ബിഗ് ബോസ്സിലെ ആദ്യ രണ്ട് സീസണുകളിലും നമ്മൾ കണ്ട ഏറ്റവും പ്രധാനപ്പെട്ടതാണ് ഇമോഷണൽ മത്സരാർത്ഥികൾ. ക്യാമറയുടെ മുന്നിലും അല്ലാതെയും വീട്ടുകാരെയും നാട്ടുകാരെയും ഓർത്ത് കരയുന്ന മത്സരാർത്ഥികൾ ഒരു പ്രത്യേക വിഭാഗമായിട്ട് തന്നെയാണ് പ്രേക്ഷകർ കാണുന്നത്. മൂന്നാം സീസണിലും ആദ്യ ദിനം തന്നെ അത് ആരൊക്കെയാണെന്നും പ്രേക്ഷകർ മനസ്സിലാക്കി കഴിഞ്ഞു.സൂര്യ മേനോനാണ് ക്യാമറയുടെ മുന്നിൽ ബിഗ് ബോസ് അംഗങ്ങളുടെ പെരുമാറ്റം കാരണം അമ്മയോട് പൊട്ടിക്കരഞ്ഞത്.
'സ്പീക്ക് ആപ്പ്' എന്ന് നോബി എല്ലാ ആളുകളുടെയും മുന്നിൽ വെച്ച് പറഞ്ഞത് ഇഷ്ടപ്പെടാത്തതാണ് സൂര്യയുടെ ആദ്യ വിഷമത്തിന് കാരണം. മറ്റൊരു വിഷമം ലക്ഷ്മി രാജൻ ഉപയോഗിച്ച വാക്കുകൾ മുറിവേൽപ്പിച്ചു എന്നതാണ്. സൂര്യ പൊട്ടിക്കരഞ്ഞതിന് ശേഷം ആദ്യം ആശ്വസിപ്പിക്കാൻ എത്തിയത് കിടിലൻ ഫിറോസാണ്. അമ്മയോട് പറയുന്നു എന്ന് പറഞ്ഞാണ് ക്യാമറയുടെ മുന്നിൽ വന്നു നിന്ന് സംസാരിക്കുന്ന രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ വന്നു സംസാരിക്കുന്ന രീതി മുൻപത്തെ പല മത്സരാർത്ഥികളും ചെതിട്ടുണ്ട്. ആ പ്രവർത്തിയാണ് ഇന്നലെ ഉണ്ടായത്. അമ്മയോട് പറയുന്നത് തന്നെയാണ് പ്രേക്ഷകരും കേൾക്കുന്നത്. അതുവഴി വോട്ടിങ്ങിൽ ജനങ്ങളുടെ അലിവ് ലഭിക്കാനാണെന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടായിരുന്നു. തന്റെ സങ്കടങ്ങള്‍ കരഞ്ഞ് തീരുന്നത് വരെ ഉള്ളിലുണ്ടാവും. അതുകൊണ്ട് കരയാന്‍ സമ്മതിപ്പിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്.
ഇത്തരം നിസാര കാര്യത്തിൽ വിഷമിക്കരുതെന്നും ഇവിടെ കളിക്കാൻ ആണ് വന്നത് കരയാൻ അല്ലെന്നും സൂര്യ വാക്കുകൾ മനസ്സിലാക്കിയത്തിന്റെ പ്രശ്നം ആണെന്നും ഫിറോസ് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. കരയുന്നതല്ല.. അറിയാതെ കരഞ്ഞ് പോകുന്നതാണ് എന്നായിരുന്നു സൂര്യയുടെ മറുപടി. അതേ ദിവസം തന്നെ കരഞ്ഞത് ലക്ഷ്‌മി രാജനാണ്. മകനെ ഓർത്ത് കരഞ്ഞായിരുന്നു ലക്ഷ്മി ഇമോഷണൽ വരവ് അറിയിച്ചത്.