‍ അധികൃതരെന്ന രീതിയിലുള്ള വാദങ്ങളും ഉയര്‍ന്നു. രഞ്ജിനിയെ സംരക്ഷിക്കാനായി ചാനല്‍ നടത്തുന്ന ശ്രമങ്ങളെല്ലാം പരസ്യമായിരിക്കുകയാണ് ഇപ്പോള്‍. വോട്ടിങ്ങില്‍ ഏറെ പിന്നിലുള്ള മത്സരാര്‍ഥിയാണ് രഞ്ജിനി ഹരിദാസ്. എന്നാല്‍ ബിഗ് ബോസ് അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം താരം ഏറെ മുന്നിലാണ്. രഞ്ജിനി, അനൂപ്, സാബു എന്നിവരുടെ നീക്കങ്ങളും സംസാരവുമെല്ലാം ഓവറാവുന്നുവെന്ന തരത്തിലും വാദങ്ങളുണ്ട്്. താരത്തെ പുറത്താക്കാതെ പരിപാടി കാണരുതെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. താരത്തെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി വരുന്നതിനിടയിലാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. പ്രളയം കാരണം ഈ ആഴ്ച ബിഗ് ബോസില്‍ എലിമിനേഷന്‍ വേണ്ടെന്ന് വെച്ചു എന്നാണ് മോഹന്‍ലാല്‍ പരിപാടിയുടെ അവസാനം അറിയിച്ചത്. എന്തായാലും ബിഗ് ബോസ് എപ്പോഴും ട്വിസ്റ്റുകളാല്‍ സമ്പന്നമാണ്.

Read more topics: # big boss,# no eviction
big-boss-no-eviction

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES